മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് വീട്ടില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറി ആക്രമണം. 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പിടിയിലായ ബേപ്പൂര്‍ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കവര്‍ച്ചാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.