kerala

കോഴിക്കോട് കലക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്; അക്രമി കസ്റ്റഡിയില്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

April 01, 2021

കോഴിക്കോട്: ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കലക്ടറേറ്റ് വളപ്പില്‍ വെച്ചാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കലക്ട്രേറ്റ് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് ഇയാള്‍ തകര്‍ത്തത്. സംഭവസമയത്ത് കലക്ടര്‍ കാറിലുണ്ടായിരുന്നില്ല. കാറിന്റെ മുന്‍ഭാഗത്തെയും വശങ്ങളിലെയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

അക്രമിയെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. എടക്കാട് സ്വദേശി പ്രമോദ് ആണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.