kerala

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

By webdesk17

June 01, 2025

പാലക്കാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഇയാള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവസമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്.