gulf

40 ലക്ഷം മയക്കുമരുന്ന് ഗുളിക കടത്താനുള്ള ശ്രമം: സൗദിയില്‍ ആറുപേര്‍ അറസ്റ്റില്‍

By webdesk11

June 02, 2023

റിയാദ്: മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ സൗദിഅറേബ്യയില്‍ ആറുപേരെ അറസ്റ്റ് ചെയ്തു.4,094,950 മയക്കുമരുന്ന് ഗുളികകളാണ് ഇവരില്‍നിന്നും പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി.

പ്രതികളില്‍ മൂന്നുപേര്‍ ഇജിപ്ത് പൗരന്മാരും മറ്റുള്ളവര്‍ സൗദി,സുഡാന്‍,യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നവര്‍ യഥാസമയം അധികൃതരെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

മക്ക, റിയാദ്, കിഴക്കന്‍ മേഖലകളിലുള്ളവര്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു മേഖലകളിലുള്ളവര്‍ 999 എന്ന നമ്പറിലുമാണ് വിവരം നല്‍കേണ്ടത്.