Chandrika Web – Chandrika Daily https://www.chandrikadaily.com Sun, 17 Sep 2023 04:03:22 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Chandrika Web – Chandrika Daily https://www.chandrikadaily.com 32 32 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73 വയസ്സ്; ഇന്ത്യ ഏകാധിപത്യരീതിയിലേക്ക് തിരിഞ്ഞ ഒരു പതിറ്റാണ്ട് https://www.chandrikadaily.com/indiapm-modi.html https://www.chandrikadaily.com/indiapm-modi.html#respond Sun, 17 Sep 2023 04:03:22 +0000 https://www.chandrikadaily.com/?p=274903 കെ.പി ജലീൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73 വയസ്സ് തികയുന്നു .ഇന്ത്യയിലെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന വ്യക്തിയാണ് മോദി .1950 സെപ്റ്റംബർ 17ന് ഗുജറാത്ത് വാദ്നഗറിൽ ആണ് ജനനം. ഇന്ത്യയെ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് മോദിയുടെ ജന്മദിനം .മോദിയുടെ കാലത്ത് ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും എതിരെ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായി .മതേതരത്വം ഹനിക്കപ്പെട്ടു. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള നിരവധി നിയമനിർമാണങ്ങൾ മോദിയുടെ കീഴിൽ നിർമ്മിക്കപ്പെട്ടു. ഗുജറാത്ത് , മുസഫർനഗർ , ഡൽഹി ,മണിപ്പൂർ കലാപങ്ങൾ മോദിയുടെ കീഴിൽ നടന്നു. മുസ്ലീങ്ങളുടെ വ്യാപാരങ്ങൾക്കെതിരെയും ജീവനോപാധികൾക്കെതിരെയും നടു റോഡിൽ ആക്രമണം നടന്നു .നൂറോളം പേരെ മാംസ ഭക്ഷണത്തിന്റെ പേരിൽ സംഘപരിവാറുകാർ വഴിയിലിട്ട് തല്ലിക്കൊന്നു. പൗരത്വ നിയമം ഭേദഗതി ചെയ്ത് ഇന്ത്യയുടെ നാല് അയൽ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾ അല്ലാത്തവർക്ക് മാത്രംപൗരത്വം നൽകാൻ നിയമം നിർമിച്ചു .മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകാശ്മീരിൻ്റെ സ്വാതന്ത്ര്യ കാലം മുതലുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞു .സംസ്ഥാനത്തെ രണ്ടാക്കി സംസ്ഥാനപദവി നീക്കം ചെയ്തു.
ഹിന്ദുത്വ ആശയം മാത്രം പ്രചരിപ്പിക്കാൻ പ്രസംഗങ്ങളിലൂടെ മോദി ശ്രമിച്ചു. പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ ഹിന്ദു സന്യാസിമാരെ കൊണ്ടുവന്ന് പൂജ ചെയ്തു .മതേതരഇന്ത്യയുടെ പ്രധാനമന്ത്രി മോദി രാജ്യത്തിൻറെ മുഖച്ഛായ ഹിന്ദുത്വമാണെന്ന് മാറ്റിയെടുക്കാൻ ശ്രമിക്കുന്നു .12 വർഷം ഗുജറാത്തിൽ മുഖ്യമന്ത്രിപദം ഏറ്റശേഷമാണ് മോദി പാർലമെൻറിലേക്ക് മത്സരിച്ചത്. ഉത്തർപ്രദേശിലെ വാരണ സിമണ്ഡലത്തെയാണ് 2014ലും 19ലും പ്രതിനിധീകരിച്ചത് .ബിജെപിയുടെ തലമുതിർന്ന നേതാക്കളായ എ ബി വാജ്പേയി, എൽകെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ മൂലക്കിരുത്തി. ഇതിനായി 75 കഴിഞ്ഞവർ അധികാരത്തിൽ വേണ്ടെന്ന് നിഷ്കർഷിച്ചു. ബിജെപിയുടെ അധ്യക്ഷ പദവി അലങ്കാരം മാത്രമായി .രാജ്യത്തിന്റെ ചരിത്രം തന്നെ വളച്ചൊടിച്ച് സ്‌കൂള്‍ സിലബസ്സുകളില്‍ മാറ്റം വരുത്തി. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാഠഭാഗങ്ങള്‍ ദേശീയവിദ്യാഭ്യാസനയത്തില്‍നിന്ന് നീക്കംചെയ്തു.
രാജ്യത്തെ ‘ ഒരു തെരഞ്ഞെടുപ്പ് ‘എന്ന ആശയത്തിലേക്ക് കൊണ്ടുപോകുന്നു. ഇതിനായി മുൻരാഷ്ട്രപതി രാമനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി സമിതി രൂപീകരിച്ചു . പാർലമെൻററി ജനാധിപത്യത്തിൽ നിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്ക് രാജ്യത്തെക്കൊണ്ടു പോകുകയാണെന്ന ആശങ്ക പലരും ഉയർത്തുന്ന സന്ദർഭത്തിലാണ് മോദിയുടെ 73ആം ജന്മദിനം .

നോട്ടു നിരോധനം മൂലം നാടാകെ സാമ്പത്തികക്കുഴപ്പത്തിലകപ്പെട്ടു. തൻ്റെ കൂട്ടാളികൾക്ക് സാമ്പത്തിക നേട്ടം നൽകുന്നതിനായി പൊതു മേഖലയിലെ അഭിമാന സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചു. സമ്പന്നരുടെ സംഖ്യ വലിയ തോതിൽ ഉയർന്നപ്പോൾ ദരിദ്രരുടെ എണ്ണം കുത്തനെ വർധിച്ചു.
എട്ടാം വയസ്സിലാണ് മോദി ആർഎസ്എസിൽ ചേരുന്നത് .ഹിന്ദുത്വ ആശയത്തിന്റെ പ്രചാരകരായ ആർഎസ്എസ് തൻറെ മാതൃ സംഘടനയാണെന്ന് ഇപ്പോഴും മോദി അഭിമാനിക്കുന്നു .മുസ്ലീങ്ങളുടെ തൊപ്പി ധരിക്കാൻ ഒരു വേദിയിൽ ആവശ്യപ്പെട്ടപ്പോൾ അത് പരസ്യമായി നിരസിച്ചു .വാദ് നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ ചായ ഒഴിച്ചു കൊടുത്തിരുന്ന ബാലനായാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത് .ബിരുദവും ബിരുദാനന്ദ ബിരുദവും ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും ഗുജറാത്തിലെ യൂണിവേഴ്സിറ്റിയിൽ ഇതു സംബന്ധിച്ച രേഖകൾ ഒന്നുമില്ല. സഹപാഠികൾ ആരും അവകാശപ്പെടാനും ഇല്ല .ആദ്യം മറച്ചുവെച്ചെങ്കിലും പതിനേഴാം വയസ്സിൽ യശോദാ ബെൻ എന്ന യുവതിയെ വിവാഹം കഴിച്ചതായി നീണ്ടകാലത്തിനുശേഷം മോദി സമ്മതിക്കുകയുണ്ടായി .എന്നാൽ അവരുമായി ഇപ്പോഴും ബന്ധമൊന്നുമില്ല. അവിവാഹിതനെ പോലെയാണ് ജീവിതം. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം 161 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ട കാലം കൂടിയാണ് മോദികാലം .കാശ്മീരിലെ പുൽവാമയിൽ 50 സിആർപിഎഫ് ജവാന്മാരെ കൂട്ടക്കൊല ചെയ്ത സ്ഫോടനം നടന്നത് കേന്ദ്രസർക്കാരിൻറെ വീഴ്ചയാണെന്ന് മോദി നിയോഗിച്ച മുൻ ജമ്മു കശ്മീർ സംസ്ഥാന ഗവർണർ സത്യപാൽ മാലിക് പരസ്യമായി ആരോപിക്കുകയുണ്ടായി.

പിന്നീട് അദ്ദേഹത്തിന് എതിരെ കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷണവുമായി രംഗത്തുവന്നു. പാക്കിസ്ഥാനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെങ്കിലും മരണസംഖ്യ പുറത്തുവിട്ടില്ല. ചൈനയാകട്ടെ അരുണാചലിലും ലഡാക്കിലും ആയിരക്കണക്കിന് ഏക്കർ ഭൂമി കയ്യേറി. ബംഗ്ലാദേശ് ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഇന്ത്യക്കെതിരായി . കേന്ദ്രസർക്കാർ ഏജൻസികളായ സിബിഐയെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെയും വ്യാപകമായി ദുരുപയോഗം ചെയ്ത കാലം കൂടിയാണ് മോദി ഭരണകാലം. 2002ൽ അന്നത്തെ ബിജെപി മുഖ്യമന്ത്രിയായ യേശുഭായ് പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കിയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2002ലെ ഇലക്ഷനിൽ രാജ്കോട്ടിൽ നിന്ന് വിജയിച്ച് എംഎൽഎയായി .ആ വർഷം തന്നെ മുഖ്യമന്ത്രിയും .ഗോധ്ര റെയിൽവേ സ്റ്റേഷനിൽ നടന്ന ട്രെയിൻ തീവെപ്പിൽ 60 പേർ മരണപ്പെടുകയും തുടർന്ന് മുസ്ലീങ്ങൾക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണം ഉണ്ടാവുകയും ചെയ്തു .രണ്ടായിരത്തോളം പേരാണ് സംസ്ഥാനത്ത് അന്ന് കൊല്ലപ്പെട്ടത്. ഒന്നരലക്ഷത്തോളം പേർക്ക് വീടുകൾ ഒഴിയേണ്ടി വന്നു .അന്നത്തെ ഗുജറാത്ത് സർക്കാരിന് പ്രത്യേകിച്ചും മോദിക്ക് കലാപത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് വിവിധ അന്വേഷണ ഏജൻസികൾ വ്യക്തമാക്കി .മോദി’ രാജധർമ്മം’ പാലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ജെ ബി വാജ്പേയ് പരസ്യമായി ആവശ്യപ്പെട്ടു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മോദിക്ക് വിസ നിഷേധിച്ചു. യാത്രാവിലക്ക് ഏർപ്പെടുത്തി.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തുടർച്ചയായി അധികാരത്തിലേറാം എന്ന മോഹത്തിലാണ് ഇപ്പോൾ മോദി. ഇതിനായി അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു . പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള തുടർച്ചയായ അന്വേഷണങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും രാജ്യത്തെ ഭീതിപ്പെടുത്തുകയാണ്. പ്രതിപക്ഷത്തെ 28 പാർട്ടികൾ ചേർന്ന് ‘ഇന്ത്യ ‘എന്ന പേരിൽ മുന്നണി ഉണ്ടാക്കി .ഇതിനെതിരെ രാജ്യത്തിൻറെ പേരു തന്നെ ‘ ഭാരത് ‘ എന്നാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ .ഇതിനായി അന്താരാഷ്ട്ര സംഘടനയായ ജി20 ഉച്ചകോടിയിൽ ഇന്ത്യ എന്നതിന് പകരം ‘ഭാരത് ‘എന്നാക്കി ഔദ്യോഗികൾ മാറ്റം വരുത്തി .രാഷ്ട്രപതിമാര്‍ വെറും പാവകളായി.
ഇന്ത്യയിലെ ജനാധിപത്യവും പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് മോദി തയ്യാറാവണമെന്ന് താൻ ആവശ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ പരസ്യമായി വ്യക്തമാക്കി . ജി 20 ഉച്ചകോടിക്ക് ശേഷം പതിവുള്ള മാധ്യമസമ്മേളനം പോലും മോദി ഉപേക്ഷിച്ചു. മാധ്യമങ്ങളെ നേരിൽ കാണുന്നതിനോ വാർത്താ സമ്മേളനം നടത്തുന്നതിനോ തയ്യാറാകാതെ കഴിഞ്ഞ 10 വർഷത്തോളം മോദി തൻറെ മാധ്യമ വിരോധം തുടരുകയാണ് .അതേസമയം തനിക്ക് ഇഷ്ടമുള്ള വാർത്താ അവതാരകർക്ക് അഭിമുഖം നടത്താൻ അവസരം നൽകുകയും ചെയ്യുന്നു.

]]>
https://www.chandrikadaily.com/indiapm-modi.html/feed 0
മന്ത്രിയാകാനൊരു സൂത്രപ്പണി – പ്രതിച്ഛായ https://www.chandrikadaily.com/ldfkbganesh.html https://www.chandrikadaily.com/ldfkbganesh.html#respond Sun, 17 Sep 2023 03:00:09 +0000 https://www.chandrikadaily.com/?p=274894 അങ്ങിനെ കേരളം നേരിട്ട ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. സംസ്ഥാനത്തെ മുച്ചൂടും മുടിച്ച പിണറായി സര്‍ക്കാറില്‍ മന്ത്രിമാര്‍ മാറാന്‍ പോകുന്നു. പിറകിലെ ടയര്‍ മുന്നിലേക്കും മുന്നിലെ ടയര്‍ പിറകിലേക്കും തള്ളി മാറ്റി ക്യാന്‍സറിന് മഞ്ഞള്‍ ചികിത്സ പോലൊരു പ്രയോഗം. ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ കെല്‍പില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളൊക്കെ മന്ത്രിസ്ഥാനമെന്ന് കേട്ടതോടെ തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളം കണ്ട കൊടും ചതിയുടെ അണിയറക്കാരനും സിനിമാതാരം കൂടിയായ കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഖ്യധാരയില്‍നിന്നും കുറേക്കാലമായി പുറത്തായ ടിയാന്‍ ഇടക്കിടക്ക് വാര്‍ത്തകളില്‍ സ്‌പേസ് തേടി സ്വന്തം മുന്നണിക്കെതിരെ നെടുങ്കന്‍ പ്രസ്താവനകള്‍ ഇറക്കും, പിന്നീട് കുറേ കാലം തന്ത്രപരമായ മൗനത്തിലും.
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വിവാദ പരാതിക്കാരി എഴുതിയ കത്തില്‍ വരുത്തിയ മാന്ത്രികന്‍. ഗണേശന്‍ ജനാധിപത്യത്തെ വ്യഭിചരിച്ചുവെന്നും പെണ്ണിനോടും പണത്തിനോടും ആര്‍ത്തിയെന്നും നാണമില്ലാതെ മന്ത്രിയാകാന്‍ നടക്കുന്നുവെന്നും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച കാശ് കിട്ടാത്ത ഈര്‍ക്കിലി പാര്‍ട്ടി നേതാവാണെന്നും പറഞ്ഞത് വെള്ളാപ്പള്ളി നടേശനാണെങ്കിലും സംഗതിയില്‍ ശ്ശി ഉണ്ടുതാനും. പക്ഷേ ഇതേ വെള്ളാപ്പള്ളി നടേശന്റെ മകന്റെ പാര്‍ട്ടിയും സമാന ഈര്‍ക്കില്‍ പാര്‍ട്ടിയാണെന്നതിനാല്‍ ഈ പ്രസംഗത്തില്‍ വലിയ കാര്യമൊന്നുമില്ല..

വിവാദ സോളാര്‍ നായികയും മുന്‍മന്ത്രിയും ഇപ്പോള്‍ മന്ത്രിയാവാന്‍ കൊണ്ടുപിടിച്ച് നടക്കുന്നയാളുമായ ഗണേഷ് കുമാറും സി.പി.എമ്മിന് ആവശ്യം വരുമ്പോഴെല്ലാം യഥാവിധി എടുത്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ള വിവാദ ദല്ലാളും ശരണ്യ മനോജും ചേര്‍ന്ന് വ്യാജമായി നിര്‍മിച്ച ലൈംഗിക പീഡന പരാതി വെച്ചാണ് പിണറായി സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തേണ്ടിവന്നത് എന്ന് കോടതിയില്‍ അന്വേഷണം കഴിഞ്ഞ് സി.ബി.ഐതന്നെ പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. മന്ത്രിപ്പണിക്കായി ഗണേഷ് ഏതറ്റം വരെ പോകുമെന്നതിന്റെ കൃത്യമായ തെളിവുകൂടിയാണ്. നിരപരാധിയായ ഒരാള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ഗുരുതരമായ ആരോപണം ഫോര്‍ജ് ചെയ്യുന്നത് കോടതിവഴി തന്നെ തിരിച്ചു കേസാക്കിയ വിദ്വാന്‍മാരെയൊക്കെ ജയിലില്‍ കയറ്റുകയാണ് വേണ്ടത്.

ഗണേഷ്‌കുമാര്‍ സ്വയം തന്നെ താന്‍ സത്യവാനാണെന്നാണ് നിയമസഭയിലടക്കം പറഞ്ഞത്. ഇത് അക്ഷരം പ്രതി തെറ്റാണെന്ന്് പുള്ളിയുടെ ചെയ്തികളും പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണ പിള്ളയുടെ മൊഴികളും എന്നോ തെളിയിച്ചതാണ്. ഗണേഷ് കാരണം മാസം 25000 രൂപ വിവാദ സോളാര്‍ നായികക്ക് ജീവനാംശം പോലെ കൊടുക്കാറുണ്ടെന്നു ബാലകൃഷ്ണപിള്ളതന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വഴിയിലൂടെ പോകുന്നവര്‍ക്ക് ആരും ജീവനാംശം കൊടുക്കില്ലല്ലോ?. തൊഴില്‍ സിനിമാ അഭിനയമായതിനാല്‍ ഏത് റോളിലും അഭിനയിക്കാനറിയും. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നായതിനാല്‍ ഗണേഷിനെ കൈവിടാനും ആവില്ല. കാരണം ഇതേ ഗണേഷും സംഘവും നിര്‍മിച്ച സോളാര്‍ വിവാദമാണല്ലോ ഇടത് സംഘത്തിന് ഭരണം ഉറപ്പാക്കിയത്.

ഗണേഷ് ഒരു ഭാഗത്ത് മന്ത്രിസ്ഥാനത്തിനായി ചരട് വലിക്കുമ്പോള്‍ മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും അടങ്ങിയിരിക്കാന്‍ റെഡിയല്ല. റഷ്യന്‍ വിപ്ലവം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ലെനിനിസവും ബോള്‍ഷവികുമൊക്കെയായി തുടരുന്ന ആര്‍.എസ്.പി (എല്‍) എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനും എന്‍.സി.പി എം.എല്‍.എ തോമസ് കെ. തോമസും എല്‍.ജെ.ഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദവുമായി രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരണവിരുദ്ധ വികാരവും മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും എതിരായ വിമര്‍ശനങ്ങളും സി.പി.എമ്മിലും ശക്തിപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ര പോരെന്ന് സി.പി.എം നേതൃയോഗങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ വകുപ്പുകളിലും അഴിച്ചുപണി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ മന്ത്രിസഭയിലെ ഏറ്റവും മോശം പെര്‍ഫോമന്‍സുള്ളവരെ മാത്രം മാറ്റിയാല്‍ മതിയെന്ന ധാരണയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ മാത്രം മാറ്റാനാണ് ആലോചിക്കുന്നത്. സഭയുടെ പിന്തുണയും സോളാറില്‍ മാധ്യമങ്ങളിലൂടെ ചെയ്ത സഹായവും മറന്ന് വീണയെ മാറ്റിയാല്‍ അത് ബൂമറാങാവുമോ എന്നും ചില നേതാക്കള്‍ സംശയിക്കുന്നുണ്ട്.
സി.ബി.ഐ കോടതിയില്‍ കൊടുത്ത സോളാര്‍ റിപ്പോര്‍ട്ടില്‍ അമ്പുകൊള്ളാത്തവരില്ല കളത്തില്‍ എന്നു പറഞ്ഞപോലെ സി.പി.എമ്മില്‍ ആരോപണമേല്‍ക്കാത്തവര്‍ കുറവാണ്. ഇതിനുപിന്നാലെ മൊയ്തീന്റെ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി പിടിമുറുക്കുമ്പോള്‍ ആരൊക്കെ ഇനി അകത്താകുമെന്നതും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ എന്തൊക്കെ ആരോപണമുണ്ടെങ്കിലും ഗണേഷിനെ പിണക്കാതെ മന്ത്രിയാക്കി കൂടെനിര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം.

 

]]>
https://www.chandrikadaily.com/ldfkbganesh.html/feed 0
ഇന്ത്യ എന്റെ രാജ്യം –നജീബ് കാന്തപുരം എം.എല്‍.എ https://www.chandrikadaily.com/india-my-country.html https://www.chandrikadaily.com/india-my-country.html#respond Sun, 17 Sep 2023 02:54:28 +0000 https://www.chandrikadaily.com/?p=274889 കുഞ്ഞുന്നാളില്‍ നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞ ഒരു ഇന്ത്യയുണ്ട്. വരി തെറ്റാതെ അണിനിരന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്ററുടെ സമീപം അറ്റന്‍ഷനായി നില്‍ക്കുന്ന സ്‌കൂള്‍ ലീഡര്‍ ഉറക്കെ ചൊല്ലിത്തന്ന പ്രതിജ്ഞാവാചകം. ഇന്ത്യ എന്റെ രാജ്യമാണ് ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ പ്രതിജ്ഞ ചൊല്ലല്‍ കേരളത്തിനുപുറത്ത് മറ്റ് സംസ്ഥാനങ്ങളിലുണ്ടോ എന്നറിയില്ല. എല്ലാ മലയാളികളുടെയും മനസ്സില്‍ പതിഞ്ഞ ആ പ്രതിജ്ഞയോടൊപ്പമാണ് നമ്മുടെ മനസ്സിലും ഇന്ത്യ ആഴത്തില്‍ പതിഞ്ഞത്. ആ ഇന്ത്യയിലൂടെ നാം സഞ്ചരിച്ചു. നാട് കണ്ട് വളര്‍ന്നു. ഒരുപാട് മനുഷ്യരെ കണ്ടു. അവരില്‍നിന്ന് ഇന്ത്യയെ പഠിച്ചു. ആ രാജ്യം നമുക്ക് എത്രമാത്രം പ്രധാനമാണെന്നും ആ രാജ്യം എന്തൊരു സുന്ദരമാണന്നും അനുഭവിച്ചു. അതിന്റെ വൈവിധ്യങ്ങള്‍, ഭൂപ്രദേശങ്ങള്‍, കലകള്‍, സംസ്‌കാരങ്ങള്‍, മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍. ആ വൈവിധ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെട്ടു. വളരുംതോറും ഇന്ത്യയുടെ ഭൂതകാലത്തെ അറിഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് യാത്ര ചെയ്തു. ആ യാത്രകളെല്ലാം നല്ല അനുഭവങ്ങളുടേതായിരുന്നു. മനുഷ്യരുടെ രഞ്ജിപ്പിന്റെയും സ്‌നേഹത്തിന്റെയും സമര്‍പ്പണങ്ങളുടേതുമായിരുന്നു. കറുത്ത അനുഭവങ്ങളും അതിലുണ്ടെന്നത് സത്യമാണ്. വകഞ്ഞുമാറ്റി പിന്നെയും പിന്നെയും ഇന്ത്യ അതിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചു.ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ് കച്ചവടക്കാരുടെ വരവോടെയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് സിന്ധു നദീതീരത്തെ സിന്ദ് എന്ന് വിളിച്ചത്. അറബികള്‍ ഇത് ഹിന്ദ് എന്നാക്കി. പിന്നീട് ഹിന്ദ് ഇന്ത്യയായി.

ഇന്ത്യ ഉപഭൂഖണ്ഡം കച്ചവടക്കാരുടെ ഇഷ്ട ദേശമായി. ലോകമാകെ ആ പ്രശസ്തി വളര്‍ന്നു. ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങള്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ക്ലാസിക് രചനകളില്‍പോലും ഇടം നേടി. അയ്യായിരം വര്‍ഷങ്ങളിലേറെ ഒഴുകിത്തെളിഞ്ഞ നദിയായി ഇന്ത്യ മാറി. ഒരു മഹാനദി വടക്ക് ഹിമാലയന്‍ മലനിരകളും പടിഞ്ഞാറ് മനോഹരമായ തീരങ്ങളും ഡെക്കാന്‍ പീഠഭൂമികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജൈവ, ഭൂമി ശാസ്ത്ര സവിശേഷതകളുമെല്ലാം നമുക്ക് മാത്രമുള്ള പ്രത്യേകത തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ ശക്തവും അദൃശ്യവുമായ ചരടുകളാല്‍ കോര്‍ത്തിണക്കിയ രാഷ്ട്രമാണ് ഇന്ത്യ. ഒരു മിത്തും ആശയവും ചേര്‍ന്ന രാഷ്ട്രം. ഇന്ത്യ എന്ന പദം ഓരോ ഇന്ത്യക്കാരന്റെയും സ്വന്തമാകുന്നത് ആ ചരടുകള്‍ കൊണ്ടുതന്നെ. എന്നാല്‍ ആ ചരടുകള്‍ ഭരണകൂടംതന്നെ മുറിച്ചുമാറ്റുന്ന ദുഃഖകരമായ കാലത്തു നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.
എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആരാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ വെറുക്കുന്നത്? അത്തരമൊരു വെറുപ്പ് പടര്‍ത്തിയാല്‍ ഇന്ത്യയെ ഒറ്റ വാര്‍പ്പിലേക്ക് ഒതുക്കാനാവുമോ? ലോകമാകെ നടന്ന ഫാസിസ്റ്റ് രീതികളിലേക്ക് ഇന്ത്യയെ കൊണ്ടുപോകാന്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നു. ഒരു നൂറ്റാണ്ടായി അവര്‍ ഇതിനുള്ള ജോലിയിലാണ്. അവരെ പ്രചോദിപ്പിക്കുന്നത് വംശീയ ചിന്തകളാണ്. അവര്‍ ആവേശം കൊള്ളുന്നത് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍നിന്നാണ്. അവര്‍ കടം കൊള്ളുന്നത് മുസോളിനിയുടെ ഇറ്റലിയെയാണ്. ചരിത്രത്തിന്റെ കനത്ത തിരിച്ചടികളാല്‍ മുഖം കെട്ടുപോയ അത്തരം ഏകാധിപതികളുടെ പതനം പക്ഷേ ആര്‍.എസ്എ.സ് മുഖവിലക്കെടുക്കുന്നില്ല. ആധുനിക ഇന്ത്യയെന്ന ആശയത്തിന്റെ പിതാവ് മഹാത്മാഗാന്ധിയാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആ രാഷ്ട്രപിതാവിനെ വധിച്ചാണ് ആര്‍.എസ്.എസ് വൈവിധ്യങ്ങള്‍ക്ക് നേരെ ആദ്യ യുദ്ധ പ്രഖ്യാപനം നടത്തിയത്. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും പതിറ്റാണ്ടുകളുടെ സഞ്ചാരം. ഇന്ത്യക്ക് ഏറ്റ മുറിപ്പാടുകളിലെല്ലാം ആര്‍.എസ്.എസിന്റെ കഠാരയുടെ അടയാളമുണ്ട്. ആ കത്തി മുനയുടെ പാടുകള്‍ ഓരോ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകളും ഏറ്റുപറഞ്ഞു. എന്നിട്ടും ആര്‍.എസ്.എസ് പ്രസ്തുത ആശയത്തില്‍നിന്ന് പിറകോട്ട് പോയില്ല. നിരവധി കലാപങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തു. ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെ ആ നിര നീണ്ടു.
ആര്‍.എസ്.എസിസ് ഒരു സ്വപ്‌നമുണ്ട്. അവര്‍ക്ക് ഇന്ത്യ വഴങ്ങുമെന്ന വ്യാമോഹം. അന്ന് ഇന്ത്യ അവസാനിക്കും. അന്ന് നമ്മുടെ ഭരണഘടന നിലക്കും. മനുസ്മൃതി ഭരണഘടനയാകുന്ന കാലം. സ്ത്രീകള്‍, ദലിതര്‍, മുസ്‌ലിംകള്‍ തുടങ്ങി വിവിധതരം മനുഷ്യരെല്ലാം അടിമകളായിതീരുന്ന കാലം. ഈ വ്യാമോഹത്തിന് നൂറ്റാണ്ട് തികയുകയാണ്. കഴിഞ്ഞ രണ്ട് ടേമുകളിലായി നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത് ആശയപരമായി ഇന്ത്യയെ ഒരു പ്രാകൃത യുഗത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനാണ്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മാറിയ ഒരു ഇന്ത്യയിലേക്ക്. അവിടെ വൈവിധ്യങ്ങള്‍ക്കൊ ശാസ്ത്ര ബോധത്തിനോ ജനാധിപത്യത്തിനോ ഒരു പ്രസക്തിയും ഇല്ല. രാജ്യം ഒരിക്കലും പിറകോട്ട് നടന്നുകൂടാ. ലോകം വൈവിധ്യങ്ങളുടേതാണ്. വൈവിധ്യങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള ലോകമാണിന്ന്. ഒരു ഭൂമിയെന്ന ആശയത്തിലേക്ക് ലോകം വളരുമ്പോള്‍ എല്ലാ വ്യത്യസ്തതകള്‍ക്കും വലിയ ആദരവുകള്‍ പരസ്പരം നല്‍കുമ്പോള്‍ രാജ്യം ഒരിക്കലും പിന്നോട്ട് നടന്നു കൂടാ.

ഇന്ത്യ നമ്മുടെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും ഒരുപോലെ അവകാശപ്പെട്ട രാജ്യം. ആ രാജ്യം എന്നും അങ്ങനെ തന്നെയാവണം. അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഒരുമിച്ച് നില്‍ക്കാനുള്ള ഇടമുണ്ടാവണം. ഒരു രാഷ്ട്രം തകരുക അതിന്റെ ആഭ്യന്തര ഭിന്നതകള്‍ കൊണ്ടാണ്. ഒരു പട്ടാള ഭരണത്തിനും മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്കും ഇരുമ്പുമറ ഒരുക്കാനാവില്ല. അത് നിലനില്‍ക്കുകയുമില്ല. നമുക്ക് നമ്മുടെ ഇന്ത്യയെ വേണം. അതിന്റെ വൈവിധ്യങ്ങളാല്‍ തല ഉയര്‍ത്തിനില്‍ക്കുന്ന ഇന്ത്യയെ. ആ വൈവിധ്യങ്ങളുടെ വര്‍ണരാജികള്‍ കണ്ടു ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ഇന്ത്യ. അതിനുള്ള രാഷ്ട്രീയ സമീപനങ്ങള്‍ വികസിച്ചു വരേണ്ട അടിയന്തര ഘട്ടമാണിത്. എല്ലാറ്റിനും രാഷ്ട്രീയ പരിഹാരങ്ങളാണ് ആവശ്യം. ആ രാഷ്ട്രീയ പരിഹാരങ്ങള്‍ക്കായി ഇനിയുള്ള കാലം നമുക്ക് കൈകോര്‍ക്കാം.

]]>
https://www.chandrikadaily.com/india-my-country.html/feed 0
പരിതാപകരം ഈ സോളാര്‍ ഇരുട്ട്- chandrikadaily https://www.chandrikadaily.com/asolar-cxase.html https://www.chandrikadaily.com/asolar-cxase.html#respond Sat, 16 Sep 2023 05:19:06 +0000 https://www.chandrikadaily.com/?p=274780 ഡോ. പുത്തൂര്‍ റഹ് മാന്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടാണ് പോയവാരം കേരളം ചര്‍ച്ച ചെയ്തത്. പ്രസ്തുത വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെല്ലാം സോളാര്‍ പീഡനകേസ് എന്നാണ് പരാമര്‍ശിച്ചത്. അതുവായിക്കാനിടയായപ്പോള്‍, ആലോചിച്ചുപോയത് ഒരു സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിനെ പീഡനകേസാക്കി അവതരിപ്പിക്കാന്‍ വേണ്ട ദുഷ്ടലാക്ക് മാധ്യമങ്ങള്‍ക്കെല്ലാം വേണ്ടത്രയുണ്ടെന്നതാണ്. സി.ബി.ഐ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചന വിശദീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നതും കേസിലെ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല, പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന കാര്യവുമാണ് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. കേസിലുള്‍പ്പെട്ട സരിത എസ്.നായര്‍ ജയിലില്‍ക്കിടന്ന സമയത്തെഴുതിയ കത്ത് സോളാര്‍ വിവാദത്തിലെ തുറുപ്പുചീട്ടായിരുന്നു. കത്ത് ഗണേഷ്‌കുമാര്‍ കൈവശപ്പെടുത്തിയെന്നതും വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്നതുമാണ് ഇപ്പോള്‍ സി.ബി. ഐ റിപ്പോര്‍ട്ട് പറയുന്നത്. കേരളം കണ്ട ഏറ്റവും അറപ്പുളവാക്കുന്ന രാഷ്ട്രീയ കോളിളക്കം എങ്ങനെയെല്ലാമാണ് ഉപയോഗപ്പെടുത്തപ്പെട്ടതെന്നതാണ് ഇപ്പോള്‍ തിരിച്ചറിയുന്നത്.
പരിതാപകരമെന്നു മാത്രം വിശേഷിപ്പിക്കാവുന്ന സോളാര്‍ കേസില്‍ മലയാളികള്‍ എന്തൊക്കെയാണ് കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടത്. ധാര്‍മിക രാഷ്ട്രീയം ഇക്കാലത്തില്ല എന്നുതന്നെ കരുതിയാലും അല്‍പം രാഷ്ട്രീയ ധാര്‍മികത രാഷ്ട്രീയനേതാക്കള്‍ക്ക് വേണ്ടതല്ലേ, ലവലേശം രാഷ്ട്രീയ ധാര്‍മികതയില്ലാത്തവരായി കേരളത്തിലെ പൊതു പ്രവര്‍ത്തകരില്‍ ഒരുപറ്റം അധപതിച്ചതിന്റെ ദൃഷ്ടാന്തം തന്നെയായിരുന്നു സോളാര്‍ കേസ്. സാമ്പത്തിക കുറ്റകൃത്യത്തെ വ്യക്തികളെ തേജോവധം ചെയ്യാനുള്ള അവസരമാക്കുകയും ലൈംഗിക ആരോപണങ്ങള്‍ കുത്തിനിറച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ അതു ദുരുപയോഗം ചെയ്യുകയുമാണുണ്ടായത്. സാമ്പത്തിക ഇടപാടിനേക്കാള്‍ ലൈംഗിക ആരോപണത്തിന് പ്രാധാന്യം നല്‍കി ആ കേസിനെ മാറ്റിമറിച്ചവര്‍ ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെട്ടുവരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കിയതെങ്ങനെയെന്നും കേരളം തിരിച്ചറിയുന്നു. രാഷ്ട്രീയത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ തരംതാണ ‘രാഷ്ട്രീയ സംസ്‌കാര’ത്തിന്റെ സമീപകാലത്തെ ഏറ്റവും വൃത്തികെട്ട ഉദാഹരണമായിരുന്നു സോളാര്‍ കേസ്. ന്യൂനോര്‍മല്‍ എന്നു വിളിക്കാവുന്ന വിധം രാഷ്ട്രീയ നേതാക്കളെ പിടിമുറുക്കിക്കഴിഞ്ഞ രാഷ്ട്രീയസംസ്‌കാരത്തിന്റെ സന്തതികള്‍ കേരള നിയമസഭക്കകത്തു തന്നെ ഇപ്പോഴും ചാരിത്ര്യപ്രസംഗം നടത്തുന്നു എന്നതാണ് ഏറെ ജുഗുപ്‌സാവഹമായ കാര്യം. ഉമ്മന്‍ചാണ്ടിക്കെതിരെ ഗണേഷ്‌കുമാര്‍ എം.എല്‍.എ ഗുഡാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ട് അതുകൊണ്ടു തന്നെ രാഷ്ട്രീയധാര്‍മികതയുടെ കണികപോലും കാണാനാവാത്ത കുറ്റവും ക്രൂരതയുമാണ്. കേരളം അടുത്തറിഞ്ഞ, സുതാര്യമായി ജീവിച്ച ജനകീയ നേതാവിനെ, പ്രത്യേകിച്ചും പിതാവ് മകനോടെന്നപോലെ പെരുമാറിയിരുന്ന വ്യക്തിയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി പീഡനക്കേസില്‍ കുടുക്കാന്‍ ഗുഡാലോചന നടത്തിയ ഒരാളുടെ മനസ്സ് എത്ര നീചമായിരിക്കും. അത്തരക്കാരെ തുടര്‍ന്നും പേറുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂസലില്ലായ്മയെ അപാരമായ തൊലിക്കട്ടിയുള്ള മൃഗങ്ങളുമായാണ് ഉദാഹരിക്കേണ്ടത്. സിനിമ വഴിക്ക് കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലും പ്രത്യക്ഷപ്പെടുന്ന വ്യക്തി എത്ര അസാംസ്‌കാരികമായി പ്രവര്‍ത്തിക്കുന്നു എന്നതും ചിന്തിക്കേണ്ടതുതന്നെ. പ്രസ്തുത എം.എല്‍.എ സ്ഥാനം രാജിവെക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ പടിക്കുപുറത്താക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേരള മുഖ്യമന്ത്രിയാണ്. കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ അന്തസ്സ് സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം, സി.പി.എം നേതാവെന്ന നിലയിലല്ല, കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്.
പൊതുരംഗത്തെ നയിക്കുന്നതും ഭാവിയില്‍ നയിക്കാന്‍ പോകുന്നതും എത്ര വൃത്തികെട്ട രാഷ്ട്രീയ നീക്കുപോക്കുകളാണെന്നതിന്റെ സൂചനയാണ് സോളാര്‍ കേസെന്നു കരുതാം. ആദര്‍ശനിഷ്ഠയേക്കാള്‍ അധികാരലബ്ധിയും ലാഭവിഹിതവും നോക്കിയും ഊഹക്കച്ചവടത്തിലേര്‍പ്പെട്ടും കുതികാല്‍വെട്ടിയും എല്ലാ അധാര്‍മികരീതികളെയും വാരിപ്പുണര്‍ന്നും നിലനില്‍ക്കുന്ന രാഷ്ട്രീയ അരങ്ങാണ് മുമ്പില്‍ തെളിയുന്നത്. കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമുഖം ഇപ്പോഴത്തെ മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ അനിവാര്യമാണെന്നു വാദിക്കുന്നവരും കൂടിക്കൊണ്ടിരിക്കുന്നു. മുന്‍തലമുറ നേതാക്കള്‍ വിലക്കെടുക്കാന്‍ നിന്നും കൊടുക്കാതെയും അടിസ്ഥാന ധാര്‍മികത കൈവെടിയാതെയും പ്രവര്‍ത്തിച്ചതില്‍ അവരെ കുറ്റപ്പെടുത്തുന്ന കാലമാവും ഭാവിയില്‍ സംജാതമാവുന്നത്. അഥവാ നീചമായ നീക്കുപോക്കുകള്‍ ഏവരാലും തത്വത്തില്‍ അംഗീകരിക്കപ്പെട്ടതുപോലെയാണ് ഇന്നത്തെ പെരുമാറ്റം. രാഷ്ട്രീയത്തില്‍ അരുതായ്കകള്‍ ഇല്ല എന്നതൊരു പ്രമാണമാക്കുകയാണ് രാഷ്ട്രീയ കക്ഷികളെല്ലാം. എന്നാല്‍ ഈ മൂല്യച്യുതിയുടെ പിടിയില്‍പെടാത്ത കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നത് ഓരോ മലയാളിയും തിരിച്ചറിയേണ്ടതുണ്ട്. അതിനു കേസിന്റെ നാള്‍വഴിതന്നെ പരിശോധിച്ചാല്‍ മതി.
സോളാര്‍ കേസില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസിനെപറ്റി അദ്ദേഹം എപ്പോഴും പറഞ്ഞത് തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്, ഒരു ദിവസം സത്യം ജയിക്കുമെന്നായിരുന്നു. ഞാനീ പറയുന്നത് നിങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കേണ്ട, കുറിച്ചുവെച്ചോയെന്നും ഒരിക്കലദ്ദേഹം പത്രക്കാരോട് പറയുകയുണ്ടായി. ചികിത്സയില്‍ കഴിയുമ്പോഴും ഇക്കാര്യം ആ മനുഷ്യന്‍ ആവര്‍ത്തിക്കുകയുണ്ടായി. സത്യം ജയിക്കുമെന്നു മാത്രമല്ല, സത്യത്തെ മൂടിവെക്കാനാകില്ലെന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്. തെറ്റു ചെയ്തില്ലെന്ന വാക്കുമാത്രമല്ല, നിശ്ചയദാര്‍ഢ്യത്തോടെ തനിക്കെതിരെ സ്വയം നടപടി സ്വീകരിച്ചയാളുമാണദ്ദേഹം. കേസ് മാറ്റിവെക്കാനോ അറസ്റ്റുഭയന്ന് മാറിനില്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയ അതിനീചമായ ലൈംഗികാരോപണം വരേ വ്യാജമാണെന്നു തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ അപമാനിക്കാനായി കെട്ടിയുണ്ടാക്കിയ ഏറ്റവും നീചമായ ആരോപണം, ക്ലിഫ്ഹൗസില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തില്‍ ഒരു തെളിവുമിെല്ലന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട.് കേരളത്തെ ദിവസങ്ങളോളം ഇക്കിളിക്കഥകള്‍ കൊണ്ടു മൂടിയ മാധ്യമങ്ങളും അതിനുള്ള വകയൊരുക്കിയ ഗണേഷുമാരും ജോര്‍ജുമാരും കേരള സമൂഹത്തോട് മാപ്പുപറയേണ്ട സന്ദര്‍ഭമാണിത്.
കേസിലുള്‍പ്പെട്ട സ്ത്രീയുടെ വക്കീലിന്റെ വെളിപ്പെടുത്തല്‍ ജയിലില്‍ നിന്നെഴുതപ്പെട്ട പരാതിക്കത്തില്‍ ലൈംഗികമായി ഉപദ്രവിച്ചയാളുടെ പേരുണ്ടായിരുന്നുവെന്നാണ്. അതുപക്ഷേ അപ്പോഴത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരായിരുന്നില്ല. പിന്നീടാ പേര് പരാതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതായും കേരള പൊലീസ് തിരഞ്ഞുപോയ സി.ഡി അടക്കം എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഈ വക്കീല്‍ ഇപ്പോഴും പറയുന്നു. ശിവരാജന്‍ കമ്മീഷന്‍ പോലും മല കഥകള്‍ പറയാന്‍ നിര്‍ദേശിച്ചതായും പറഞ്ഞില്ലെങ്കില്‍ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതേ വക്കീല്‍ പറയുന്നു. അതേസമയം അന്നത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ചെയ്തത് എന്തെന്നു നോക്കാം. നിയമസഭയ്ക്കകത്തും പുറത്തും തന്നെക്കുറിച്ചു വന്നതെല്ലാം ചേര്‍ത്ത് കമ്മിഷന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതും പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്. ഇടവേളയില്ലാതെ പതിമൂന്ന് മണിക്കൂറാണ് ശിവരാജന്‍ കമ്മിഷനു മുന്നിലിരുന്ന് ചോദ്യങ്ങളെ അദ്ദേഹം നേരിട്ടത്. അതും മാധ്യമങ്ങള്‍ക്കുമുമ്പില്‍ തത്സമയം. സോളാര്‍ കേസിനെ ഉപയോഗിച്ച് യു.ഡി.എഫിന്റെ മുഖം കെടുത്തി 2016ല്‍ അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരാവട്ടെ കേസില്‍ കുറ്റാരോപിതരെ പ്രതിക്കൂട്ടിലെത്തിക്കാനൊന്നും ചെയ്തില്ല. 2021ലെ തിരഞ്ഞെടുപ്പിലും സോളാര്‍ കത്തിക്കാന്‍ നോക്കിയ ഇടതുപക്ഷം തിരഞ്ഞെടുപ്പിന് മുന്നേ കേസ് സി.ബി.ഐക്ക് വിട്ടു. ശേഷം രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും ഒന്നും തെളിയിക്കാന്‍ കഴിയാത്ത സി. ബി.ഐ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ പത്രമുതലാളിമാര്‍ തരുന്ന തിട്ടൂരം കൈപ്പറ്റി ബൈറ്റിനും റേറ്റിങിനുംവേണ്ടി നെട്ടോട്ടമോടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതെല്ലാം ഒന്നയവിറക്കാനുള്ള ധാര്‍മികബാധ്യതയുണ്ട്.
ആദര്‍ശത്തിന്റെ വക്താക്കളെ നേതൃസ്ഥാനങ്ങളില്‍നിന്ന് തുരത്തുക എന്നതാണ് കേരളത്തിലും ഇപ്പോള്‍ നടക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യം. സത്യവും നീതിയും സത്യസന്ധതയും സേവനവും വഴിമുടക്കികളായ ആശയങ്ങളായിമാറി അതോടെ. നേതൃഗുണങ്ങളുള്ള നേതാക്കളെ കെണിയൊരുക്കി തളച്ചിടുന്നതും പാര്‍ട്ടി ഫണ്ട്, വരുമാനം, സ്ഥാനമാനങ്ങള്‍ എന്നിവ കൂട്ടാന്‍ തന്ത്രങ്ങള്‍ മെനയുന്നത് യോഗ്യതായായി ഗണിക്കുന്നതും എല്ലാ പാര്‍ട്ടികളുടെയും പൊതുമിനിമം പരിപാടിയായി. എല്ലാവരും അഴിമതിക്കാരാവുമ്പോള്‍, ഒതുക്കിത്തീര്‍ക്കലിന് പുറത്തുനിന്നുള്ള ഏജന്റുമാരെത്തുന്നു. വഴിവിട്ടും ചട്ടം ലംഘിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊലീസിനെയും ദുര്‍വിനിയോഗം ചെയ്യുന്ന രാഷ്ട്രീയം കേരളത്തിലും സാധുത നേടിക്കഴിഞ്ഞു. മുമ്പത്തെ നേതാക്കള്‍ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമ്പോള്‍ സ്വയം അധികാരത്തില്‍നിന്നും മാറിനില്‍ക്കാനും അന്വേഷണത്തെ സ്വതന്ത്രമായിവിടാനും തയ്യാറാവുകയോ ചുരുങ്ങിയത് അങ്ങനെയാണെന്ന് വരുത്തി പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനോ ശ്രദ്ധിച്ചിരുന്നു. എന്നാലിന്ന് എത്ര ഗുരുതരമായ ആരോപണങ്ങളായാലും കേവല രാഷ്ട്രീയ വിവാദം എന്ന ലേബലിട്ട് അധികാരത്തിലിരിക്കുന്നവര്‍ അഹന്തയോടെ പെരുമാറുന്നു. ധാര്‍മികത രാഷ്ട്രീയത്തിന്റെ പടിക്കുപുറത്തായ ആശയമാണ്. മൂല്യങ്ങളോടെല്ലാം കടക്കുപുറത്ത് എന്നു പറയുന്ന കേരള രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവ് മരണശേഷമെങ്കിലും ആരോപണങ്ങളില്‍നിന്നും മുക്തനാവുന്നത് ചെറിയൊരു ആശ്വാസമാണ്. സോളാര്‍ ഇരുട്ടില്‍ തപ്പി ഇനിയും കേരള ജനത ബുദ്ധിമുട്ടില്ലെന്ന ആശ്വാസം.

]]>
https://www.chandrikadaily.com/asolar-cxase.html/feed 0
രാഖി സാവന്ത് മക്കയില്‍; ചിത്രം പങ്കുവെച്ച് നടി https://www.chandrikadaily.com/actress-rakhi.html https://www.chandrikadaily.com/actress-rakhi.html#respond Sat, 26 Aug 2023 06:51:28 +0000 https://www.chandrikadaily.com/?p=271621 നടി രാഖിസാവന്ത് മക്കയില്‍ ഉംറക്കെത്തിയ ചിത്രം പങ്കുവെച്ചത് വൈറലായി. നടന്‍ ആദില്‍ഖാന്‍ ദുറാനിയുമായുള്ള പ്രണയം മതംമാറ്റത്തിലും വിവാഹത്തിലുമെത്തിയെങ്കിലും ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം ബന്ധം വിടുകയായിരുന്നു.
അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിന്ന്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ‘ രാഖി ഫാത്തിമ ട്വിറ്ററില്‍ കുറിച്ചു.

]]>
https://www.chandrikadaily.com/actress-rakhi.html/feed 0
മതസൗഹാര്‍ദത്തിന്റെയും ഇതരമതവിദ്വേഷത്തിന്റെയും 2 വ്യത്യസ്തകാഴ്ചകള്‍ ! https://www.chandrikadaily.com/harmony-india-upkerala.html https://www.chandrikadaily.com/harmony-india-upkerala.html#respond Sat, 26 Aug 2023 04:53:09 +0000 https://www.chandrikadaily.com/?p=271591
ഇന്ത്യയിൽ നിന്നുള്ള രണ്ട് കാഴ്ചകൾ.
ഒന്ന്: യു.പിയിലെ മുസഫർ നഗറിൽ നിന്ന്: തൃപ്തി ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലിം വിദ്യാർത്ഥിയെ ക്ലാസിൽ എഴുന്നേൽപിച്ച് നിർത്തി മറ്റുള്ള വിദ്യാർത്ഥികളോട് ഒരോരുത്തരായി അവൻ്റെ മുഖത്തടിക്കാൻ പറയുന്നു, ഒരോ അടിക്കും ആ കുഞ്ഞുമോൻ തേങ്ങിക്കരയുന്നുണ്ട്, ആരൊക്കൊയൊ അത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
രണ്ട്: എൻ്റെ മലപ്പുറത്ത് നിന്ന്:
നുഹൈം എന്ന വിദ്യാർത്ഥി ചിത്രരചനക്ക് തനിക്കു സമ്മാനമായി കിട്ടിയ സൈക്കിൾ ഒരു പ്രാവശ്യം പോലും അതിൽ കയറി നോക്കാതെ സഹോദര മതത്തിൽപ്പെട്ട ഉറ്റ സുഹൃത്തായ സങ്കീർത്തിന് നൽകുന്നു.
“നുഹൈമേ നിനക്ക് സൈക്കിളില്ലല്ലോ നിനക്ക് വേണ്ടേ.? “
നുഹൈമിൻ്റെ മറുപടി: “സങ്കീർത്ത് പാവാണ്, അവന് ആരുമില്ല.”
ഇതാണ് സ്നേഹം .തനിക്കില്ലങ്കിലും തൻ്റെ സഹോദരന് ഉണ്ടാവണം.
നുഹൈമിൽ എല്ലാവർഗീയ വിഷജന്തുക്കൾക്കും പാഠമുണ്ട്.”.വിശാലമനസ്‌കന്‍ എന്ന ഫെയ്‌സ് ബുക് പോസ്റ്റിലൂടെ സിദ്ധീഖ്ചേറൂരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മൊയ്‌നൂസ് വ്‌ളോഗ്‌സ് ‘എന്ന വ്‌ളോഗര്‍ തന്റെ പരിപാടിയിലൂടെ ഒരു കുട്ടിക്ക് സൈക്കിള്‍ സമ്മാനമായി നല്‍കുന്നതും അത് കൂട്ടുകാരന് സമ്മാനമായി കൈമാറുന്നതുമാണ് പരിസരം.
]]>
https://www.chandrikadaily.com/harmony-india-upkerala.html/feed 0
ആയുര്‍വേദ ഡോക്ടര്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ https://www.chandrikadaily.com/dodtor-death.html https://www.chandrikadaily.com/dodtor-death.html#respond Sat, 26 Aug 2023 04:12:06 +0000 https://www.chandrikadaily.com/?p=271583 ഭര്‍തൃവീട്ടില്‍ ആയുര്‍വേദ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കറാണ് മരിച്ചത്. ഇവരെ തോര്‍ത്തുമുണ്ട് കെട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശുചിമുറിയിലാണ് മൃതശരീരം കാണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/dodtor-death.html/feed 0
കണ്ണീര്‍മലയായി മക്കിമല: മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തിലെ https://www.chandrikadaily.com/wynad-accident.html https://www.chandrikadaily.com/wynad-accident.html#respond Sat, 26 Aug 2023 02:20:19 +0000 https://www.chandrikadaily.com/?p=271559 മാനന്തവാടി മക്കിമലയില്‍ ഇന്നലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തില്‍ പെട്ടവരും കാലങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരും. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്‍ എസ്‌റ്റേറ്റിലെ ഒരു കോളനിയില്‍ കഴിയുന്ന ഒമ്പത് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാടിനെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളായി 13 തൊഴിലാളികള്‍ ഒരുമിച്ചാണ് തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുവാനും മറ്റു തൊഴിലിനുമായി പോകാറുള്ളത്.
ഈ തൊഴിലാളികള്‍ സഹോദരങ്ങളെ പോലെയാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല, നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍. ഒരുമിച്ച് തൊഴിലിന് പോകുന്നതിനാലും, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒരുമിച്ചായിരുന്നു എല്ലാവരും പോയിരുന്നത്. ചെറുപ്പം മുതല്‍ കണ്ടും സ്‌നേഹം പങ്കിട്ടും അയല്‍ക്കാരായി കഴിഞ്ഞവരാണ് ഒരുമിച്ച് യാത്രയായത്.
പട്ടിണിയും പരിവട്ടവുമാണ് തേയിലത്തോട്ടത്തിലെന്നും. എന്നാല്‍ കിട്ടുന്നതില്‍ സംതൃപ്തിയോടെ കഴിയുന്നവരായിരുന്നു ഇന്നലെ മരണപ്പെട്ട സ്ത്രീതൊഴിലാളികള്‍. തേയിലത്തോട്ടങ്ങളില്‍ നിന്നും ചപ്പ് പറിച്ചെടുക്കുന്നത് കിലോക്ക് കൂലിനിശ്ചയിച്ചാണ്. തുച്ഛമായ കൂലിയാണെങ്കിലും മറ്റ് ജോലിസാധ്യതകളില്ലാത്തതിനാല്‍ ജന്മനാ ശീലിച്ച ജോലി ഉപേക്ഷിക്കാതെ വാര്‍ധക്യത്തിലെത്തിയിട്ടും കുടുംബം നോക്കാനായി തൊഴിലെടുക്കുന്നവരായിരുന്നു.പതിവ് പോലെ തമാശകള്‍ പറഞ്ഞു കളിച്ചു ചിരിച്ചും ജോലിചെയ്ത ശേഷം വീട്ടിലേക്കുള്ള യാത്രയാണ് ഇവരുടെ അന്ത്യയാത്രയായത്. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞിരുന്നു. ഇത് കൊണ്ട് തന്നെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ മെഡിക്കല്‍ കോളേജില്‍ ഏറെ സമയമെടുത്തു. ജീപ്പ് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.എട്ടോ പത്തോ പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ജീപ്പില്‍ 14 പോരാണുണ്ടായിരുന്നത്.ഇതും അപകടത്തിന്റെ ആക്കം കൂട്ടി.ഒരു ഗ്രാമത്തിലെ 9 വീട്ടമ്മമാര്‍ ഇന്ന് മണ്ണില്‍ ലയിക്കുമ്പോള്‍ മക്കിമലക്കാര്‍ക്ക് മറക്കാനാവത്ത ദുരന്തമായി ഇന്നലെ നടന്ന അപകടം അവശേഷിക്കും.

 

]]>
https://www.chandrikadaily.com/wynad-accident.html/feed 0
മുസ്്‌ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം: വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പൊലീസ് https://www.chandrikadaily.com/up-school.html https://www.chandrikadaily.com/up-school.html#respond Sat, 26 Aug 2023 02:12:42 +0000 https://www.chandrikadaily.com/?p=271555 ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്്‌ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുമ്പോള്‍ വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പൊലീസ്. മുസഫര്‍നഗറിലെ സ്വകാര്യസ്‌കൂളിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കണക്കിന് മാര്ക്ക് കുറഞ്ഞതിനാണ് അടിച്ചത്. മുസ്്‌ലിം വിദ്യാര്‍ത്ഥിയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഏതായാലും അവര്‍ നടപടിയെടുക്കട്ടെ. എസ്.പി സത്യനാരായണ്‍ പ്രജാപത് പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിഷയം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

 

]]>
https://www.chandrikadaily.com/up-school.html/feed 0
യു.പിയിലെ തൃപ്തി ത്യാഗിയുടെ പ്രവൃത്തി നാടിന് അപമാനം: പ്രതിഷേധം കനത്തിട്ടും നടപടിയില്ല https://www.chandrikadaily.com/aup-5hate.html https://www.chandrikadaily.com/aup-5hate.html#respond Sat, 26 Aug 2023 01:34:29 +0000 https://www.chandrikadaily.com/?p=271547 ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്്‌ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുന്നു. ഒരു അധ്യാപിക കുട്ടികള്‍ക്ക് ഇങ്ങനെയാണോ മാതൃകയാകേണ്ടത് എന്നാണ് പലരും സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നത്. ഇവരുടെ പ്രവൃത്തി നാടിന് തന്നെ അപമാനമാണ്. ഇവരെ ബി.ജെ.പി നേതാവായി അവരോധിച്ചോട്ടെ. അതിന് മുമ്പ് സര്‍ക്കാര്‍ നടപടിയെടുത്ത് പുറത്താക്കണമെന്നാണ് ആവശ്യം.
കുട്ടികള്‍ തമ്മില്‍ സ്‌നേഹവും പരസ്പര വിശ്വാസവും വളര്‍ത്തുന്നതിന് പകരം ഒരു മതവിഭാഗമെന്നതിന്റെ പേരില്‍ ഒരു കുട്ടിയെ മറ്റുള്ളവരെ കൊണ്ട് അടിപ്പിക്കുന്നത് കടുത്ത മനുഷ്യത്വഹീനമായ പ്രവൃത്തിയാണ്. ഇതിന് അവരെ പ്രേരിപ്പിച്ചത് അവരുടെ അനുഭവമാകാം. എന്നാല്‍ ഈ വെറുപ്പ് സൃഷ്ടിച്ചതില്‍ ഭരിക്കുന്നരാഷ്ട്രീയക്കാരുടെ പങ്ക് തള്ളിക്കളയാനാകില്ല.

മുഖ്യമന്ത്രിപോലും ഇതരമതവിദ്വേഷം പ്രചരിപ്പിക്കുകയും മുസ്്‌ലിം ആരാധനാലയങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ പിന്നെ ഒരു അധ്യാപികയുടെ കാര്യം പറയാനുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇവര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നത് കാണിക്കുന്നത് സര്‍ക്കാരിലെ ആളുകളുടെ പിന്തുണയാണ്. വരും തലമുറയില്‍പോലും മതവിദ്വേഷം കടത്തിവിട്ട് രാജ്യത്തെ ഹിന്ദുത്വത്തിന്റെ മൂശയിലേക്ക് തള്ളിവിടുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അതിന് അധ്യാപകസമൂഹത്തെ ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം. ആ കുട്ടി ഭാവിയില്‍ തീവ്രവാദിയായിപ്പോയാല്‍പോലും അല്ഭുതപ്പെടേണ്ടതില്ലെന്നും ഇതരവിദ്യാര്‍ത്ഥികള്‍ മുസ്്‌ലിം സഹോദരങ്ങളോട് എങ്ങനെയാകും ഇനി പെരുമാറുകയെന്നും ചോദിക്കുന്നവരുമുണ്ട്.

സംഭവത്തില്‍ ഇര്‍ഷദെന്നയാളുടെ മകന്‍ അല്‍ത്തമാഷാണ് മര്‍ദിക്കപ്പെട്ടതെന്ന് ഫാക്ട് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. അധ്യാപിക പൊലീസിന് മുമ്പില്‍ വെച്ച് മാപ്പുപറഞ്ഞതായും അവര്‍ക്കെതിരെ പരാതിയില്ലെന്ന് താന്‍ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞതായി സുബൈര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

മകനെ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് തീരുമാനിച്ചതായി പിതാവ് വ്യക്തമാക്കിയെന്നും പറഞ്ഞു.

ഇസ്‌ലാമോഫോബിയയും ആള്‍ക്കൂട്ട മര്‍ദനങ്ങളും നിരീക്ഷിക്കുന്ന മുഹമ്മദ് ആസിഫ് ഖാനും മള്‍ട്ടിമീഡിയ ജേണലിസ്റ്റ് മീര്‍ ഫൈസലുമടക്കമുള്ളവരുടെ അക്കൗണ്ടുകളില്‍ ഈ വീഡിയോ പോസ്റ്റ് ചെയതിട്ടുണ്ട്.

സംഭവം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തിലാണ് നടന്നതെന്ന് ആസിഫ് ഖാന്‍ ട്വീറ്റ് ചെയ്തു. പ്രദേശത്തെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയില്‍ വെച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

 

 

]]>
https://www.chandrikadaily.com/aup-5hate.html/feed 0