kerala

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

By webdesk18

April 21, 2025

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയങ്ങാടിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പുതിയങ്ങാടി റിലയന്‍സ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ആയിരുന്നു.

സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.