kerala

മഹാരാജാസില്‍ കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ അക്രമിച്ച കേസ്: രണ്ട് എസ്.എഫ്.ഐക്കാര്‍ അറസ്റ്റില്‍

By webdesk13

January 21, 2024

എറണാകുളം മഹാരാജാസ് കോളജില്‍ കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 2 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്. കലൂരില്‍ നിന്നാണ് ഇവരെ അറസ്റ്റിലായത്.

മഹാരാജാസ് കോളജ് സംഘര്‍ഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ആശുപത്രിക്കുള്ളില്‍ അക്രമം നടത്തിയതിനും പൊലീസ് ഇരുവര്‍ക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതോടെ കൂടി മഹാരാജാസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 3 പെരായാണ് പൊലീസ് അസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കെ.എസ്.യു പ്രവര്‍ത്തകനെ പൊലീസ് ആറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.