Celebrity

വിമാനത്തിൽ മലയാളനടിയെ അപമാനിക്കാൻ ശ്രമം; പരാതിയുമായി യുവനടി

By webdesk14

October 11, 2023

വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടിയുടെ കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

മോശം പെരുമാറ്റത്തെ കുറിച്ച് കാബിന്‍ക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാന്‍ തയാറായില്ലെന്നും നടി പരാതിയില്‍ പറയുന്നുണ്ട്. യുവനടിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരന്റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. കാബിന്‍ക്രൂവിനോട് പരാതിപ്പെട്ടപ്പോള്‍ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാനാണ് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞതെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

കൊച്ചിയിലെത്തിയ ശേഷം നടി പൊലീസില്‍ പരാതി നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.