crime

ഭക്ഷണത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

By webdesk13

October 27, 2023

ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലമ്പലം പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര്‍ മന്‍സിലില്‍ സുലൈമാന്‍ (59)ആണ് അറസ്റ്റിലായത്.

പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലായി. ഭാര്യയും മകളും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാന്‍ഡ് ചെയ്തു.