india

രാഹുൽ ഗാന്ധിക്ക് നേരെ ബിഹാറിൽ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

By webdesk14

January 31, 2024

പട്‌ന: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധിക്ക് നേരെ ആക്രമണം. ബിഹാറിൽനിന്ന് ബംഗാളിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി.

രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറിൽ പര്യടനം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് സംഭവം. കതിഹാറിൽ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ റോഡിനിരുവശവും ആളുകൾ തടിച്ചികൂടി. റോഡ് ഷോ ഡിഎസ് കോളജിനു സമീപം കടന്നുപോകുമ്പോൾ രാഹുൽ സഞ്ചരിച്ചിരുന്ന ബ്ലാക്ക് കളർ ടൊയോട്ട എസ്‌യുവി കാറിൻ്റെ പിൻവശത്തെ ഗ്ലാസ് തകരുകയായിരുന്നു.