kerala

അട്ടപ്പാടി മധു വധക്കേസിൽ വിധി ഏപ്രിൽ 4 ന്

By webdesk15

March 30, 2023

വിചാരണ പൂർത്തിയായ അട്ടപ്പാടി മധു വധക്കേസിൽ വിധി പറയുന്നത് കോടതി അടുത്തമാസം നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസിൽ വിധി പറയുക. 2018 ഫെബ്രുവരി 22 ന് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിൽ 2022 ഏപ്രിൽ 28നാണ് വിചാരണ തുടങ്ങിയത് 16 പ്രതികളാണ് കേസിലുള്ളത്.