Connect with us

Culture

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി

Published

on

ദുബൈ: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബൈയിലെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി. മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ റാങ് മഹലില്‍ നിന്നാണ് കൊച്ചാറിനെ പുറത്താക്കിയത്.

‘ഹിന്ദുക്കളുടെ വികാരം മാനിക്കാത്തതില്‍ അതീവ ദുഃഖമുണ്ട്. കഴിഞ്ഞ 2000 വര്‍ഷമായി ഇസ്‌ലാം നിങ്ങളെ ഭീകരവാദിയാക്കി കൊണ്ടിരിക്കുകയാണ്. നിങ്ങളോട് ലജ്ജ് തോന്നുന്നുന്നു.’ ഇതായിരുന്നു അതുല്‍ കൊച്ചാറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു കൊച്ചാറിന്റെ പ്രതികരണം.

എന്നാല്‍ വിവാദമായതോടെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് മാരിയറ്റ് ഹോട്ടല്‍ അധികൃതര്‍ കൊച്ചാറിനെ പുറത്താക്കിയത്.

‘ ഞാനെന്റെ ട്വീറ്റിനെ ന്യായീകരിക്കുന്നില്ല. ഇസ്‌ലാം ആവിര്‍ഭവിക്കുന്നത് 1400 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ആത്മാര്‍ത്ഥമായി ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ ഇസ്‌ലാമോഫോബിക് അല്ല. അഭിപ്രായപ്രകടനത്തില്‍ ഞാന്‍ ഖേദിക്കുന്നു’, കൊച്ചാര്‍ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ടി.വി ഷോ ആയ ക്വാട്ടിക്കോയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ തീവ്രവാദിയാക്കിയെന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് കൊച്ചാര്‍ ഇസ്‌ലാം വിരുദ്ധ ട്വീറ്റ് ചെയ്തത്.

എന്നാല്‍ മാരിയറ്റ് ഹോട്ടല്‍ അധികൃതരും കൊച്ചാറിന്റെ ട്വീറ്റിനെ അപലപിച്ച് രംഗത്തുവന്നു. ഷെഫ് അതുല്‍ കൊച്ചാര്‍ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശത്തില്‍ തങ്ങള്‍ ക്ഷമാപണം നടത്തുന്നതായി മാരിയറ്റ് അധികൃതര്‍ പറഞ്ഞു. ‘കൊച്ചാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഞങ്ങളുടെ നയങ്ങളുമായി യോജിക്കുന്നതല്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ പങ്കുവെക്കുന്നില്ല. അത് വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ പ്രതീകമല്ല. അതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്’, ഹോട്ടല്‍ അധികാരികള്‍ പറഞ്ഞു.

അതേസമയം, കൊച്ചാറിനെതിരെ ട്വിറ്ററിലും മറ്റും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്‌ലിംകള്‍ മോശമായി പെരുമാറുന്നുവെന്ന് തോന്നുന്ന കൊച്ചാറിന് ഒരു ഇസ്‌ലാമിക രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്നാണ് പലരും ട്വിറ്ററില്‍ കുറിക്കുന്നത്. ദുബൈ പൊലീസിനെ ടാഗ് ചെയ്താണ് പലരും ട്വീറ്റ് ചെയ്യുന്നത്.

‘പ്രിയ ദുബൈ പൊലീസ്, ഈ വ്യക്തി ദുബൈയില്‍ നിന്നാണ് വരുമാനമുണ്ടാക്കുന്നത്. എന്നാല്‍ അദ്ദേഹം ഇസ്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നത് ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണെന്നാണ്.’ ബാസിക്ഓര്‍സാല്‍ ട്വീറ്റ് ചെയ്തു.

യു.എ.ഇയില്‍ സൈബര്‍ നിയമം കര്‍ശനമാണ്. വിഭാഗീയത ഉണ്ടാക്കുന്നതോ വംശീയമായി ആക്രമണം നടത്തുന്നതോ ആയ ഏതെങ്കിലും തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ ശിക്ഷയാണ് നല്‍കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിെര അഞ്ചു വര്‍ഷത്തെ തടവുശിക്ഷയും 500,000 മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഈ സാഹചര്യത്തില്‍ അതുല്‍ കൊച്ചാര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ദുബൈയിലെ പ്രമുഖ അഭിഭാഷക യാമിനി രാജേഷ് പറഞ്ഞു.

കൊച്ചാറിനെതിരായ ട്വീറ്റുകളില്‍ ചിലത്:

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending