kerala

എടിഎം ഡെപ്പോസിറ്റ് മെഷിനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ

By web desk 1

June 19, 2021

എടിഎം ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി.

പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകള്‍ വഴി നിരവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്താന്‍ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. എഡിഡബ്ല്യുഎം മെഷീനുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.