crime

കഞ്ചാവ് കേസില്‍ മകനെ രക്ഷിക്കാന്‍ ശ്രമം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

By webdesk13

May 03, 2023

28കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ മകനെ രക്ഷിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എറണാകുളം തടിയിട്ടപറമ്പ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ സാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെയ് 30ന് വിരമിക്കാനിരിക്കെയാണ് നടപടി നേരിട്ടത്. ആലുവ റൂറല്‍ പൊലീസ് എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ സാജനെയും മകന്‍ നവീനെയും അറസ്റ്റ് ചെയ്തു.

ആലുവയില്‍ 28 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സാജന്റെ മകന്‍ നവീന്‍ അറസ്റ്റിലായിരുന്നു. കേസില്‍ നിന്ന് രക്ഷിക്കുകയും വിദേശത്തേക്ക് കടക്കാന്‍ സഹായിക്കുകയും ചെയതുവെന്നാണ് സാജനെതിരായ കുറ്റം. റൂറല്‍ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിട്ടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താന്‍ സാജന്‍ ശ്രമിക്കുകയായിരുന്നു. സാജനും മകന്‍ നവീനും ഉള്‍പ്പെടെ 7പ്രതികളാണ് േേകസില്‍ പിടിയിലായത്.