kerala

14കാരിയുടെ വിവാഹത്തിന് ശ്രമം; പ്രതിശ്രുതവരനടക്കം പത്തോളം പേര്‍ക്കെതിരെ കേസ്

By webdesk18

October 12, 2025

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തില്‍ പ്രതിശ്രുതവരനടക്കം പത്തോളം പേര്‍ക്കെതിരെ ശൈശവ വിവാഹത്തിന് കേസെടുത്തു. കാടാമ്പുഴക്കടുത്ത് മാറാക്കര പഞ്ചായത്തില്‍ മരവട്ടത്താണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 22കാരനായ പ്രതിശ്രുതവരനും കുടുംബവും 14കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മിഠായി കൊടുത്തു. ഇരുവീട്ടുകാരും ബന്ധുക്കളാണ്.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, കുടുംബം മുന്നോട്ട് പോയതോടെ കാടാമ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി നടപടി സ്വീകരിച്ചു. വരന്റെ പിതാവ്, കുട്ടിയുടെ മാതാവ്, കണ്ടാലറിയാവുന്ന ഏഴുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുട്ടിയെ സി.ഡബ്‌ള്യു.സി മുന്‍പാകെ ഹാജരാക്കി മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി.