webdesk15 – Chandrika Daily https://www.chandrikadaily.com Wed, 06 Dec 2023 06:17:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg webdesk15 – Chandrika Daily https://www.chandrikadaily.com 32 32 തദ്ദേശ വകുപ്പിൽ നൽകിയ പരാതി ആരോഗ്യ വകുപ്പിൽ ; വഴിതെറ്റി നവകേരള സദസ്സി‌ലെ പരാതികൾ https://www.chandrikadaily.com/navakerala-sadss.html https://www.chandrikadaily.com/navakerala-sadss.html#respond Wed, 06 Dec 2023 06:17:31 +0000 https://www.chandrikadaily.com/?p=285096 നവകേരള സദസ്സിലെ പരാതികൾ പരിഹാരമാകാതെ പല വഴിക്ക് പോകുന്നതായി പരാതി. വൃക്കരോഗികൾക്ക് സഹായം നൽകാനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ മാറ്റം ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിയത് ആരോഗ്യ വകുപ്പിനും . ആരോഗ്യ വകുപ്പിന് കീഴിലെ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട പരാതി, പരിഹരിക്കാൻ നൽകിയത് സാമൂഹിക നീതി വകുപ്പിനും കണ്ണൂരിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതികളാണ് ഇത്തരത്തിൽ വഴിതെറ്റി നടക്കുന്നത് എന്നാണ് ആക്ഷേപം.ശ്രുതി തരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ പരിഗണനയിലേക്കാണ് വിട്ടത് . ശ്രുതി തരംഗം പദ്ധതി നിലവിൽ സാമൂഹിക നീതി വകുപ്പിന് കീഴിലല്ല. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ വകുപ്പിലേക്ക് മാറ്റിയതാണ്.

 

]]>
https://www.chandrikadaily.com/navakerala-sadss.html/feed 0
കശ്മീരിൽ മരിച്ച യുവാക്കളുടെ മൃതദേഹം സംസ്ഥാന സർക്കാർ നാട്ടിലെത്തിക്കും https://www.chandrikadaily.com/jammu-accident.html https://www.chandrikadaily.com/jammu-accident.html#respond Wed, 06 Dec 2023 05:57:05 +0000 https://www.chandrikadaily.com/?p=285090 ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോ​ഗസ്ഥർ ശ്രീന​ഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളുൾപ്പെടെ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സയും ഉറപ്പാക്കും.

പാലക്കാട് ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന്‌ സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ്‌ മരിച്ചത്‌. വാഹന ഡ്രൈവർ ജമ്മു കശ്‌മീർ സ്വദേശി ഐജാസ്‌ അഹമ്മദും മരിച്ചു. മരിച്ച രാഹുലിന്റെ സഹോദരൻ രാജേഷ് (32), മനോജ് (24), അരുൺ (26) എന്നിവരാണ് ചികിത്സയിലുള്ളത്. ഒരാളുടെ നില ഗുരുതരമാണ്‌.

]]>
https://www.chandrikadaily.com/jammu-accident.html/feed 0
കാസർകോ‍ട് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം കോടതി നേരിട്ട് അന്വേഷിക്കും https://www.chandrikadaily.com/kasargode-sdentaccident-death-court-enqury.html https://www.chandrikadaily.com/kasargode-sdentaccident-death-court-enqury.html#respond Wed, 06 Dec 2023 05:51:19 +0000 https://www.chandrikadaily.com/?p=285087 കാസർകോ‍ട് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം കോടതി നേരിട്ട് അന്വേഷിക്കും.മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നടപടി.അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി ഫർഹാസ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29 നാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നരഹത്യാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/kasargode-sdentaccident-death-court-enqury.html/feed 0
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം https://www.chandrikadaily.com/women-cricket-india-20-20.html https://www.chandrikadaily.com/women-cricket-india-20-20.html#respond Wed, 06 Dec 2023 04:13:04 +0000 https://www.chandrikadaily.com/?p=285082 ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനങ്ങൾ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാൻ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു അവിടെയും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിരുന്നു.സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു.

]]>
https://www.chandrikadaily.com/women-cricket-india-20-20.html/feed 0
ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി https://www.chandrikadaily.com/highcourt-of-kerala.html https://www.chandrikadaily.com/highcourt-of-kerala.html#respond Wed, 06 Dec 2023 03:58:14 +0000 https://www.chandrikadaily.com/?p=285080 ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗർഭസ്ഥശിശുവിന്‌ 30 ആഴ്‌ചയിലധികം വളർച്ചയുള്ളതിനാൽ ഗർഭഛിദ്രത്തിന്‌ നിയമപരമായി അനുമതി നൽകാനാകില്ലെന്ന്‌ കോടതി ഉത്തരവിൽ പറഞ്ഞു. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതിതേടി അമ്മ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതിയുടെ ഉത്തരവ്‌. ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽവച്ചാണ്‌ അച്ഛന്റെ പരിചയക്കാരൻ പീഡിപ്പിച്ചത്‌.കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസർ കൃത്യമായ ഇടവേളയിൽ ഇരയുടെ വീട്‌ സന്ദർശിച്ച്‌ സഹായവും പിന്തുണയും നൽകണം. ഗർഭാവസ്ഥ പൂർത്തിയാക്കാൻ അനുകൂല സാഹചര്യമൊരുക്കണം. ഇരയ്‌ക്ക്‌ വൈദ്യസഹായവും കൗൺസലിങ്ങും നൽകണം. നിയമപരിരക്ഷയും സംരക്ഷണവും പെൺകുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പുവരുത്തണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

 

]]>
https://www.chandrikadaily.com/highcourt-of-kerala.html/feed 0
ടാപ്പിംഗ് തൊഴിലാളിയായ മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു https://www.chandrikadaily.com/karnataka-crime-death.html https://www.chandrikadaily.com/karnataka-crime-death.html#respond Wed, 06 Dec 2023 03:10:14 +0000 https://www.chandrikadaily.com/?p=285077 മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.

]]>
https://www.chandrikadaily.com/karnataka-crime-death.html/feed 0
അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് ; അന്വേഷണം പ്രഖ്യാപിച്ചു https://www.chandrikadaily.com/appolo-kidney-racket.html https://www.chandrikadaily.com/appolo-kidney-racket.html#respond Wed, 06 Dec 2023 03:02:21 +0000 https://www.chandrikadaily.com/?p=285074 ഡൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

 

]]>
https://www.chandrikadaily.com/appolo-kidney-racket.html/feed 0
സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ https://www.chandrikadaily.com/tamilnad-flood-help-stalin.html https://www.chandrikadaily.com/tamilnad-flood-help-stalin.html#respond Wed, 06 Dec 2023 02:20:12 +0000 https://www.chandrikadaily.com/?p=285071 ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായം വാഗ്ദാനം ചെയ്ത കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ചതിനാണ് സ്റ്റാലിൻ നന്ദി പറഞ്ഞത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

]]>
https://www.chandrikadaily.com/tamilnad-flood-help-stalin.html/feed 0
അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ https://www.chandrikadaily.com/attappadi-crime-forest.html https://www.chandrikadaily.com/attappadi-crime-forest.html#respond Wed, 06 Dec 2023 02:05:26 +0000 https://www.chandrikadaily.com/?p=285069 പാലക്കാട് അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. 2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

 

]]>
https://www.chandrikadaily.com/attappadi-crime-forest.html/feed 0
കാറ്റും മഴയും ചെന്നൈയിൽ 12 മരണം ; നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം https://www.chandrikadaily.com/cyclone-chennai-rain.html https://www.chandrikadaily.com/cyclone-chennai-rain.html#respond Wed, 06 Dec 2023 01:49:11 +0000 https://www.chandrikadaily.com/?p=285066 മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ മഴയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌. അഞ്ച് മരണവും റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് ആന്ധ്രയിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്നലെ ഉച്ചയ്ക്ക്

]]>
https://www.chandrikadaily.com/cyclone-chennai-rain.html/feed 0