Manya – Chandrika Daily https://www.chandrikadaily.com Mon, 26 Jan 2026 11:16:14 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Manya – Chandrika Daily https://www.chandrikadaily.com 32 32 16കാരനെ ക്രൂരമായി മര്‍ദിച്ച കേസ്: കല്‍പ്പറ്റയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ https://www.chandrikadaily.com/16-year-old-brutally-beaten-case-one-more-arrested-in-kalpetta.html https://www.chandrikadaily.com/16-year-old-brutally-beaten-case-one-more-arrested-in-kalpetta.html#respond Mon, 26 Jan 2026 11:16:14 +0000 https://www.chandrikadaily.com/?p=375690 കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടികൂടി. കല്‍പ്പറ്റ സ്വദേശി 18കാരന്‍ നാഫിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചികിത്സയ്ക്കായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ ഇയാളെ ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയെ വടി കൊണ്ട് മുഖത്തും തലയിലും അടിക്കുന്നതും, കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതുമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

]]>
https://www.chandrikadaily.com/16-year-old-brutally-beaten-case-one-more-arrested-in-kalpetta.html/feed 0
പത്മഭൂഷൻ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി: മമ്മൂട്ടി https://www.chandrikadaily.com/thanks-to-country-people-and-government-for-honoring-padma-bhushan-mammootty.html https://www.chandrikadaily.com/thanks-to-country-people-and-government-for-honoring-padma-bhushan-mammootty.html#respond Mon, 26 Jan 2026 11:10:48 +0000 https://www.chandrikadaily.com/?p=375685 കൊച്ചി: ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ടുകളായി നിർണായക സ്വാധീനം ചെലുത്തിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ അദ്ദേഹം നന്ദി അറിയിച്ചു. റിപ്പബ്ലിക് ദിന ആശംസകളോടൊപ്പം രാജ്യത്തിനോടും ജനങ്ങളോടും സർക്കാരിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയത്.“മാതൃരാജ്യത്തിനു നന്ദി… ‘പത്മഭൂഷൺ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ,” എന്നാണ് മമ്മൂട്ടി കുറിച്ചത്.

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ദിവസമാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതിയും പ്രഖ്യാപിക്കപ്പെട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇത് മമ്മൂട്ടിയുടെ ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്.

ഈ വർഷം മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സാമൂഹിക–രാഷ്ട്രീയ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മരണാനന്തരമായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. റിട്ട. ജസ്റ്റിസ് കെ. ടി. തോമസിനും, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി. നാരായണനും പത്മവിഭൂഷൺ ലഭിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
അതേസമയം, എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു.

]]>
https://www.chandrikadaily.com/thanks-to-country-people-and-government-for-honoring-padma-bhushan-mammootty.html/feed 0
L367; ശ്രീ ഗോകുലം മൂവീസിൽ മോഹൻലാൽ–വിഷ്ണു മോഹൻ കൂട്ടുകെട്ട് https://www.chandrikadaily.com/l367-mohanlal-vishnu-mohan-collaboration-in-shree-gokulam-movies.html https://www.chandrikadaily.com/l367-mohanlal-vishnu-mohan-collaboration-in-shree-gokulam-movies.html#respond Mon, 26 Jan 2026 10:57:39 +0000 https://www.chandrikadaily.com/?p=375682 കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ വിഷ്ണു മോഹൻ ആണ്.

വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി കൃഷ്ണമൂർത്തിയും പ്രവർത്തിക്കും. “മേപ്പടിയാൻ” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടി ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ.
വിദേശത്തെയും ബോളിവുഡിലെയും താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ വലിയ സംഘമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി L367 ഒരുങ്ങുമെന്നാണ് സൂചന. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് പദ്ധതി. താരനിരയെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

അതേസമയം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ”, ജയറാം–കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന “ആശകൾ ആയിരം”, ജയസൂര്യ നായകനായ “കത്തനാർ”, നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ്. ജെ. സൂര്യ ഒരുക്കുന്ന “കില്ലർ” തുടങ്ങിയ വമ്പൻ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാറും, പി.ആർ.ഒമാരായി ശബരി, വാഴൂർ ജോസ് എന്നിവരുമാണ്.

]]>
https://www.chandrikadaily.com/l367-mohanlal-vishnu-mohan-collaboration-in-shree-gokulam-movies.html/feed 0
‘ബ്ലാക്ക് ടിക്കറ്റ് വിജയ്’; കരിഞ്ചന്ത ആരോപണവുമായി എഐഎഡിഎംകെ, നടനെതിരെ രൂക്ഷ വിമര്‍ശനം https://www.chandrikadaily.com/black-ticket-vijay-aiadmk-criticizes-the-actor-with-black-market-allegations.html https://www.chandrikadaily.com/black-ticket-vijay-aiadmk-criticizes-the-actor-with-black-market-allegations.html#respond Mon, 26 Jan 2026 10:47:17 +0000 https://www.chandrikadaily.com/?p=375675 ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ എഐഎഡിഎംകെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. വിജയ് എഐഎഡിഎംകെയെ ‘ബിജെപിയുടെ അടിമ’യെന്ന് വിശേഷിപ്പിച്ചതിനും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനും മറുപടിയായാണ് പാര്‍ട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്.

ടിവികെ നേതാവിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയ എഐഎഡിഎംകെ, വിജയ് തന്റെ സിനിമാ ജീവിതത്തിലുടനീളം തന്നെ ഗുരുതരമായ അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു. ‘ബ്ലാക്ക് ടിക്കറ്റ് വിജയ്’ എന്ന് പരിഹസിച്ചാണ് പാര്‍ട്ടി പ്രതികരിച്ചത്.

വിജയ് കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വന്‍തോതില്‍ പണം സമ്പാദിച്ചുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. വിജയ് കടുത്ത ആത്മരതി പ്രകടിപ്പിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. കൂടാതെ, കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ദുരന്തത്തില്‍ 41 പേര്‍ മരിച്ച സംഭവത്തില്‍ വിജയ് ഭാഗികമായി ഉത്തരവാദിയാണെന്ന ഗുരുതര ആരോപണവും എഐഎഡിഎംകെ ഉന്നയിച്ചു.

 

]]>
https://www.chandrikadaily.com/black-ticket-vijay-aiadmk-criticizes-the-actor-with-black-market-allegations.html/feed 0
റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി https://www.chandrikadaily.com/indian-embassy-in-oman-celebrates-republic-day.html https://www.chandrikadaily.com/indian-embassy-in-oman-celebrates-republic-day.html#respond Mon, 26 Jan 2026 10:09:42 +0000 https://www.chandrikadaily.com/?p=375672 മസ്‌കറ്റ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് താവിഷി ബഹാല്‍ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

എംബസി പരിസരത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്തിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ചടങ്ങില്‍ വായിച്ചു. രാജ്യത്തിന്റെ പുരോഗതി, ജനാധിപത്യ മൂല്യങ്ങള്‍, സമഗ്ര വികസനം, ഭാവിയിലേക്കുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ എന്നിവയാണ് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പ്രധാനമായി ഉന്നയിച്ചത്.

ഒമാനിലെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോര്‍ബന്തര്‍-മസ്‌കത്ത് കന്നിയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നാവികസേനയുടെ പായ്ക്കപ്പല്‍ ഐ.എന്‍.എസ്.വി. കൗണ്ടിന്യയുടെ കമാന്‍ഡര്‍ വൈ. ഹേമന്തും കമാന്‍ഡര്‍ വികാസ് ഷിയോരനും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു.

]]>
https://www.chandrikadaily.com/indian-embassy-in-oman-celebrates-republic-day.html/feed 0
രാവിലെ റെക്കോര്‍ഡ് കുതിപ്പ്, ഉച്ചയ്ക്ക് നേരിയ ഇടിവ്; സ്വര്‍ണം പവന് 560 രൂപ കുറഞ്ഞു https://www.chandrikadaily.com/record-jump-in-the-morning-slight-drop-in-the-afternoon-gold-fell-by-rs-560.html https://www.chandrikadaily.com/record-jump-in-the-morning-slight-drop-in-the-afternoon-gold-fell-by-rs-560.html#respond Mon, 26 Jan 2026 09:50:29 +0000 https://www.chandrikadaily.com/?p=375664 കോഴിക്കോട്: ഇന്ന് രാവിലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്. രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് പവന്‍ വില 1,19,320 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 560 രൂപ കുറഞ്ഞതോടെ നിലവിലെ പവന്‍ വില 1,18,760 രൂപയായി. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 70 രൂപ കുറഞ്ഞ് 14,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഇന്ന് ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില കടന്നിരുന്നു. നിലവില്‍ 104 ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 5093 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.

വെള്ളിവിലയിലും ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വെള്ളിക്ക് 6.36 ശതമാനം വര്‍ധനവുണ്ടായി, ഔണ്‍സിന് 109.64 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. സ്വര്‍ണവില 5000 ഡോളറിലെത്തുമ്പോള്‍ തിരുത്തല്‍ ഉണ്ടാകുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില കുതിച്ചുയരുന്ന പ്രവണത തുടരുകയാണ്. ഔണ്‍സിന് 6600 ഡോളര്‍ വരെ സ്വര്‍ണവില ഉയരുമെന്നാണ് ധനകാര്യ സ്ഥാപനമായ ജെഫറീസ് പ്രവചിക്കുന്നത്.

ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സമീപകാലത്ത് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് നീങ്ങുന്നതും വിലക്കയറ്റത്തിന് ശക്തി നല്‍കുന്നു.

]]>
https://www.chandrikadaily.com/record-jump-in-the-morning-slight-drop-in-the-afternoon-gold-fell-by-rs-560.html/feed 0
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു https://www.chandrikadaily.com/husband-commits-suicide-by-hacking-his-wife-to-death-in-kottayam.html https://www.chandrikadaily.com/husband-commits-suicide-by-hacking-his-wife-to-death-in-kottayam.html#respond Mon, 26 Jan 2026 09:26:41 +0000 https://www.chandrikadaily.com/?p=375657 കോട്ടയം: പാമ്പാടി അങ്ങാടി വയല്‍ പ്രദേശത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പാമ്പാടി വെള്ളൂര്‍ അങ്ങാടി വയല്‍ മാടവന വീട്ടില്‍ ബിന്ദുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുധാകരനാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിന്ദുവിന്റെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി, സുധാകരനെ അതേ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ പ്രാഥമിക കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/husband-commits-suicide-by-hacking-his-wife-to-death-in-kottayam.html/feed 0
അവസാന നിമിഷത്തില്‍ പൊലീസ്; ഹോട്ടല്‍ മുറിയില്‍ ആത്മഹത്യാശ്രമം തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി https://www.chandrikadaily.com/police-at-the-last-minute-the-young-man-was-saved-by-stopping-the-suicide-attempt-in-the-hotel-room.html https://www.chandrikadaily.com/police-at-the-last-minute-the-young-man-was-saved-by-stopping-the-suicide-attempt-in-the-hotel-room.html#respond Mon, 26 Jan 2026 09:19:31 +0000 https://www.chandrikadaily.com/?p=375654 കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കോഴിക്കോട് നടക്കാവ് പൊലീസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാണാതായ യുവാവിന്റെ ടവര്‍ ലൊക്കേഷന്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ പി. സുനീഷിന്റെ നേതൃത്വത്തില്‍ സിപിഒ എന്‍. നിഷോബും ഡ്രൈവര്‍ എം. മുഹമ്മദ് ജിഷാദും അടങ്ങിയ സംഘം അടിയന്തിരമായി അന്വേഷണം ആരംഭിച്ചു. എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ മേഖലയില്‍ വ്യാപകമായി ഹോട്ടലുകളും ഹോസ്റ്റലുകളും പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഫലമുണ്ടായില്ല. അഞ്ച് കിലോമീറ്ററിലധികം കാല്‍നടയായി നടത്തിയ തിരച്ചിലിനിടെ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു. രണ്ടാംഘട്ട പരിശോധനയില്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ യുവാവിനെ തിരിച്ചറിഞ്ഞു.

മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കീഹോളിലൂടെ പരിശോധിച്ചപ്പോള്‍ ഫാനില്‍ കയറുകെട്ടാന്‍ ശ്രമിക്കുന്ന യുവാവിനെ കണ്ടു. ഉടന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവാവിനെ താഴെയിറക്കി രക്ഷപ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മുറിയില്‍ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. പൊലീസ് നല്‍കിയ മാനസിക പിന്തുണയും പ്രചോദനപരമായ വാക്കുകളും യുവാവിനെ പിന്തിരിപ്പിക്കാന്‍ സഹായകമായി. വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം യുവാവിനെ സുരക്ഷിതമായി തിരിച്ചയച്ചു.

 

]]>
https://www.chandrikadaily.com/police-at-the-last-minute-the-young-man-was-saved-by-stopping-the-suicide-attempt-in-the-hotel-room.html/feed 0
നെയ്യാറ്റിന്‍കര ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താനൊരുങ്ങി പൊലീസ് https://www.chandrikadaily.com/neyyatinkara-one-year-old-murdered-the-police-is-going-to-charge-the-father-with-domestic-violence.html https://www.chandrikadaily.com/neyyatinkara-one-year-old-murdered-the-police-is-going-to-charge-the-father-with-domestic-violence.html#respond Mon, 26 Jan 2026 07:47:09 +0000 https://www.chandrikadaily.com/?p=375643 നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ഷിജിലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നീക്കം. കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള ആലോചന. നിലവില്‍ ഷിജിലിനെതിരെ കൊലപാതക കുറ്റം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ സ്ത്രീധനമായി നല്‍കിയ വസ്തുവിനെ ചൊല്ലി ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഗാര്‍ഹിക പീഡന കുറ്റം കൂടി ചുമത്തുന്നത് പരിഗണിക്കുന്നത്. പ്രതിയുടെ ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ ഷിജിലിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.

നാളെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇക്കഴിഞ്ഞ 16-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപ്പു എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഇഹാനെ സ്വന്തം പിതാവ് ഷിജില്‍ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്. പുലര്‍ച്ചെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ടതിലുള്ള പ്രകോപനത്തിലാണ് കുഞ്ഞിന്റെ അടിവയറ്റില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/neyyatinkara-one-year-old-murdered-the-police-is-going-to-charge-the-father-with-domestic-violence.html/feed 0
സെന്‍സര്‍ റൂമില്‍ കണ്ണുനിറഞ്ഞ് ജീവനക്കാരി; ‘ഇത്തരമൊരു സിനിമ അടുത്തകാലത്ത് കണ്ടിട്ടില്ല’ അനുഭവം പങ്കുവെച്ച് അഖില്‍ സത്യന്‍ https://www.chandrikadaily.com/an-employee-in-the-censor-room-with-tears-in-her-eyes-akhil-sathyan-shares-his-experience-of-i-have-not-seen-such-a-movie-in-recent-times.html https://www.chandrikadaily.com/an-employee-in-the-censor-room-with-tears-in-her-eyes-akhil-sathyan-shares-his-experience-of-i-have-not-seen-such-a-movie-in-recent-times.html#respond Mon, 26 Jan 2026 07:40:39 +0000 https://www.chandrikadaily.com/?p=375636 100 കോടി ക്ലബ് പിന്നിട്ട ‘സര്‍വ്വം മായ’ യുടെ സെന്‍സറിങ്ങിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അഖില്‍ സത്യന്‍. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ഒരു ജീവനക്കാരിയുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും, അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും അഖില്‍ വെളിപ്പെടുത്തി.

അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. അഭിമുഖത്തില്‍ ചിത്രത്തില്‍ പ്രഭേന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയും, ഡെലൂലുവായെത്തിയ റിയ ഷിബുവും, സാധ്യ എന്ന കഥാപാത്രമായെത്തിയ പ്രീതി മുകുന്ദനും പങ്കെടുത്തു.

സെന്‍സറിങ്ങിന് എത്തുമ്പോള്‍ താന്‍ ഏറെ ഭയന്നിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സെന്‍സര്‍ ഓഫീസര്‍ വളരെ സീരിയസ് ആയ ആളാണെന്നായിരുന്നു മുന്‍കൂട്ടി കേട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അകത്ത് കയറുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യം ഫോണ്‍ വാങ്ങിവെക്കലാണ്. ഫോണ്‍ വാങ്ങിയ സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം മുഴുവന്‍ കണ്ടിരുന്നു’ അഖില്‍ ഓര്‍ത്തെടുത്തു.

ആ നിമിഷം തന്നെ തനിക്ക് വലിയ ധൈര്യം ലഭിച്ചതായും അഖില്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ചിത്രം കണ്ടുവെന്നും, സെന്‍സര്‍ ഓഫീസര്‍ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും, പ്രത്യേകിച്ച് സാധ്യ എന്ന കഥാപാത്രത്തെക്കുറിച്ചും വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നിവിനെ വിളിച്ചു. ഇത്രയും പേടിച്ചുപോയ അവസ്ഥ മുഴുവന്‍ മാറിയത് അപ്പോള്‍ ആയിരുന്നു. അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഒരു സെന്‍സര്‍ ഓഫീസര്‍ പറയുമ്പോള്‍ കിട്ടുന്ന ധൈര്യം വലുതാണ്. അവിടെ നിന്നാണ് നമ്മള്‍ ശരിയായ ദിശയിലാണെന്ന് ഉറപ്പായത്’ അഖില്‍ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/an-employee-in-the-censor-room-with-tears-in-her-eyes-akhil-sathyan-shares-his-experience-of-i-have-not-seen-such-a-movie-in-recent-times.html/feed 0