kerala

മുഖ്യമന്ത്രിക്ക് ക്രിമിനലുകളുടെ മനോഭാവം; എസ് എഫ് ഐ കൊടി സുനിമാരെ ഉണ്ടാകുന്ന ഫാക്ടറി: ഷാഫി പറമ്പിൽ

By webdesk14

March 06, 2024

ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണ്. ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു

ഹോസ്റ്റലുകളിൽ കാര്യങ്ങൾ നടക്കുന്നത് പാർട്ടിയുടെ അലിഖിതമായ നിയമങ്ങൾ അനുസരിച്ചാണ്. എസ് എഫ് ഐയെ ഉപയോഗിക്കുന്നത് കൊടി സുനിമാരെ ഉത്പാദിപ്പിക്കാനാണ്. ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസ്സുണ്ടോ.

മരപ്പട്ടിയുടെ മൂത്രം വസ്ത്രത്തിലും വീട്ടിലും വീഴുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്‌നം. മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യന്റെ ചോരയാണോ വലുതെന്ന് ചിന്തിക്കണം. സിദ്ധാർഥന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് സ്ലോ മോഷനാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.