ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം. നിരവധി ഇസ്രയേല്‍ മിസൈലുകളെയാണ് ഇതിനോടകം തകര്‍ത്തത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇസ്രയേല്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രയേല്‍ സിറിയയ്ക്കുമേല്‍ നിരന്തരമായി ആക്രമണം നടത്തിവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.