Culture

ട്വിറ്ററിന് പുതിയ മേധാവി: ലിന്‍ഡ യക്കരിനോ

By Chandrika Web

May 12, 2023

സമൂഹമാധ്യമമായ ട്വിറ്ററിന് പുതിയ മേധാവിയെ നിയോഗിച്ച് ഇലോണ്‍ മസ്‌ക്. വലിയ ജോലിഭാരം കാരണമാണ ്‌ലിന്‍ഡ യാക്കരിനോയെ നിയമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് ഒഴിയണമോ എന്ന ചോദ്യത്തിന് 57 ശതമാനം പേരും വേണമെന്ന് അഭിപ്രായപ്പെട്ട പശ്ചാത്തലത്തില്‍കൂടിയാണീ നിയമനം. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് 44 ബില്യന്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയത്.