Web Desk – Chandrika Daily https://www.chandrikadaily.com Fri, 18 Sep 2020 14:26:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Web Desk – Chandrika Daily https://www.chandrikadaily.com 32 32 ഡൽഹി കലാപത്തിൽ പൊലീസിന്റെ നടപടി വ്യക്തമായ പക്ഷപാതം: ജസ്റ്റിസ് എ.പി ഷാ https://www.chandrikadaily.com/justice-shah-speech.html https://www.chandrikadaily.com/justice-shah-speech.html#respond Fri, 18 Sep 2020 14:13:43 +0000 https://www.chandrikadaily.com/?p=154477 വടക്കൻ ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുണ്ടായ വർഗീയ കലാപത്തിലെ കുറ്റപത്രം സമർപ്പിച്ച ഡൽഹി പൊലീസിന് രൂക്ഷ വിമർശവുമായി ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായ ജസ്റ്റിസ് എ.പി ഷാ. കലാപക്കേസിലെ കുറ്റപത്രം തയ്യാറാക്കിയ പൊലീസ് ന്യൂനപക്ഷ മതക്കാരെ തെരഞ്ഞുപിടിച്ച് പ്രതിചേർക്കുകയാണ് ചെയ്തതെന്നും ഭൂരിപക്ഷ മതക്കാരെ മനഃപൂർവം വെറുതെവിട്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യയുടെ സുപ്രീംകോടതി തകർച്ചയിൽ; മറക്കപ്പെട്ട സ്വാതന്ത്ര്യവും ദ്രവിച്ചുപോയ അവകാശങ്ങളും’ എന്ന വിഷയത്തിലുള്ള ലെക്ചർ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘സത്യസന്ധമായി പ്രതിഷേധിച്ചവർക്കും വിദ്യാർത്ഥികൾക്കും നേരെയാണ് ഡൽഹിയിൽ പൊലീസ് അക്രമം അഴിച്ചുവിട്ടത്. വ്യക്തികൾക്കു മേൽ കലാപക്കുറ്റവും രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുന്നതാണ് ഡൽഹിയിൽ കണ്ടത്. ആളുകളെ വർഗീയമായി ഇളക്കിവിടുന്ന തരത്തിൽ ഞെട്ടിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങൾ നടത്തിയ രാഷ്ട്രീയക്കാരെ പൊലീസ് വെറുതെവിട്ടു. അത്തരത്തിലുള്ള രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റി. പൊലീസിനും രാഷ്ട്രീയക്കാർക്കും ഇത്രധൈര്യം എവിടന്നു കിട്ടി? അത് ജുഡീഷ്യറി ദുർബലമായതു കൊണ്ടാണ്.’ – ജസ്റ്റിസ് ഷാ പറഞ്ഞു.

രാജ്യത്തെ ജുഡീഷ്യറി തകർച്ചയുടെ ഘട്ടത്തിലാണെന്നും ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സംവിധാനങ്ങളെല്ലാം തകരുകയാണെന്നും ഷാ പറഞ്ഞു.

‘കടലാസിൽ നമ്മൾ ഒരു ലിബറൽ ജനാധിപത്യ റിപ്പബ്ലിക് ആണ്. മറ്റുള്ളവർ അസൂയയോടെ നോക്കുന്ന ഒരു സംവിധാനമുണ്ട് നമുക്ക്. നിയമപ്രകാരം രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്ക് ഉദ്യോഗസ്ഥവിഭാഗത്തിന് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യത്തിന്റെ മറ്റു തൂണുകൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ, ഇതെല്ലാം കടലാസിൽ മാത്രമാണെന്നു മാത്രം.’

‘ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഉത്തരവാദിത്തമുള്ള എല്ലാ സ്ഥാപനങ്ങളും വ്യവസ്ഥാപരമായി തന്നെ തകർക്കപ്പെടുകയാണ്. ലോക്പാലിനെ പറ്റി നാം കേട്ടിട്ട് ഏറെയായി. അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. പക്ഷപാതമില്ലാത്ത ഫോർത്ത് എസ്‌റ്റേറ്റും സിവിൽ സൊസൈറ്റിയും എന്ന ആശയം തന്നെ മരിച്ചുകഴിഞ്ഞു.’

‘ഇതിനേക്കാളൊക്കെ മോശമാണ് ജുഡീഷ്യറിയുടെ കാര്യം. ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥാനക്കയറ്റവും ട്രാൻസ്ഫറും എല്ലാം നിയമമന്ത്രാലയം വഴിയാണ് നടക്കുന്നതെന്ന് നമുക്കറിയാം. 2018-ൽ നാല് ജഡ്ജിമാർക്ക് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിളിച്ചുപറയേണ്ട അവസ്ഥയുണ്ടായി.’

യു.എ.പി.എ നിയമം അടിയന്തരാവസ്ഥക്കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്നും യു.എ.പി.എ കേസുകളിലെ ജാമ്യവിചാരണ പ്രഹസന നാടവും പ്രതിയാക്കപ്പെട്ടവർക്ക് പേടിസ്വപ്‌നവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് കേസുകളിൽ യു.എ.പി.എ ദുരുപയോഗം പ്രകടമാണ്.

‘കശ്മീർ കേസിൽ സുപ്രീം കോടതി തങ്ങളുടെ ചുമതലയിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഇന്റർനെറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഭരണകർത്താക്കളുടെ തീരുമാനം 1.3 കോടി ജനങ്ങളെ ബാധിച്ചപ്പോഴും യഥാർത്ഥ വിഷയങ്ങളെ പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല’ – ജസ്റ്റിസ് ഷാ പറഞ്ഞു.

]]>
https://www.chandrikadaily.com/justice-shah-speech.html/feed 0
എണ്ണാമെങ്കിൽ എണ്ണിക്കോ… കോവിഡ് കാരണം ഫുട്‌ബോളിന് നഷ്ടമായ തുക ഇത്രയുമാണ് https://www.chandrikadaily.com/how-football-affected.html https://www.chandrikadaily.com/how-football-affected.html#respond Wed, 16 Sep 2020 18:17:07 +0000 https://www.chandrikadaily.com/?p=153928 കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. ലക്ഷക്കണക്കിന് ജീവനഷ്ടത്തിന് കാരണമായ ഈ വൈറസ് രോഗം ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും പിടിച്ചുലച്ചു. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിലും മറ്റുമായി കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായി. നിരവധി വ്യവസായ മേഖലകൾ തകർന്നു നിലംപരിശായി.

ഒരു കായിക ഇനം എന്നതിനപ്പുറത്തേക്ക് വലിയൊരു വ്യവസായം തന്നെയായ ഫുട്‌ബോളിനും കൊറോണ വൈറസ് വരുത്തിവെച്ച നഷ്ടം ചില്ലറയല്ല. മാസങ്ങളോളമാണ് ഫുട്‌ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ. ഇതുമൂലം വൻ നഷ്ടമാണ് ഫുട്‌ബോൾ മേഖലക്കുണ്ടായത്.

കോവിഡ് കാരണം പ്രൊഫഷണൽ ഫുട്‌ബോൾ മേഖലക്കുണ്ടായ ഏകദേശ നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ഗെയിമിന്റെ ആഗോള നിയന്താക്കളായ ഫിഫ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി 14.4 ബില്യൺ ഡോളർ അഥവാ (1,058,156,640,000 രൂപ അഥവാ 1.05 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫിഫ പറയുന്നത്. ഫിഫയുടെ 211 അംഗ രാഷ്ട്രങ്ങളിൽ 150 പേരും അടിയന്തര ധനസഹായത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാവർക്കും മതിയായ സഹായം നൽകാൻ കഴിയില്ലെന്നുമാണ് ഫിഫയുടെ നിലപാട്.

ഓരോ വർഷവും ക്ലബ്ബ് ഫുട്‌ബോളിൽ നിന്നായി 40 മുതൽ 45 ബില്യൺ ഡോളർ വരെ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിന്റെ സിംഹഭാഗവും യൂറോപ്പിൽ നിന്നാണ്. കളി മുടങ്ങിയതും സ്റ്റേഡിയങ്ങൾ അടഞ്ഞുകിടന്നതും വലിയ തോതിൽ ബാധിച്ചത് യൂറോപ്പിനെ തന്നെ. ഫുട്‌ബോളിലെ നഷ്ടം പല രാജ്യങ്ങളുടെയും ആളോഹരി വരുമാനത്തിലും നഷ്ടമുണ്ടാക്കി. ലാറ്റിനമേരിക്കയിലും വലിയ നഷ്ടമാണ് കളി മുടങ്ങിയതു മൂലമുണ്ടായതെന്ന് ഫിഫ കോവിഡ് റിലീഫ് പ്ലാൻ തലവൻ ഓല്ലി റേൻ പറയുന്നു.

1.5 ദശലക്ഷം ഡോളർ മാത്രമാണ് അംഗരാജ്യങ്ങൾക്ക് സഹായധനമായി നൽകാൻ ഫിഫക്ക് ഇതുവരെ സാധിച്ചത്. സഹായത്തിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം നൽകാമെന്ന പ്രതീക്ഷയില്ലെന്നു ഓല്ലി റേൻ പറയുന്നു. എന്തുചെയ്യാമെന്ന കാര്യത്തിൽ മറ്റ് കോൺഫെഡറേഷനുകളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/how-football-affected.html/feed 0
സമ്പാദ്യത്തിലും ക്രിസ്റ്റിയാനോയെ കടത്തിവെട്ടി മെസ്സി https://www.chandrikadaily.com/messi-is-top-earned-fooballer.html https://www.chandrikadaily.com/messi-is-top-earned-fooballer.html#respond Tue, 15 Sep 2020 02:33:39 +0000 https://www.chandrikadaily.com/?p=153239 ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഫുട്‌ബോളർ എന്ന റെക്കോർഡ് തിരിച്ചുപിടിച്ച് ബാഴ്‌സലോണ സൂപ്പർതാരം ലയണൽ മെസ്സി. ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് കളിക്കളത്തിലെ തന്റെ ചിരവൈരി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി അർജന്റീനക്കാരൻ ഒന്നാം സ്ഥാനത്തെത്തിയത്. $126 ദശലക്ഷം ഡോളർ (924 കോടി രൂപ)യായിരുന്നു കഴിഞ്ഞ 12 മാസത്തിൽ മെസ്സി സമ്പാദിച്ചത്.

രണ്ടാം സ്ഥാനത്തുള്ള യുവന്റസ് സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോയവർഷത്തെ സമ്പാദ്യം 117 ദശലക്ഷം ഡോളറാണ് (858 കോടിരൂപ). പി.എസ്.ജി താരങ്ങളായ നെയ്മറും (96 ദശലക്ഷം) കെയ്‌ലിയൻ എംബാപ്പെയുമാണ് (42) തുടർന്നുള്ള സ്ഥാനങ്ങളിൽ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുഹമ്മദ് സലാഹ് (37) അഞ്ചാം സ്ഥാനത്തുണ്ട്.

ബാഴ്‌സലോണയിലെ വേതനമായി 96 ലക്ഷവും ഇമേജ് റൈറ്റ്‌സ് അടക്കമുള്ള മറ്റ് മാർഗങ്ങളിൽ 34 ദശലക്ഷവും മെസ്സി സമ്പാദിക്കുന്നതായാണ് ഫോബ്‌സ് പറയുന്നത്. ടാക്‌സ് അടക്കം നൂറു കോടി ഡോളർ മെസ്സി ഇതിനകം സമ്പാദിച്ചു കഴിഞ്ഞതായും ഫോബ്‌സ് സമ്പാദിക്കുന്നു. നൂറു കോടി ഡോളർ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസ്സി. ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് കഴിഞ്ഞ ജൂണിൽതന്നെ പിന്നിട്ടിരുന്നു.

കഴിഞ്ഞ സീസൺ അവസാനത്തിൽ ബാഴ്‌സലോണ വിടാൻ ഒരുങ്ങിയ മെസ്സിക്ക് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ശമ്പള ഇനത്തിൽ മാത്രം 100 ദശലക്ഷം യൂറോ (118 മില്യൺ ഡോളർ) നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ക്ലബ്ബ് വിടണമെങ്കിൽ റിലീസ് ക്ലോസായ 700 ദശലക്ഷം യൂറോ നൽകണമെന്ന നിലപാടിൽ ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു ഉറച്ചുനിന്നതിനെ തുടർന്ന് മെസ്സി തീരുമാനം മാറ്റുകയായിരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ മെസ്സി സിറ്റി ബാഴ്‌സ വിട്ട് സിറ്റിയിൽ ചേരാനാണ് സാധ്യത. അഞ്ചുവർഷത്തിന് 700 ദശലക്ഷം യൂറോ എന്ന വൻ ഓഫറാണ് അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് അർജന്റീനക്കാരനു മുന്നിൽ വെച്ചിരിക്കുന്നത്.

]]>
https://www.chandrikadaily.com/messi-is-top-earned-fooballer.html/feed 0
കോവിഡിനിടെ നീറ്റ് നടത്തുന്നതിനെതിരെ ആഞ്ഞടിച്ച് സൂര്യ; താരത്തിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജ് https://www.chandrikadaily.com/actor-suriya-judge-scuffle.html https://www.chandrikadaily.com/actor-suriya-judge-scuffle.html#respond Mon, 14 Sep 2020 16:20:15 +0000 https://www.chandrikadaily.com/?p=153175 കോവിഡ് ഭീതി നിലനിൽക്കുന്നതിനിടയിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച തമിഴ് ചലച്ചിത്ര താരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജ്. അടിസ്ഥാനവർഗത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ നീറ്റുമായി മുന്നോട്ടു പോകുന്ന അധികൃതർക്കെതിരെ സൂര്യ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ പരാമർശമാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എം സുബ്രമണ്യത്തെ ചൊടിപ്പിച്ചത്. സൂര്യയുടെ ഒരുപേജ് നീണ്ട പ്രസ്താവനയിൽ നിയമസംവിധാനത്തെയും ജഡ്ജിമാരെയും അവഹേളിക്കുന്ന ഭാഗങ്ങളുണ്ടെന്നും താരത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി എസ്.എം സുബ്രമണ്യം, ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് കത്തയച്ചു.

ഇന്നലെ നീറ്റ് പരീക്ഷയുടെ സമ്മർദത്തിൽ മൂന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കിയതിനു പിന്നാലെയാണ് സൂര്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. തമിഴ് ഭാഷയിൽ ടൈപ്പ് ചെയ്തു തയ്യാറാക്കിയ സന്ദേശത്തിൽ കോവിഡ് മഹാമാരിക്കിടെ നീറ്റ് നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ‘എന്റെ ഹൃദയം ആ മൂന്ന് കുടുംബങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് സൂര്യയുടെ കുറിപ്പ്.

‘കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കാൻ പരീക്ഷയെഴുതേണ്ടി വരുന്നുവെന്നത് വേദനാജനകമാണ്. എല്ലാവർക്കം തുല്യ അവസരങ്ങൾ ഉറപ്പാക്കേണ്ട സർക്കാർ വിവേചനം സൃഷ്ടിക്കുന്ന നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമങ്ങൾ ഉണ്ടാക്കിയ ആളുകൾക്ക് രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽകൃതരായ ജനങ്ങളുടെയും അടിസ്ഥാന യാഥാർത്ഥ്യം അറിയില്ല.’ – സൂര്യ കുറിപ്പിൽ പറയുന്നു.

‘കൊറോണ വൈറസ് കാരണം കോടതികൾ വീഡിയോ കോൺഫറൻസ് വഴിയാണ് വിധിന്യായം പറയുന്നത്. എന്നിട്ടും കോടതികൾ വിദ്യാർത്ഥികളോട് പേടിയില്ലാതെ പോയി പരീക്ഷയെഴുതാൻ ആവശ്യപ്പെടുന്നു.’ – സൂര്യ പറയുന്നു. ഈ പരാമർശത്തിനെതിരെയാണ് ഹൈക്കോടതി ജഡ്ജ് രംഗത്തുവന്നത്. ഇത് കോടതിയുടെ വിശ്വാസ്യതയെയും ജഡ്ജിമാരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും എസ്.എം സുബ്രമണ്യം ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. തമിഴ്‌നാട്ടിലെ അഭിഭാഷകരുടെ കൂട്ടായ്മയും സൂര്യയുടെ നിലപാടിനെ വിമർശിച്ചു.

അതിനിടെ, സൂര്യക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ആറ് ജഡ്ജിമാർ രംഗത്തുവന്നു. സൂര്യയുടെ പരാമർശം അനവസരത്തിലുള്ളതാണെങ്കിലും അത്തരം പ്രതികരണം നടത്താൻ താരത്തിന് അവകാശമുണ്ടെന്നും റിട്ട. ജഡ്ജിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞുു.

]]>
https://www.chandrikadaily.com/actor-suriya-judge-scuffle.html/feed 0
സ്കൂളുകളില്‍ നിന്ന് മലയാളത്തെയും പുറത്താക്കി ഇടത് സർക്കാർ https://www.chandrikadaily.com/save-malayalam-petition-campaign.html https://www.chandrikadaily.com/save-malayalam-petition-campaign.html#respond Mon, 14 Sep 2020 01:09:59 +0000 https://www.chandrikadaily.com/?p=152928 ‘കേരളത്തിലെ പി.എസ്.സി ഒരു സ്വതന്ത്ര ബനാന റിപ്പബ്ലിക്കാണോ? അവർക്ക് മലയാളം പ്രശ്‌നമല്ല, സർക്കാറിന്റെ മാതൃഭാഷാ നയവും പ്രശ്‌നമല്ല…’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചതാണിത്.

മാധവന്റെ ചോദ്യത്തിൽ കഴമ്പുമുണ്ട്. സർക്കാറിന്റെ കീഴിലുള്ള പി.എസ്.സി, കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയായി മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. നവംബറിൽ നടക്കാനിരിക്കുന്ന എൽ.പി, യു.പി സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നാണ് മാതൃഭാഷയെ പി.എസ്.സി തഴഞ്ഞിരിക്കുന്നത്. അതായത്, മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നർത്ഥം. ഇതിനെതിരെ ഭാഷാ സ്‌നേഹികൾ മുഖ്യമന്ത്രിക്ക് ഓൺലൈൻ ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്.

അടുത്തകാലം വരെ പ്രൈമറി അധ്യാപക നിയമന പരീക്ഷകളിൽ മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറെക്കാലമായി പലവിധ കാരണങ്ങളാൽ മാതൃഭാഷ പ്രസ്തുത സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളത്തിലാണ് ഗണിതവും പരിസരപഠനവും അടക്കം പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ മലയാളത്തിന് രണ്ട് പേപ്പറുകളുമുണ്ട്. ഇതെല്ലാം ശരിയായ രീതിയിൽ പഠിപ്പിക്കണമെങ്കിൽ ഈ മേഖലയിൽ നിയമിതരാവുന്ന അധ്യാപകർക്ക് മലയാള ഭാഷയിൽ സാമാന്യ ധാരണയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, പി.എസ്.സിയുടെ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ നിന്ന് ദുരൂഹമായി മലയാളത്തിനെ പുറത്തുനിർത്തിയിരിക്കുകയാണ്.

ലോകമെങ്ങും മാതൃഭാഷകൾക്കു വേണ്ടിയുള്ള പ്രയ്തനങ്ങൾ ശക്തിപ്പെടുമ്പോഴാണ് പി.എസ്.സി വിചിത്രമായ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഓൺലൈൻ ഹർജി സമർപ്പിക്കുകയാണ്. https://petition.malayalaaikyavedi.in/ എന്ന ലിങ്കിൽ കയറി ഹർജിയിൽ പങ്കാളികളാവാം.

 

]]>
https://www.chandrikadaily.com/save-malayalam-petition-campaign.html/feed 0
ആ വടി പിണറായിക്കു തന്നെ തിരിച്ചടിയായി https://www.chandrikadaily.com/article-explainer-kt-jaleel.html https://www.chandrikadaily.com/article-explainer-kt-jaleel.html#respond Sun, 13 Sep 2020 18:46:26 +0000 https://www.chandrikadaily.com/?p=152922 ഫിര്‍ദൗസ് കായല്‍പ്പുറം

ഇടതു പാരമ്പര്യത്തിന്റെ പിന്‍മുറക്കാരനായി വന്നയാളല്ല കെ.ടി ജലീല്‍. ഒരിക്കല്‍പോലും സിന്ദാബാദ് വിളിച്ചിരിക്കാനും ഇടയില്ല. അധികാരം ലഭിച്ചയുടന്‍ ബന്ധുവിന് നിയമനം നല്‍കിയതാണ് ജലീല്‍ ആകെ സംഭാവന ചെയ്ത ‘വിപ്ലവം’. പിന്നീട് ബന്ധുവിനെ പിരിച്ചുവിടേണ്ടിവന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇപ്പോള്‍ പ്രധാനമായി കൈകാര്യം ചെയ്യുന്നത്- വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പകുതി. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെ ഉദ്ധരിക്കാനുള്ള വകുപ്പും കൈവശമുണ്ട്. അതിന്റെ കാര്യം ഇപ്പോള്‍ അധോഗതിയിലാണ്.

ഒരു ഘട്ടത്തില്‍ മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും അടിക്കാന്‍ പിണറായി എടുത്ത വടി. അതിപ്പോള്‍ സി.പി.എമ്മിനാകെ തലവേദയായി മാറി. തലവേദന എന്ന് ലഘൂകരിക്കരുത്, ബൂമറാങ് ആയി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും തമ്മിലുള്ള അന്തര്‍ധാര എന്താണ്?. അത് ആര്‍ക്കുമറിയില്ല. അറിയാത്തത് പറയാതിരിക്കലാണ് ഉചിതം. പക്ഷേ, ജലീല്‍ നിസ്സാരക്കാരനല്ല. ഞാന്‍ പറയില്ല, എനിക്ക് പറയാന്‍ മനസ്സില്ല, അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല എന്നൊക്കെ മാധ്യമങ്ങളോട് ചെറുത്തുനില്‍ക്കണമെങ്കില്‍ എ.കെ.ജി സെന്ററില്‍നിന്നോ ക്ലിഫ്ഹൗസില്‍നിന്നോ കൈ ത്താങ്ങ് ഉണ്ടാകാതെ പറ്റില്ലല്ലോ. അതുതന്നെയാണ് സംശയാസ്പദം. പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ ബന്ധുനിയമം നടത്തി. വിവാദമായപ്പോള്‍ പിണറായി അദ്ദേഹത്തെ തല്‍ക്കാലത്തേക്കെങ്കിലും പുറത്താക്കി. അധികം വൈകാതെ ജലീലും ഒരു നിയമം നടത്തി. ജയരാജന്‍പോയ വഴിയേ ജലീലിനും പടിയിറങ്ങേണ്ടിവരും എന്നു കരുതിയവര്‍ക്ക് തെറ്റി. ജലീലിനെ പിണറായി സംരക്ഷിച്ചു. ഇപ്പോഴും അതുതന്നെയാണ് നടക്കുന്നത്. സമാനമായ സാഹചര്യമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും സംഭവിച്ചത്. ആരോപണ വിധേയനായ ശിവശങ്കറിനെ സ്ഥാനത്തുനിന്നു നീക്കി. അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് തടസ്സം? അവിടെയാണ് ജലീല്‍ നിസ്സാരനല്ലെന്ന് പറയുന്നത്.

അഴിമതിക്കും സാമ്രാജ്യത്വത്തിനും തീവ്രവര്‍ഗീയതക്കുമെതിരെ പോരാടാനുറച്ച് ‘ഒരു കൊടുങ്കാറ്റായ ജനപക്ഷ രാഷ്ട്രീയം’ എന്ന പുസ്തകം രചിച്ചയാളാണ്. കമ്യൂണിസ്റ്റുകളുടെയും മുസ്‌ലിംകളുടെയും കാലോചിതമായ ഐക്യനിരയുടെ ആവശ്യകതയാണ് ജലീലിനെ ഇത്തരമൊരു ഗ്രന്ഥരചനക്ക് നിര്‍ബന്ധിതനാക്കിയത്. അതാണ് ജലീലിന്റെ സ്വപ്‌നം. ഇസ്‌ലാമിക ദര്‍ശനത്തിന്റെയും മാനവികതയുടെയും ഇന്ത്യന്‍ മതനിരപേക്ഷതയുടെയും ഉന്നതമായ കാഴ്ചപ്പാടുകളാണ് ജലീല്‍ അവതരിപ്പിച്ചത്. അതേ ജലീല്‍ ഇപ്പോള്‍ ആരെയാണ് ഭയക്കുന്നത്? മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കണ്ടെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നുമൊക്കെ കാടടച്ച് വെടിവെച്ച ജലീല്‍ ഒടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറടേറ്റിന് മുന്നില്‍ ചോദ്യംചെയ്യലിന് വിധേയനാകേണ്ടി വന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്‌സലുകള്‍ വന്നിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെയാണ് ജലീലിനെതിരെ ആരോപണം ഉയര്‍ന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായും ജലീലിന് ബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ജലീലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്‌സലുകള്‍ എത്തിയത്.

എന്നാല്‍ ഈ പാഴ്‌സലുകള്‍ യു.എ.ഇ അയച്ച മതഗ്രന്ഥമാണെന്നാണ് ജലീലിന്റെ വാദം. നയതന്ത്ര ബാഗേജ്‌വഴി വന്ന ഖുര്‍ആന്‍ പാഴ്‌സലിനെ സംബന്ധിച്ചും അന്വേഷണസംഘം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശത്തു നിന്നും പാഴ്‌സലുകള്‍ എത്തിയത് പ്രോട്ടോകോള്‍ ലംഘനമാണെന്ന പ്രാഥമികമായ ആരോപണം പോലും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതു സംബന്ധിച്ചും അന്വേഷണസംഘം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടാകാം. ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റ് ചോദ്യം ചെയ്തത് എന്തിനാണെന്ന് അറിയാനുള്ള ജനാധിപത്യപരമായ അവകാശം ജനങ്ങള്‍ക്കുണ്ട്. അത് അന്വേഷിക്കാനുള്ള കടമ മാധ്യമങ്ങള്‍ക്കുമുണ്ട്. വിചിത്രമെന്നുപറയട്ടെ, ചില സി.പി.എം നേതാക്കളുടെ ന്യായീകരണമാണ് അസഹ്യം. ജലീലിന്റെ വീട്ടിലെ മേല്‍വിലാസത്തിലാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയതെന്നും അതുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ പോയതെന്നുമാണ് വിശദീകരണം. ജലീല്‍ എന്ന വ്യക്തിയെ ആണോ ജലീല്‍ എന്ന മന്ത്രിയെ ആണോ ഇ.ഡി ചോദ്യം ചെയ്തത്? സി.പി.എം നേതാക്കളുടെ ന്യായീകരണം അംഗീകരിച്ചാല്‍തന്നെ ആ വ്യക്തി മന്ത്രിയായി തുടരാമോ?

സംസ്ഥാനത്തെ ഒരു മന്ത്രി, മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ബാഗേജ് വഴി വരുന്ന പാര്‍സല്‍ സ്വീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പങ്കാളിയാകുന്നതും പ്രോട്ടോകോള്‍ ലംഘനമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കാരണം, സംസ്ഥാന മന്ത്രിക്ക് അതിനുള്ള അധികാരമില്ല. ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നതിനെയും ‘അധികാര ദുര്‍വിനിയോഗം’ എന്നു വിളിക്കാം. യു.എ.ഇയില്‍ നിന്നുവന്ന മതഗ്രന്ഥ പാഴ്‌സലുകളുടെ തൂക്കത്തില്‍ 20 കിലോ കുറവെന്ന് കണ്ടെത്തലുണ്ട്. യു.എ.ഇയില്‍ നിന്നെത്തിയത് 4478 കിലോയാണ്. 4458 കിലോയാണ് മതഗ്രന്ഥങ്ങളുടെ തൂക്കം. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ പാഴ്‌സല്‍ വഹിച്ചിരുന്ന സി ആപ്റ്റ് വാഹനത്തിലെ ജി.പി.എസും ഒഴിവാക്കിയിരുന്നു. കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. മന്ത്രി ജലീല്‍ വഴിവിട്ട ഇടപാടുകള്‍ക്ക് കൂട്ടുനിന്നിട്ടുണ്ടോ, അദ്ദേഹത്തിനു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നതൊക്കെ അന്വേഷണത്തില്‍ പുറത്തുവരേണ്ട കാര്യങ്ങളാണ്. എന്നാല്‍ ഒരു മന്ത്രി എന്തിനാണ് കള്ളം പറയുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

പിണറായി സര്‍ക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കിയ മന്ത്രിയാണ് ജലീല്‍. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. എന്നാല്‍ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്ര യോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജറാക്കി. ഇത് വലിയ വിവാദമായി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എം.ജി സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുദാനം നല്‍കാന്‍ അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവില്‍ മാര്‍ക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജലീലിനെ ശാസിച്ചു.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്പകരം നിലമ്പൂര്‍ സ്വദേശിനിയെ ക്ലാര്‍ക്കായി നിയമിച്ചതും വേറൊരാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഗാര്‍ഡനര്‍ ആയി നിയമിച്ചതും വിവാദമായി. ഈ ഘട്ടത്തിലെല്ലാം ജലീലിനെ സംരക്ഷിച്ച പിണറായി ഇനിയും അദ്ദേഹത്തെ സംരക്ഷിക്കുന്നുവെങ്കില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി തന്നെയാകും എന്നതില്‍ സംശയമില്ല.

 

 

 

]]>
https://www.chandrikadaily.com/article-explainer-kt-jaleel.html/feed 0
തിരുവനന്തപുരത്ത് എട്ട് സി.പി.എമ്മുകാർ ബി.ജെ.പിയിൽ, ചോർച്ച തടയാന്‍ ശ്രമങ്ങളുമായി സി.പി.എം https://www.chandrikadaily.com/cpim-members-joined-bjp.html https://www.chandrikadaily.com/cpim-members-joined-bjp.html#respond Sun, 13 Sep 2020 18:37:26 +0000 https://www.chandrikadaily.com/?p=152916 തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിലെ എട്ട് സി.പി.എം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സി.പി.എം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. സി.പി.എം വഞ്ചനയില്‍ മനം മടുത്താണ് ബിജെപിയില്‍ എത്തിയതെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. സി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ച് കോണ്‍ഗ്രസുകാരും ഒരു ജനതാദള്‍ എസ് അംഗവും ബിജെപിയില്‍ ചേർന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മില്‍ നിന്നടക്കം ആളുകളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കെതിരെ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പു നടന്ന തിരുവന്തപുരം മണ്ഡലത്തിൽ ബി.ജെ.പി 36 ശതമാനം വോട്ട് നേടിയപ്പോൾ സി.പി.എമ്മിന് 25 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. ഇടതുക്യാമ്പിൽ നിന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായ വോട്ടുചോർച്ചയുണ്ടായെങ്കിലും യു.പി.എ സ്ഥാനാർത്ഥി ശശി തരൂർ ഒരുലക്ഷത്തോളം വോട്ടിന്റെ മാർജിനിൽ മികച്ച വിജയം സ്വന്തമാക്കി.

സ്വന്തം അണികള്‍ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് തടയാന്‍ സി.പി.എം അടിത്തട്ടില്‍ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് സൂചന. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ സി.പി.എം, ഗൃഹസമ്പർക്ക പരിപാടി നടത്തി അണികളെ കൂടെനിർത്താന്‍ ശ്രമം നടത്തിയിരുന്നു. പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറിയതായി അണികളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമം വേണ്ടത്ര വിജയം കണ്ടില്ലെന്നാണ് പാർട്ടിക്കകത്തു തന്നെയുള്ള വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട് തങ്ങളുടെ ക്യാമ്പിലെത്തുമെന്നാണ് ബി.ജെ.പി അവകാശവാദമുന്നയിക്കുന്നത്. പ്രാദേശികതലത്തിലെ ഇടത് നേതാക്കളടക്കമുള്ളവരുമായി ബി.ജെ.പി ചർച്ച തുടരുകയാണെന്നും, സി.പി.എം വിട്ടെത്തുന്നവർക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റടക്കം വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് അറിയുന്നത്.

]]>
https://www.chandrikadaily.com/cpim-members-joined-bjp.html/feed 0
ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് നിയമ വിദ്യാര്‍ത്ഥിനി; പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ല https://www.chandrikadaily.com/law-student-missing-after-accusing-bjp-ex-union-minister-swami-chinmayanand-of-harassment.html https://www.chandrikadaily.com/law-student-missing-after-accusing-bjp-ex-union-minister-swami-chinmayanand-of-harassment.html#respond Tue, 27 Aug 2019 14:56:35 +0000 http://www.chandrikadaily.com/?p=137287
ലക്‌നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായി നിയമ വിദ്യാര്‍ത്ഥിനി പരാതി പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാനില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍.എല്‍.എമ്മിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ചിന്മയാനന്ദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫേസ്ബുക്ക് ലൈവില്‍ വീഡിയോ പുറത്തുവിട്ടത്. താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം സ്വാമി ചിന്മയാനന്ദ് നശിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ക്കെതിരെ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്നും പെണ്‍കുട്ടി കരഞ്ഞു പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാല്‍ ഫെയ്‌സ്ബുക് ലൈവ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആഗസ്ത് 24ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

വന്‍ സ്വാധീനമുള്ള ചിന്മയാനന്ദിനെതിരെ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്‌ട്രേറ്റും നടപടി എടുക്കില്ലെന്നും സംഭവത്തില്‍ തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതായും നിയമ വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും വീഡിയോയില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്. സ്വാമി ചിന്മയാനന്ദിനെതിരെ വിദ്യാര്‍ത്ഥിനി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കോളജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. മകളെ കാണാതായത് ചൂണ്ടിക്കാട്ടി നിയമ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സംഭവത്തെ എതിര്‍ത്ത് സ്വാമി അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഇവരും പരാതിയും നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജുവാന്‍പൂരില്‍ നിന്നും ബിജെപി എംപിയായ സ്വാമി ചിന്‍മയാനന്ദ് വാജ്പേയി സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

]]>
https://www.chandrikadaily.com/law-student-missing-after-accusing-bjp-ex-union-minister-swami-chinmayanand-of-harassment.html/feed 0
അമ്പൂരി കൊലപാതകം: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് https://www.chandrikadaily.com/anpoori-cctv-visuals-news.html https://www.chandrikadaily.com/anpoori-cctv-visuals-news.html#respond Fri, 26 Jul 2019 09:06:07 +0000 http://www.chandrikadaily.com/?p=134401 തിരുവനനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു.

]]>
https://www.chandrikadaily.com/anpoori-cctv-visuals-news.html/feed 0
ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടം; പ്രമുഖ കന്നഡ താരങ്ങളായ അനിലിനേയും ഉദയിനേയും കാണാതായി https://www.chandrikadaily.com/anti-climax-during-film-shoot-actors-drown-during-shoot.html https://www.chandrikadaily.com/anti-climax-during-film-shoot-actors-drown-during-shoot.html#respond Mon, 07 Nov 2016 12:26:32 +0000 http://www.chandrikadaily.com/?p=6946 ബംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ കന്നഡ സിനിമാ താരങ്ങളായ അനിലിനേയും ഉദയിനേയും കാണാതായി. ബംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരു നടന്മാര്‍ക്കും അപകടം സംഭവിച്ചത്.

 

maasti-gudi-1-07-1478514064-07-1478515500

ഹെലികോപ്റ്ററില്‍ നടന്ന സംഘട്ടനം ഷൂട്ട് ചെയ്യുന്നതിനിടെ അനിലും ഉദയും ഹെലികോപ്റ്ററില്‍നിന്നു താഴേക്കു ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ ഉദയും അനിലും മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ചാടിയ ദുനിയ വിജയ് കരയിലേക്കു നീന്തിക്കയറി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.

അതേസമയം ഇത്രയും അപകടം നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സെറ്റില്‍ ആംബുലന്‍സ്, സ്പീഡ് ബോട്ട് തുടങ്ങി ആവശ്യമായ സുരക്ഷാ മുന്‍ കരുതലുകളെടുത്തിരുല്ലെന്നാണു പ്രാഥമിക വിവരം. മുങ്ങിപ്പോയ രണ്ടു പേര്‍ക്കും നീന്തലില്‍ പരിശീലനം കിട്ടിയില്ലെന്നും നായകന് മാത്രമെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നും ടേക്കിന് മുമ്പ് റിഹേഴ്സല്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

]]>
https://www.chandrikadaily.com/anti-climax-during-film-shoot-actors-drown-during-shoot.html/feed 0