kerala

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍

By webdesk17

August 08, 2025

തിരൂരങ്ങാടി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസം സ്വദേശി പിടിയില്‍. ബര്‍പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി അയ്നുല്‍ അലി (36) യെയാണ് പൊലീസ് പിടികൂടിയത്. ട്യൂഷനിലേക്ക് പോകുകയായിരുന്ന 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം കഴിഞ്ഞ ദിവസം രാവിലെ ചെമ്മാട് കല്ലുപറമ്പന്‍ റോഡിലെ ഇടവഴിയിലായിരുന്നു.

പിറകെ എത്തിയ പ്രതി പെണ്‍കുട്ടിയുടെ വായ മൂടി സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. ഇരുകൈകളും പിറകിലേക്ക് കെട്ടി കുട്ടിയെ വലിച്ചുകൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും, പെണ്‍കുട്ടി നിലത്തേക്ക് വീണതോടെ പ്രതിയുടെ കാലിനിടയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം തിരൂരങ്ങാടി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടി.

ചെമ്മാട് ടൗണ്‍ സമീപത്ത് ഇത്തരം സംഭവമുണ്ടായ ഞെട്ടലിലാണ് പ്രദേശവാസികള്‍. കരാട്ടെ പരിശീലനം ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിക്ക് പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. പ്രതിക്ക് മറ്റു സഹായികളുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.