News

ഇന്ത്യക്കെതിരെയുള്ള ഏകദിന, ടി-20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

By webdesk17

October 07, 2025

സിഡ്‌നി: ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളും ഉള്‍പ്പെട്ട പരമ്പരയ്ക്കുള്ള ടീമുകളെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ വിശ്രമമെടുത്ത പേസ് സൂപ്പര്‍താരം തിരിച്ചെത്തിയപ്പോള്‍, മാര്‍നസ് ലബുഷെയ്‌നെ ടീമില്‍ നിന്ന് ഒഴിവാക്കി.

അണ്‍ക്യാപ്ഡ് താരമായ മാത്യു റെന്‍ഷാ ആദ്യമായി ഏകദിന ടീമില്‍ ഇടം നേടി. ടെസ്റ്റ് ടീമിലെ സ്ഥിരം അംഗമായ റെന്‍ഷാ, ഏകദിന അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പങ്കെടുത്ത ഷോണ്‍ ആബോട്ട്, ആരോണ്‍ ഹാര്‍ഡി, മാത്യു കുനെമാന്‍ എന്നിവരെയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.

ഒക്ടോബര്‍ 19-ന് പെര്‍ത്തില്‍ ആദ്യ ഏകദിനം നടക്കും. പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്വെല്‍ ടി-20 ടീമില്‍ നിന്ന് പുറത്താണ്. നാഥന്‍ എല്ലിസും ജോഷ് ഇംഗ്ലിസും ടി-20 ടീമില്‍ തിരിച്ചെത്തി.

ഇതിനിടെ, ഇന്ത്യ നേരത്തെ തന്നെ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി ടീമിനെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഏകദിന ടീം

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍റ്റ്ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പര്‍ കോണോളി, ബെന്‍ ഡ്വാര്‍ഷൂയിസ്, നാഥന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ ഓവന്‍, മാത്യു റെന്‍ഷാ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

ആദ്യ രണ്ട് ടി-20 മത്സരങ്ങളിലേക്കുള്ള ടീം

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഷോണ്‍ ആബോട്ട്, സേവ്യര്‍ ബാര്‍റ്റ്ലെറ്റ്, ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷൂയിസ്, നാഥന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.