News

ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം

By Manya

February 28, 2026

ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ശക്തമായത് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട്.

ഇവിടെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിഫ്ത്ത് ഫ്‌ലീറ്റ് ആസ്ഥാനത്തിനാണ് നേരിട്ട് ആക്രമണം നടന്നതെന്നാണ് വിവരം. പശ്ചിമേഷ്യയിലെ യുഎസിന്റെ പ്രധാന നാവിക ഓപ്പറേഷനുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ സൈനിക കേന്ദ്രം ഗുരുതരമായി കേടുപാടുകള്‍ നേരിട്ടതായി സൂചനകളുണ്ട്.

ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ മണ്ണില്‍ നടന്ന ഈ ആക്രമണം വഞ്ചനാപരമാണെന്നും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബഹ്റൈന്‍ ഭരണകൂടം പ്രതികരിച്ചു.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളായാണ് സംഭവത്തെ വിലയിരുത്തുന്നത്.