vismaya – Chandrika Daily https://www.chandrikadaily.com Fri, 30 Jan 2026 10:11:10 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg vismaya – Chandrika Daily https://www.chandrikadaily.com 32 32 തിയറ്ററുകളില്‍ പൊട്ടിച്ചിരി; ‘പ്രകമ്പനം’ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുന്നു https://www.chandrikadaily.com/laughter-in-theaters-prakambanam-makes-the-audience-laugh-and-progresses.html https://www.chandrikadaily.com/laughter-in-theaters-prakambanam-makes-the-audience-laugh-and-progresses.html#respond Fri, 30 Jan 2026 10:11:10 +0000 https://www.chandrikadaily.com/?p=376269 കൊച്ചി: ചിരിച്ച് റിലാക്‌സ് ആയി ഒരു സിനിമ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പായി ‘പ്രകമ്പനം’ തിയറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. തുടക്കം മുതല്‍ അവസാനം വരെ പൊട്ടിച്ചിരി ഉറപ്പാക്കുന്ന ഫുള്‍ ഓണ്‍ കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സാഗര്‍ സൂര്യയുടെ കിടിലന്‍ മേക്കോവറാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. കോളേജ് ജീവിതത്തില്‍ എല്ലായിടത്തും കാണുന്ന ‘ഉഴപ്പന്‍ സുഹൃത്ത്’ എന്ന കഥാപാത്രമായ പുണ്യാളന്‍ സാഗര്‍ സൂര്യ ഗംഭീരമായി അവതരിപ്പിക്കുന്നു. ത്രൂഔട്ട് ക്യാരക്ടര്‍ കണ്‍സിസ്റ്റന്‍സി പാലിച്ച പ്രകടനം സിനിമയുടെ ഷോ സ്റ്റീലറാണ്.

നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുമായ കണ്ണൂരുകാരന്‍ കഥാപാത്രമായി ഗണപതിയും ശക്തമായ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ അല്‍ അമീന്‍ സിനിമയില്‍ വ്യത്യസ്തമായ കോമഡി ടൈമിംഗിലൂടെ പ്രേക്ഷകരെ ശരിക്കും പൊട്ടിച്ചിരിപ്പിക്കുന്നു. ചെറിയ സസ്‌പെന്‍സ് ഘടകങ്ങളോടൊപ്പം ‘പ്രേതം’ കഥാപാത്രവും ചിത്രത്തിന് അധിക രസം പകരുന്നു. എല്ലാ പ്രായക്കാര്‍ക്കും കുടുംബത്തോടെ തിയറ്ററില്‍ പോയി ആസ്വദിക്കാവുന്ന, ലഘുവും പുള്ളി പാക്ക്ഡുമായ കോമഡി ചിത്രമാണ് ‘പ്രകമ്പനം’.

 

]]>
https://www.chandrikadaily.com/laughter-in-theaters-prakambanam-makes-the-audience-laugh-and-progresses.html/feed 0
തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം; ഒരാള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം https://www.chandrikadaily.com/mass-suicide-attempt-by-sisters-in-thrissur-one-died-and-two-are-in-critical-condition.html https://www.chandrikadaily.com/mass-suicide-attempt-by-sisters-in-thrissur-one-died-and-two-are-in-critical-condition.html#respond Fri, 30 Jan 2026 09:26:59 +0000 https://www.chandrikadaily.com/?p=376266 തൃശൂര്‍: തൃശൂരില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്ന് സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. മണ്ഡലംകുന്ന് സ്വദേശിനിയായ സരോജനിയാണ് മരിച്ചത്. സഹോദരിമാരായ ജാനകിയും ദേവകിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തി. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സരോജനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ജാനകിയെയും ദേവകിയെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് സഹോദരിമാരും വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ സ്വത്തുക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് എഴുതിവച്ചിരുന്നു. ഇതിന് പിന്നാലെ ഏകദേശം ഒരു വര്‍ഷത്തോളം ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റിന്റെ കീഴില്‍ താമസിച്ചിരുന്നുവെങ്കിലും, ചില അതൃപ്തികളെ തുടര്‍ന്ന് പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനുശേഷം മൂവരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുറിപ്പെഴുതിവെച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

]]>
https://www.chandrikadaily.com/mass-suicide-attempt-by-sisters-in-thrissur-one-died-and-two-are-in-critical-condition.html/feed 0
കാര്യവട്ടത്ത് അവസാന അവസരം; സഞ്ജുവിന് നിര്‍ണായക പരീക്ഷണം https://www.chandrikadaily.com/last-chance-in-case-crucial-test-for-sanju.html https://www.chandrikadaily.com/last-chance-in-case-crucial-test-for-sanju.html#respond Fri, 30 Jan 2026 07:17:15 +0000 https://www.chandrikadaily.com/?p=376258 തിരുവനന്തപുരം: ഇന്ത്യന്‍ ട്വന്റി 20 ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മലയാളി താരം സഞ്ജു സാംസന് നിര്‍ണായക മത്സരമാണ് മുന്നിലുള്ളത്. ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും, ഓരോ ഇന്നിങ്‌സും കടുത്ത വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്ന അവസ്ഥയിലാണ് താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയില്‍ ചില സാങ്കേതിക ദൗര്‍ബല്യങ്ങള്‍ വ്യക്തമായതായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രീസിലേക്ക് ഇറങ്ങി ബാക്ക് ഫൂട്ടില്‍ നിന്ന് കൂടുതല്‍ കളിക്കാന്‍ ശ്രമിക്കുന്ന സമീപനമാണ് സഞ്ജു സ്വീകരിക്കുന്നത്. ഇത് ഷോര്‍ട്ട്, ഗുഡ് ലെങ്ത് പന്തുകള്‍ ജഡ്ജ് ചെയ്യാന്‍ സഹായിക്കുമെങ്കിലും, എക്സിക്യൂഷന്റെ അഭാവം വലിയ പ്രശ്‌നമായി മാറുന്നു.

ഗുവാഹത്തിയില്‍ മാറ്റ് ഹെന്റിയുടെയും വിശാഖപട്ടണത്ത് മിച്ചല്‍ സാന്ററിന്റെയും ഗുഡ് ലെങ്ത് പന്തുകളില്‍ ഒരേ രീതിയില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു സഞ്ജു. മൂന്ന് സ്റ്റമ്പും തുറന്നുകിട്ടുന്ന നിലപാട് ബൗളര്‍മാര്‍ പൂര്‍ണമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്റെ വിക്കറ്റിന് പിന്നാലെ, ‘there was no footwork at all’ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ വിമര്‍ശനം.

ഇംഗ്ലണ്ടിനെതിരായ 2025 ജനുവരി ട്വന്റി 20 പരമ്പരയില്‍ അഞ്ചു മത്സരങ്ങളിലും ഷോര്‍ട്ട് ബോള്‍ അല്ലെങ്കില്‍ ഹാര്‍ഡ് ലെങ്ത് പന്തുകളിലാണ് സഞ്ജു പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ് തുടങ്ങിയ ബൗളര്‍മാര്‍ ഈ ദൗര്‍ബല്യം ഫലപ്രദമായി ഉപയോഗിച്ചു. ഇതേ തന്ത്രം ആഭ്യന്തര ക്രിക്കറ്റിലും ബൗളര്‍മാര്‍ ആവര്‍ത്തിക്കുന്നതായും കാണാം.

സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ തുടരുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്റെ അവസ്ഥ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നത്. മറ്റ് താരങ്ങള്‍ക്കും ഫോം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സഞ്ജുവിന്റെ ഓരോ ഇന്നിങ്‌സും സംഭാവനയായി അല്ല, ഒരു ട്രയലായി വിലയിരുത്തപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇപ്പോള്‍, തിരുവനന്തപുരമാണ് ലോകകപ്പിന് മുമ്പുള്ള അവസാന അവസരം. സ്വന്തം മണ്ണില്‍ ഒരു നിര്‍ണായക ഇന്നിങ്‌സ് എല്ലാം മാറ്റിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ട്വന്റി 20 ക്രിക്കറ്റ് അണ്‍പ്രെഡിക്റ്റബിളാണെന്നതിനാല്‍, ഒരൊറ്റ ബിഗ് ഇന്നിങ്‌സ് സഞ്ജുവിന്റെ കഥ തന്നെ മാറ്റിയെഴുതാന്‍ മതിയാകുമെന്നാണ് വിലയിരുത്തല്‍.

 

]]>
https://www.chandrikadaily.com/last-chance-in-case-crucial-test-for-sanju.html/feed 0
മാളിക്കടവ് കൊലപാതകം: വൈശാഖനുമായി പൊലീസ് തെളിവെടുപ്പ്; കുറ്റബോധമുണ്ടെന്ന് പ്രതി https://www.chandrikadaily.com/malikkadav-murder-police-taking-evidence-with-vaisakha-the-accused-is-guilty.html https://www.chandrikadaily.com/malikkadav-murder-police-taking-evidence-with-vaisakha-the-accused-is-guilty.html#respond Fri, 30 Jan 2026 06:54:31 +0000 https://www.chandrikadaily.com/?p=376251 കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് യുവതിക്കായി ജ്യൂസ് വാങ്ങിയ കടയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖന്‍ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കൃത്യം നടത്തിയ കാര്യം ഭാര്യയ്ക്കറിയാമെന്നും പ്രതി മൊഴി നല്‍കി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇതിന് പുറമെ, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം മറ്റൊരു എഫ്‌ഐആറും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറാം വയസുമുതല്‍ തന്നെ പ്രതി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി തന്റെ ഡയറിയില്‍ കുറിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്, ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തില്‍ വെച്ച് വൈശാഖന്‍ കൊലപ്പെടുത്തിയത്. കേസിന്റെ അന്വേഷണം എലത്തൂര്‍ പൊലീസ് തുടരുകയാണ്.

]]>
https://www.chandrikadaily.com/malikkadav-murder-police-taking-evidence-with-vaisakha-the-accused-is-guilty.html/feed 0
പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര ചികിത്സാ പിഴവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ പരാതി https://www.chandrikadaily.com/serious-medical-malpractice-in-obstetric-surgery-womans-complaint-against-nedumangad-district-hospital.html https://www.chandrikadaily.com/serious-medical-malpractice-in-obstetric-surgery-womans-complaint-against-nedumangad-district-hospital.html#respond Fri, 30 Jan 2026 05:41:48 +0000 https://www.chandrikadaily.com/?p=376244 തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് ഗുരുതര ചികിത്സാ പിഴവ് പറ്റിയെന്ന യുവതി പരാതി. ഏഴുമാസം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ആരോപണം.

വിതുര സ്വദേശിനിയായ ഹസ്‌ന ഫാത്തിമയാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയത്. 2025 ജൂണ്‍ 19നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം മുതല്‍ തന്നെ മുറിവില്‍ ഗുരുതര പ്രശ്നം അനുഭവപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെ ഡോക്ടര്‍ക്കുണ്ടായ പിഴവാണ് മലദ്വാരത്തിലെ ഞരമ്പ് മുറിയാന്‍ കാരണമായതെന്നും ഹസ്‌ന ഫാത്തിമ ആരോപിക്കുന്നു. നടത്തിയ എംആര്‍എ റിപ്പോര്‍ട്ടില്‍ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയിരുന്നു. ഏകദേശം രണ്ട് സെന്റിമീറ്റര്‍ നീളത്തിലാണ് മുറിവുള്ളത്.

ഇതിനെ തുടര്‍ന്ന് മലമൂത്ര വിസര്‍ജനത്തിന് ബാഗ് ഉപയോഗിച്ച് നടക്കേണ്ട അവസ്ഥയിലായതായി യുവതി പറയുന്നു. മുറിവിലൂടെ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടുന്ന അവസ്ഥയാണ് നിലവിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി ഇതുവരെ ആറു ലക്ഷം രൂപയോളം ചെലവായതായും ഹസ്‌ന ഫാത്തിമ വ്യക്തമാക്കി.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/serious-medical-malpractice-in-obstetric-surgery-womans-complaint-against-nedumangad-district-hospital.html/feed 0
ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു; ഭര്‍ത്താവ് പിടിയില്‍ https://www.chandrikadaily.com/the-house-was-set-on-fire-due-to-suspicion-of-his-wife-husband-arrested.html https://www.chandrikadaily.com/the-house-was-set-on-fire-due-to-suspicion-of-his-wife-husband-arrested.html#respond Fri, 30 Jan 2026 05:23:17 +0000 https://www.chandrikadaily.com/?p=376237 പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ട കേസില്‍ പത്തനംതിട്ട വകയാര്‍ സ്വദേശി പൊലീസ് പിടിയില്‍. വകയാര്‍ കൊല്ലംപടി സ്വദേശി സിജു ആണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്.

സംഭവത്തില്‍ സിജുവിന്റെ ഭാര്യ രജനിക്കും ഇളയ മകനും പരിക്കേറ്റു. ഇരുവരെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും കൂടെ ഉറങ്ങാന്‍ കിടന്ന സിജു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തിന്നര്‍ ഉള്‍പ്പെടെയുള്ള തീപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സിജു കൃത്യത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ സിജുവിനെ പുലര്‍ച്ചെ നാലരയോടെ പ്രമാടം ഭാഗത്ത് നിന്നാണ് കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജുവിനെയും രജനിയെയും ഇത് രണ്ടാം വിവാഹമാണെന്നും, ഭാര്യയെ ഇയാള്‍ നിരന്തരം സംശയിച്ചിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ കോന്നി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/the-house-was-set-on-fire-due-to-suspicion-of-his-wife-husband-arrested.html/feed 0