hatem1 – Chandrika Daily

ബിഹാറിൽ ഭരണം പ്രതിസന്ധിയിൽ; നിതീഷിനെ അടുപ്പിക്കാൻ കോൺഗ്രസ്
അരുണാചൽ പ്രദേശിൽ ആറ് ഐക്യ ജനതാദൾ (ജെ.ഡി.യു) എം.എൽ.എമാരെ ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചതിനെ തുടർന്ന് ബിഹാറിൽ ഭരണമുന്നണിയായ എൻ.ഡി.എക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുന്നു. അരുണാചലിലെ ബി.ജെ.പിയുടെ പ്രവൃത്തി മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി തുറന്നടിച്ചു. എം.എൽ.എമാർ സ്വന്തം ഇഷ്ടപ്രകാരമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് ത്യാഗിയുടെ അഭിപ്രായ പ്രകടനം. നിതീഷ് കുമാർ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാൻ ആവശ്യപ്പെടുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് സഖ്യകക്ഷി ഭരണം അന്ത്യത്തിലേക്ക്് നീങ്ങുകയാണെന്ന സൂചന ശക്തമായി.

അതിനിടെ, ബി.ജെ.പിയുമായി അകലുന്ന ജെ.ഡി.യുവുമായി സംസാരിക്കാനുള്ള താൽപര്യം കോൺഗ്രസ് നേതാവും ലോക്‌സഭാ കക്ഷി നേതാവുമായ അധിർ രഞ്ജൻ ചൗധരി പരസ്യമായി പ്രകടിപ്പിച്ചു. ശനിയാഴ്ച മൂന്ന് ട്വീറ്റുകളിലൂടെയാണ് ചൗധരി നയം വ്യക്തമാക്കിയത്.

‘പ്രിയപ്പെട്ട നിതീഷ് കുമാർജി,

ബി.ജെ.പിയെ കരുതിയിരിക്കുക, അവർ വടക്കുകിഴക്കൻ മേഖലയിലെ വേട്ടക്കാരെപ്പോലെ ചാക്കിട്ടുപിടുത്തത്തിൽ വിദഗ്ധരും അതീവ നിപുണരുമാണ്. ബി.ജെ.പിയെ മാത്രം വളർത്തുകയും ബി.ജെ.പി അല്ലാത്തവരെ മുഴുവൻ തകർക്കുകയും ചെയ്യുക എന്നതാണ് അവരുടെ നയം. ഇപ്പോൾ അരുണാചൽ പ്രദേശിൽ സംഭവിക്കുന്നതു പോലെ കഷ്ണങ്ങളായി ചിതറുന്നതിനു മുമ്പ് ബിഹാറിലെ പ്രതിപക്ഷ പാർട്ടികളുമായി ബന്ധം പുലർത്തുന്നതടക്കമുള്ള പുതിയ ആശയങ്ങൾ പരീക്ഷിക്കുക. സൂര്യനു കീഴിൽ ബി.ജെ.പിയുടെ ഹോൾസെയിൽ കൈയേറ്റത്തെ ശമിപ്പിക്കാൻ കഴിയുകയില്ല.’

അധിർ ചൗധരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുകയും ജെ.ഡി.യു തകർച്ച നേരിടുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഇരുകക്ഷികളും തമ്മിലുള്ള അസ്വാരസ്യം പുതിയ തലത്തിലെത്തിയത്. 74 സീറ്റുമായി ബി.ജെ.പി എൻ.ഡി.എയിലെ വലിയ ഒറ്റക്കക്ഷിയായപ്പോൾ നിതീഷിന്റെ പാർട്ടിക്ക് 43 സീറ്റിൽ മാത്രമാണ് ജയിക്കാൻ കയറിയത്. തങ്ങൾ നൽകിയ പിന്തുണ ബി.ജെ.പി തിരിച്ചുനൽകിയില്ലെന്ന പ്രതീതിയാണ് ജെ.ഡി.യു നേതാക്കളിലും അണികളിലുമുള്ളത്.

നിതീഷ് ബി.ജെ.പി അധ്യക്ഷസ്ഥാനമൊഴിഞ്ഞു

ഈ നൂറ്റാണ്ടിലെ മികച്ച താരം; മെസ്സിയെ പിന്തള്ളി റൊണാൾഡോക്ക് പുരസ്‌കാരം
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള ‘ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് സെഞ്ച്വറി’ പുരസ്‌കാരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബൈയിൽ നടന്ന ചടങ്ങിലാണ് താരം പുരസ്‌കാരം സ്വീകരിച്ചത്. ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡവ്‌സ്‌കിക്കാണ് 2020-ലെ മികച്ച ഫുട്‌ബോളർക്കുള്ള ഗ്ലോബ് പുരസ്‌കാരം.

ഓൺലൈനിലൂടെ നടന്ന വോട്ടിങ്ങിലാണ് ക്രിസ്റ്റിയാനോടെ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുത്തത്. 2020-ലെ മികച്ച ടീമായി ബയേൺ മ്യൂണിക്കിനെയും പരിശീലകനായി ഹാൻസ് ഡിറ്റർ ഫ്‌ളിക്കിനെയും തെരഞ്ഞെടുത്തു. നൂറ്റാണ്ടിന്റെ ക്ലബ്ബ് റയൽ മാഡ്രിഡും കോച്ച് പെപ് ഗ്വാർഡിയോളയുമാണ്. ജെറാഡ് പിക്വെ, ഇകേർ കസിയസ് എന്നിവർക്ക് പ്ലെയർ കരിയർ അവാർഡും നൽകി.

Congratulations to  GERARD PIQUÉ on being honoured with the Globe Soccer PLAYER CAREER AWARD #GerardPique #GlobeSoccer @3gerardpique @DubaiSC @FCBarcelona @SeFutbol pic.twitter.com/uJbjtWsqFf

— Globe Soccer Awards (@Globe_Soccer) December 27, 2020

ദുബൈയിലെ ബുർജ് ഖലീഫയിൽ നടന്ന ചടങ്ങിൽ ലോക ഫുട്‌ബോളിലെയും പുറത്തെയും മികച്ച താരങ്ങൾ സംബന്ധിച്ചു. ലിവർപൂൾ ഇതിഹാസം ഇയാൻ റഷ്, ബാഴ്‌സലോണ ഡിഫന്റർ ജെറാഡ് പിക്വെ, ലെവൻഡവ്‌സ്‌കി, മുൻ ലോക ബോക്‌സിങ് ചാമ്പ്യൻ ആമിർ ഖാൻ തുടങ്ങിയവർ സന്നിഹിതരായി.

പ്രൊഫഷണൽ ഫുട്‌ബോളിൽ താൻ ഇരുപതു വർഷം പിന്നിടുകയാണെന്നും ഈ നേട്ടം ഏറെ സന്തോഷം നൽകുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

‘ഇതൊരു അസാമാന്യമായ നേട്ടമാണ്. മുന്നോട്ടു പോകാനുള്ള പ്രചോദനം ഇതെനിക്ക് നൽകുന്നു. ഏറ്റവും മികച്ച താരമെന്ന പേര് ലഭിക്കുക എന്നത് വലിയ ബഹുമതിയാണ്. ഇപ്പോഴത്തെ സാഹചര്യം മാറുകയും അടുത്തവർഷം കൂടുതൽ സന്തോഷം നമുക്കെല്ലാം ഉണ്ടാവുകയും ചെയ്യട്ടെ. ഇനിയും കൂടുതൽ വർഷങ്ങൾ കളിക്കണമെന്നാണ് എന്റെ ആഗ്രഹം.’ –

ക്രിസ്റ്റ്യാനോ പറഞ്ഞു.