പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാളയത്തെ ലോഡ്ജില്‍ നിന്ന് കോഴിക്കോട് ടൗണ്‍ പോലീസാണ് പ്രതിയെ പിടികൂടിയത്
കഞ്ചാവ് കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പാളയത്തെ ലോഡ്ജില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ദേഹ പരിശോധനയ്ക്കിടെ പ്രതി പെട്ടെന്ന് പ്രോകോപിതാവുകയും അരയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.