Culture

അട്ടപ്പാടിയില്‍ പോലീസിന്റെ മൂന്നാമത്തെ വന്‍ കഞ്ചാവ് വേട്ട

By chandrika

August 06, 2018

 

അഗളി എ.എസ്.പി സുജിത് ദാസ്ഐ.പി.എസി ന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ കഞ്ചാവ് വേട്ടയിലൂടെ നശിപ്പിച്ചത് രണ്ടു കോടിയോളം രൂപ വില വരുന്ന വിളവെടുപ്പിന് പാകമായ പൂര്‍ണ വളര്‍ച്ച എത്തിയ 1200 ഓളം കഞ്ചാവ് ചെടികള്‍. മേലെ തുടുക്കി ഊരിന്റെ പഞ്ചക്കാടിനു മുകളിലായി വെട്ടു മലയില്‍ 25 ഓളം സെന്റ് സ്ഥലത്തു 50 തടങ്ങളിലായാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഒരു തടത്തില്‍ 25 മുതല്‍ 30 എണ്ണം കഞ്ചാവ് ചെടികള്‍ 7 അടി മുതല്‍ 8 അടി വരെ ഉയരത്തില്‍ 6 മാസത്തോളം പൂര്‍ണ വളര്‍ച്ചയെത്തിയവ ആയിരുന്നു. അഗളി അടജ സുജിത് ദാസ് കജട ഉം, അടജ സ്‌ക്വാഡും, തണ്ടര്‍ ബോള്‍ട്ടും ഇന്ന് (06082018)പുലര്‍ച്ചെ 3.30 നു ഇടവാണി മലയില്‍ നിന്നും തുടങ്ങി ഓടക്കടവ്, ദുടുമുട്ടി, പട്ടിപന ഷോല, ചിന്നക്കടവ്, എല്ലക്കണ്ടി മല, ഗലസി, മേലെ തുടുക്കി തുടങ്ങിയ വന്യ മൃഗങ്ങള്‍ വസിക്കുന്ന കാട്ടു പാതകളിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കഞ്ചാവ് തോട്ടത്തില്‍ എത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 1306 അടി ഉയരത്തിലായാണ് കഞ്ചാവ് തോട്ടം സ്ഥിതി ചെയ്തിരുന്നത്. കൃഷി പൂര്‍ണമായും തീയ്യിട്ട് നശിപ്പിച്ച് സംഘം മേലെ തുടുക്കിയില്‍ നിന്ന് താഴെ തുടുക്കി വഴി ഇരു കരയും മുട്ടി ഒഴുകുന്ന ഭവാനി പുഴ അതി സാഹസികമായി കടന്ന് ആനവായി വരെ 10 കിലോമീറ്റര്‍ കാല്‍നടയായാണ് തിരികെയെത്തിയത്. താഴെ തുടുക്കി ഫോറെസ്റ്റ് ക്യാമ്പ് ഷെഡിന്റെ ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ പെടുന്ന സ്ഥലത്താണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അഗളി അടജ സുജിത് ദാസ് കജട ഉം, അടജ സ്‌ക്വാഡും, തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് കഴിഞ്ഞ മാസം പത്താം തീയ്യതി കുള്ളാട് മലയില്‍ നിന്ന് 5000 ത്തില്‍ അധികം കഞ്ചാവ് ചെടികളും, ഈ മാസം മൂന്നാം തീയ്യതി സത്യക്കല്ല് മലയില്‍ നിന്ന് 1000 ത്തില്‍ അധികം കഞ്ചാവ് ചെടികളും കണ്ടെത്തി നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റൈഡിന്റെ ഭാഗമായി അട്ടപ്പാടിയിലെ വനങ്ങളില്‍ നടത്തുന്ന തിരച്ചിലുകള്‍ക്കിടയിലാണ് ഇത്തരം കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തുന്നതും അവ നശിപ്പിക്കുന്നതും. മേല്‍ പറഞ്ഞ സംഭവങ്ങളില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും റൈഡ്കള്‍ക്കിടയില്‍ ഇത്തരം കഞ്ചാവ് കൃഷികള്‍ കണ്ടെത്തുകയാണെങ്കില്‍ അവ നശിപ്പിക്കുകയും, അതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതായിരിക്കും.