kerala

മധു കൊലക്കേസ്: കൂറുമാറിയവർക്കെതിരെ നടപടിക്ക് കോടതി നിർദ്ദേശം നൽകി

By webdesk15

April 05, 2023

അട്ടപ്പാടി മധു കൊലക്കേസിൽ കൂറ് മാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം നൽകി.  മജിസ്ട്രേറ്റിന് മുന്നിൽ  രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയ ഏഴ് പേർ അടക്കമുള്ളവർക്കെതിരെയാണ് തുടർനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്.കൂറുമാറിയ സാക്ഷികളിൽ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.