india

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണം: തടവുശിക്ഷ 5 വര്‍ഷമായി ഉയര്‍ത്തും, ഭേദഗതി ഉടന്‍

By webdesk14

May 13, 2023

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തില്‍, ഇത്തരം ആക്രമണങ്ങള്‍ക്കുള്ള തമവുശിക്ഷ 5 വര്‍ഷമായി ഉയര്‍ത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓര്‍ഡീനന്‍സ് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി.

മുന്‍പുള്ള നിയമം ശക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരിക്കും പുതിയ ഓര്‍ഡിനന്‍സ്. നിയമത്തിലെ പതിനാലാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, സുരക്ഷാജീവനക്കാര്‍ എന്നിവരടക്കം ആശുപത്രി ജീവനക്കാര്‍ക്കെല്ലാം സുരക്ഷ ലഭിക്കും.