kerala

വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശി പിടിയില്‍

By webdesk13

January 27, 2023

തിരുവനന്തപുരം: കോവളത്ത് ഹോം സ്‌റ്റേയില്‍ തമസിച്ചിരുന്ന റഷ്യന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തമിഴ്‌നാട്, രാമനാഥപുരം, എമനശ്വരം സ്വദേശിയായ അന്‍വര്‍ രാജ(25) യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി. ഇയാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.

റഷ്യന്‍ സ്വദേശിയായ യുവതി ബീച്ചില്‍ നിന്നും റൂമിലേയ്ക്ക് കയറിപ്പോയപ്പോള്‍ പ്രതി ജനാല വാതില്‍ വഴി റൂമിനകത്ത് അതിക്രമിച്ച് കടക്കുയായിരുന്നു. റൂമിനകത്ത് അപരിചതനെ കണ്ട വിദേശ വനിത ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി റൂമില്‍ നിന്നും ഓടിപ്പോകുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഷാജി എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം എസ്.എച്ച്. ഒ ബിജോയ്, എസ്.ഐ അനീഷ് കുമാര്‍, സി. പി. ഓ മാരായ ശ്യാം കൃഷ്ണന്‍. സന്തോഷ്, സെല്‍വദാസ് എന്നിവരടങ്ങിയ സംഘം തമിഴ് നാട്ടിലെ ഒളി സങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.