zamil – Chandrika Daily

രാജ്യത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് പൊലീസ് സ്‌റ്റേഷനും ഇവിടെയാണ്
പൊലീസ് സ്റ്റേഷൻ കാണുമ്പോൾ ധൈര്യമില്ലാതെ പുറത്ത് എവിടെയെങ്കിലും മാറി നിൽക്കുന്നവരായിരുന്നു സമൂഹത്തിലെ കൂടുതൽ പേരും. കേൾക്കുമ്പോൾ അവിടെ എങ്ങിനെ പോകുമെന്ന് പറയുന്നവരും കുറവല്ല. ലാത്തിയും തോക്കുമേന്തിയ പൊലീസുകാരനെയാവും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ ഈയിടെയായി പൊലീസ് സേനയിലും സ്റ്റേഷനുകളിലും ഉണ്ടായ മാറ്റങ്ങൾ സാധാരണക്കാരുടെ മനസ്സിലും വലിയ മറ്റങ്ങളുണ്ടാക്കി. മാതൃകാപരമായ മാറ്റങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ കണ്ടു തുടങ്ങിയത് മുൻ സർക്കാരിന്റെ കാലത്താണ്.

പ്രവർത്തന മികവ്‌കൊണ്ട് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി മാറാൻ കഴിഞ്ഞത് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിനാണ്. ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസിംഗ്, ജനമൈത്രി പോലീസ് എന്നിവയോടൊപ്പമാണ് ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായും നഗരം പോലീസ് സ്റ്റേഷൻ എന്നറിയപ്പെടുന്ന ടൗൺ സ്റ്റേഷൻ മാറിയിരിക്കുന്നത്.

കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് സ്റ്റേഷൻ മാതൃകയായിരുന്നു. കുട്ടികൾക്ക് കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസുകൾ എസ് എസ് എൽ സി തോറ്റവർക്കും സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോയവർക്കുമായി ‘ഹോപ്പ് ‘ പദ്ധതിയിലൂടെ പരിശീലനം നൽകിയിരുന്നു. പരീക്ഷയെഴുതിയ 62 കുട്ടികളിൽ 58 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു. പോലീസിന്റെ ‘ചിരി’ പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു. 4800 ലധികം അതിഥി തൊഴിലാളികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അവരുടെ നാട്ടിലേക്ക് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ മടക്കി അയക്കുന്നതിലും തെരുവിൽ കഴിയുന്ന 700 ലധികം പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലും സ്റ്റേഷൻ അധികൃതർ മുഖ്യ പങ്ക് വഹിച്ചു.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കുകയുണ്ടായി. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങിൽ ഐജി പി.അശോക് യാഥവ്, സിറ്റി പോലീസ് മേധാവി എ.വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ഏറെ ചരിത്രം പറയാനുള്ള കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ മറ്റു സ്റ്റേഷനുകൾക്ക് മാതൃകയായിരിക്കുകയാണ്.

എൻ.സി.സി 9 കേരള നേവൽ യൂണിറ്റ് ബോട്ട് ഹൗസ് ശിലാസ്ഥാപനം നിർവഹിച്ചു
യഥാർഥ്യമാവുക ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രം

കോഴിക്കോട്: നാഷണൽ കാഡറ്റ് കോറിന്റെ 9 കേരള നേവൽ യൂണിറ്റിന്റെ പുതിയ ബോട്ട് ഹൗസിന്റെ ശിലാസ്ഥാപനവും അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും നടന്നു. 6.25 കോടി രൂപയാണ് ബോട്ട് ഹൗസ് നിർമ്മാണത്തിനായി  വകയിരുത്തിയിരിക്കുന്നത്. 1.50 കോടി രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മാണം, ഫെൻസിങ് എന്നിവ പൂർത്തീകരിച്ചത്.

പുതിയ ബോട്ട് ഹൗസ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ മലബാർ മേഖലയിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 1700 നേവൽ കേഡറ്റുകളെ സൗജന്യമായി ഓരോ വർഷവും ഇവിടെ പരിശീലിപ്പിക്കാൻ കഴിയും.

ഇന്ത്യൻ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തൽ, കയാക്കിംഗ്, ബോട്ട് പുള്ളിംഗ്, സെയിലിംഗ് എക്സ്പെഡിഷൻ, തുഴയൽ പരിശീലനം, സർഫിംഗ്, സ്‌കൂബാ ഡൈവിംഗ്, യാച്ചിങ്ങ്, കാനോയിംഗ് തുടങ്ങിയ ജലത്തിലെ സാഹസിക പരിശീലനവും ബോട്ട് ഹൗസിൽ വെച്ച് കേഡറ്റുകൾക്ക് നൽകും.  പരിശീലന കേന്ദ്രത്തിൽ ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് ഒരുക്കുന്നത്.

ഉദ്ഘാടനം വീഡിയോ കോൺഫ്രൻസ് വഴി ഉന്നതവിദ്യാഭ്യസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. വെങ്ങാലി ബോട്ട് ജെട്ടിയിൽ നടന്ന ചടങ്ങിൽ  എം.കെ രാഘവൻ എം.പി, കോർപറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ എസ്. സാംബശിവ റാവു തുടങ്ങിയവർ സംബന്ധിച്ചു.

ബോട്ട് ഹൗസ് കെട്ടിടം ഉയരുന്നത് മൂന്ന് നിലകളിലായി

മൂന്ന് നിലകളിലായി 1134 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് നാഷണൽ കാഡറ്റ് കോറിന്റെ 9 കേരള നേവൽ യൂണിറ്റിന്റെ ബോട്ട് ഹൗസ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ച്ചറൽ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്പ്പന നടത്തിയത്.

കെട്ടിടത്തിന്റെ 436 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയിൽ റാമ്പ് ഉൾപ്പെടെ ബോട്ട് പാർക്കിങ്ങും പെൺകുട്ടികൾക്കായി ഡോർമറ്ററിയും, കിച്ചണും, ശുചിമുറികളും കാർ പാർക്കിങ്ങ് സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. 262 ചതുരശ മീറ്റർ വിസ്തൃതിയുള്ള ഒന്നാമത്തെ നിലയിൽ ഇലക്ട്രിക്ക് ചെയിൻ ഹോയിസ്റ്റ്പുള്ളി സൗകര്യത്തോടുകൂടിയ ബോട്ട് ലിഫ്റ്റിംഗ് സൗകര്യവും, ആൺകുട്ടികൾക്കായുള്ള ഡോർമിറ്ററിയും, ശുചിമുറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രണ്ടാമത്തെ നിലയിൽ 436 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഷിപ്പ് മോഡലിംഗ് വർക്ക്‌ഷോപ്പ്, മോഡലിംഗ് സ്റ്റോർ, ക്യാമ്പ് കമാന്റിംഗ് റെസ്റ്റ് റൂം, ക്യാമ്പ്  ഓഫീസ്, ഡെമോൺസ്ട്രഷൻ ഹാൾ, ഡെപ്യൂട്ടി കമാൻഡന്റ് ഓഫീസ്, ചീഫ് ഇൻസ്ട്രക്ടർ ഓഫീസ്, പെർമനന്റ് ഇൻസ്ട്രക്ഷൻ സ്റ്റാഫ്റൂം,  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്ത് റൂം സൗകര്യം, ഗോവണി സൗകര്യം എന്നിവയാണ് ഉണ്ടാവുക.

അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; പൊട്ടിക്കരഞ്ഞ് ആതിരയുടെ അമ്മ
തിരുവനന്തപുരം: ആത്മഹത്യയാണെന്ന് പൊലീസ് നിഗമനത്തിലെത്തിയ കേസിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിലാണ് ആരോപണം ഉയർന്നത്. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭർത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിക്കുകയുണ്ടായി. പ്രാഥമിക പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജിശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഒന്നര മാസം മുൻപ് വിവാഹിതയായ ആതിര ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.

ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ലെന്നും കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയിൽനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളിൽ നിന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവൾക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ലെന്നും അമ്മ പറയുന്നു. വെള്ളിയാഴ്ച രാവിലെ ശരത്തും ഭർതൃപിതാവും കൂടി ആശുപത്രിയിൽ പോയിരുന്നു. ഭർതൃമാതാവും ജോലിക്കായി പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടിൽ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭർതൃപിതാവും തിരികെയെത്തി. തുടർന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും അടിച്ച് തുറന്നതും. സാഹചര്യങ്ങളിൽ സംശയം തോന്നിയതായി ഭർതൃപിതാവും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയെങ്കിലും പൊലീസും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും വ്യക്തമായ സൂചന ലഭിച്ചില്ലെന്നാണ് റി്‌പ്പോർട്ട്.

പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന് പുല്ലുവില; ഓൺലൈൻ വായ്പാസംഘങ്ങൾ സജീവം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വായ്പാസംഘങ്ങളുടെ പ്രവർത്തനം സജീവമായി തുടരുന്നതായി റിപ്പോർട്ട്. സാധാരണക്കാരെ അടക്കം നിരവധി പേരെ വിരട്ടിയും അപമാനിച്ചും പ്രവർത്തിക്കുന്ന ഓൺലൈൻ സംഘം ഭീഷണിപ്പെടുത്തുന്നതായും വാർത്തകൾ പുറത്ത് വരുന്നു. ഓൺലൈൻ വായ്പാ ആപ്പുകളെ നിലക്കു നിർത്തുമെന്ന ഡി ജി പി യുടെ പ്രഖ്യാപനം ഉണ്ടെങ്കിലും ഇതൊന്നും മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനത്തിന് കുറവുണ്ടാക്കിയിട്ടില്ല. ലോക്‌നാഥ് ബെഹ്‌റയുടെ വാഗ്ദാനം വിശ്വസിച്ച് പരാതികളുമായി ദിവസവും നിരവധി പേരാണ് പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്. എന്നാൽ വ്യക്തമായ മറുപടി പറയാൻ പോലും പൊലീസിന് കഴിയുന്നില്ല. ഏതു നിയമംവച്ച് കേസെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന ആക്ഷേപവുമുണ്ട്. ഇത് പൊലീസുകാർക്കും തലവേദനയായി. അതിനിടെ ഭീഷണികളുമായി വായ്പാസംഘങ്ങൾ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്.

ഈടൊന്നും ഇല്ലാതെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അപേക്ഷിച്ച് വായ്പ നൽകുന്ന സംവിധാനം നിയമവിരുദ്ധമാണെന്നും അതിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് മേധാവി പറഞ്ഞത്. സ്ത്രീകളെ പോലും ഫോണിലൂടെ തെറി പറഞ്ഞ് അപമാനിക്കുകയും വിരട്ടുകയും ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പരാതിയുമായി പൊലീസ് സ്റ്റേഷനുകളിലേക്ക് പോയവർക്ക് നീതി ലഭിക്കുന്നില്ലെന്നാണ് പരാതി.

വലിയ രീതിയിൽ ഭീഷണി നേരിടുന്നവർ പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ വരെ ദുരുപയോഗം ചെയ്തുവരുന്നതായും പരാതിയുണ്ട്. ഇക്കാര്യത്തിൽ പോലും നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് ആക്ഷേപമുള്ളത്. പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഇത്തരം ശക്തികൾ പിടിമുറുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ തൊഴിലാളിയുടെ മരണം; വയനാട്ടിൽ അന്തർ സംസ്ഥാന പാത ഉപരോധിച്ചു
കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ വയനാട്ടിൽ നാട്ടുകാരുടെ റോഡ് തടഞ്ഞുള്ള പ്രതിഷേധം. വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടതിൽ പ്രതിഷേധിച്ചും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടും പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ഊട്ടി-കോഴിക്കോട് അന്തർ സംസ്ഥാന പാത ഉപരോധിച്ചത്.

കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നമ്പറ്റ സ്വദേശി പാർവ്വതി പരശുരാമൻ കോഴിക്കോട്  മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ആശ്രിതന് ജോലി നൽകണമെന്നും, ആന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുമാണ് കുന്നമ്പറ്റയിൽ രാവിലെ 10 മണിയോടെ  നാട്ടുകാർ റോഡ് ഉപരോധിച്ചത്. വയനാട്ടിലെ തോട്ടം മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് തൊഴിലാളി ആനയുടെ അക്രമത്തിൽ മരണപ്പെടുന്നത്.

ട്രംപ് ഓടിയൊളിക്കാനൊരുങ്ങുന്നു; വീട്ടിലേക്കുള്ള മടക്കം ബൈഡൻ അധികാരത്തിലേറുന്നതിന്റെ തൊട്ടു മുൻപ്
ജോ ബൈഡൻ അമേരിക്കയിൽ അധികാരത്തിലേറുന്നതിന്റെ തൊട്ടു മുൻപ് വീട്ടിലേക്ക് മടങ്ങാൻ ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനായി പതിവു രീതികളിൽ മാറ്റം വരുത്തി എയർഫോഴ്‌സ് വണ്ണിൽ ഫ്‌ലോറിഡക്ക് പറക്കാനൊരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പുതിയ പ്രസിഡൻറായി ജോ ബൈഡൻ അധികാരത്തിലേറുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരിക്കും ഈ മടക്കയാത്രയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എയർഫോഴ്‌സ് വൺ ഉപയോഗിക്കുന്ന പതിവ് ഇല്ലെങ്കിലും ട്രംപ് ഈ പതിവ് തെറ്റിക്കുമെന്നാണ് ദി ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫ്‌ലോറിഡയിലെ വീട്ടിലേക്കായിരിക്കും മടങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ഫ്‌ലോറിഡയിലെ തന്റെ പാം ബീച്ച് റിസോട്ടിലെ മാർ എ ലാഗോയിലാവും ട്രംപ് താമസിക്കുകയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകൾ ഇവാൻകയും മരുമകൻ ജരേഡ് കുഷ്‌നറും ട്രംപിനെ അനുഗമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ജനുവരി 20 ന് തന്നെ ട്രംപ് വാഷിംങ്ടൺ വിടുമെന്നാണ് വിവരമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ മടങ്ങുന്നതിന് മുൻപ് 21 ഗൺ സല്യൂട്ടും റെഡ് കാർപെറ്റും മിലിട്ടറി ബാൻഡും അടക്കമുളള അഭിവാദ്യം സ്വീകരിക്കും. വൈറ്റ് ഹൌസിലെ പല ജീവനക്കാരും ട്രംപിനെ ഫ്‌ലോറിഡയിലെ വീട്ടിലേക്ക് അനുഗമിക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫ്‌ലോറിഡയിലെത്തിയ ശേഷം ട്രംപ് എന്ത് ചെയ്യാനൊരുങ്ങുമെന്നത് കണ്ടറിയണമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്തായാലും ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരോടൊപ്പം കുറച്ച് കാലം ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

എന്തായാലും തിരക്കേറിയ പാക്കിംഗിലാണ് വൈറ്റ് ഹൌസ് ജീവനക്കാരെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട്. ട്രംപ് പങ്കെടുക്കില്ലെങ്കിലും, ബൈഡന്റെ സ്ഥാനോരോഹണ ചടങ്ങിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ മൈക്ക് പെൻസിനെ അഭിന്ദിക്കുകയും ചെയ്തിരുന്നു.

ഒൻപത് ചൈനീസ് കമ്പനികളെ കരിമ്പട്ടികയിലാക്കി ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചൈനീസ് വിരോധം അവസാന സമയത്തും കാണിച്ച് പുതിയ നീക്കം. ഒൻപത് കമ്പനികളിൽ കൂടി നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയാണ് ചൈനക്ക് മേൽ വീണ്ടും ട്രംപ് ഭരണകൂടം പ്രഹരമേൽപിച്ചത്. പ്രസിഡന്റ് പദവിയിൽ നിന്ന് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ചൈനക്കെതിരായ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കുമേലും ഉപരോധമേർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് യുഎസിന്റെ നീക്കം.

കൊമാക്, ഷവോമി തുടങ്ങിയ പ്രധാന കമ്പനികൾ ഉൾപ്പടെ ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് യുഎസ് നിരോധിക്കുകയും ചെയ്യും. പുതിയ യുഎസ് നിക്ഷേപ നിരോധനത്തിന് വിധേയമാക്കും, ഇത് 2021 നവംബർ 11 നകം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് നിരോധിക്കും.

കൊമാക്, ഷവോമി എന്നീ കമ്പനികൾക്ക് പുറമേ അഡ്വാൻസ്ഡ് ഫാബ്രിക്കേഷൻ എക്യുപ്‌മെന്റ് ഇൻകോർപറേഷൻസ് ലുവോകുങ് ടെക്‌നോളജി കോർപ്, ബീജിങ് ഷോങ്കുവാൻകുങ് ഡെവലപ്പ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് സെന്റർ, ഗോവിൻ സെമികണ്ടക്ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ലോബൽ ടോൺ കമ്യൂണിക്കേഷൻ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണൽ ഏവിയേഷൻ ഹോൾഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപടിയോട് ചൈനീസ് കമ്പനികളുടെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല.

ബജറ്റിൽ വിനോദസഞ്ചാര മേഖലക്ക് അവഗണന
വിനോദ സഞ്ചാര മേഖലക്ക് ബജറ്റ് സമ്മാനിച്ചത് അവഗണന. നിലവിൽ തകർന്നിരുക്കുന്ന മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക സമഗ്ര സാമ്പത്തിക പാക്കേജ് എന്ന ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. ഉൾപ്പെടുത്തണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും ബജറ്റിൽ ഇടംനേടാത്തതിന്റെ നിരാശയിലാണ് വിനോദസഞ്ചാര മേഖലയിലെ  സംരംഭകർ. ടൂറിസം മാർക്കറ്റിംഗിനായി നൂറ് കോടി വകയിരുത്തിയതാണ് ഏക പ്രതീക്ഷ. പലിശ രഹിത വായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഇതൊക്കെ മേഖലയെ എത്രമാത്രം സ്വാധീനിക്കുമെന്നത് കണ്ടറിയണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്. ഇത് നിരന്തരം അറിയിച്ചിരുന്നെങ്കിലും ആശ്വാസം പകരുന്ന വാർത്ത ബജറ്റിൽ ഇല്ലാതെ പോയി. മേഖലക്ക് ആകെ ഉണർവേകുന്ന സമഗ്ര സാമ്പത്തിക പാക്കേജ് ആയിരുന്നു ഹൗസ് ബോട്ട് മേഖലയിലെ  വ്യവസായികൾ  ഉൾപ്പെടെ  പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ ടൂറിസം ഹബ്ബ് ആയി മാറിയ ആലപ്പുഴയിൽ നിന്നുള്ള ധനമന്ത്രി ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ട്.

വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പടെയുള്ളവരെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം പുതിയ പാക്കേജ് ഗുണകരമാകുമാമയിരുന്നു. കേരളം സുരക്ഷിത ഇടമെന്ന ക്യാമ്പയിൻ കൂടുതൽ സഞ്ചാരികളെ  എത്തിക്കുമെന്നാണ് സംരംഭകർ കരുതുന്നത്. പലിശ രഹിത വായ്പയെ  പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും മുൻപ് പ്രഖ്യാപിച്ച് പാളിപ്പോയ പദ്ധതിയാണിത്. ബാങ്കുകൾ ടൂറിസം സംരംഭകർക്ക് വായ്പ നിഷേധിച്ചതായിരുന്നു കാരണം.

കിഫ്ബിയിൽ മാനം കാക്കാൻ കേന്ദ്രത്തെ കുത്തി ഐസക്; പദ്ധതി തകർക്കാൻ ശ്രമിച്ചെന്ന് ബജറ്റ് പ്രസംഗത്തിൽ ആരോപണം
തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതി വേണ്ടത്ര ഫലം കണ്ടില്ലെന്ന് മനസ്സിലാക്കിയ തോമസ് ഐസക് കേന്ദ്രത്തിന് നേരെ ആരോപണമുന്നയിച്ച് തടിയൂരാൻ ശ്രമം. കിഫ്ബിയെ തകർക്കാനാണ് കംപ്‌ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം. കിഫ്ബിയിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ഇതേ ആരോപണമായിരുന്നു തോമസ് ഐസകിന് പറയാനുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള നീക്കം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി.

കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങളുടെ ഭാഗമാണ് 2019-20 ലെ ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ടെന്ന് ഐസക് ബജറ്റ് പ്രസംഗത്തിലും ആവർത്തിക്കുന്നു. സംസ്ഥാനസർക്കാരിന് വിശദീകരണത്തിന് അവസരം നിഷേധിക്കുകയും ചെയ്തു. ഇത് രാജ്യത്തെ ഓഡിറ്റ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണന്നും ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ വായ്പകൾക്ക് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ പതിനഞ്ചാം ധനകാര്യകമ്മീഷൻ ശ്രമിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക് പറയുന്നു. ഇതെല്ലാം കിഫ്ബി പദ്ധതിയുടെ പോരായ്മകളാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയതെന്നും ശ്രദ്ധേയമാണ്. പദ്ധതിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ മുൻകൂറായി ഇക്കാര്യം പറയുകയും കൂടിയാണ് മന്ത്രി ചെയ്തത്.

കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഇതെല്ലാം നമ്മുടെ ധനസ്ഥിതിക്ക് മേൽ ഡെമോക്ലിസിൻറെ വാൾ പോലെ തൂങ്ങി നിൽക്കുകയാണ്. പ്രതിസന്ധികാലത്ത് ഇത്തരത്തിൽ കർക്കശമായ നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് പ്രതിസന്ധിയാവുകയാണെന്നും തോമസ് ഐസക് തുടർന്നു.

കോവിഡ് വൈറസ് ഉത്ഭവം; ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ
ബീജിംങ്: കോവിഡ് ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വുഹാനിലെത്തിയതായി ചൈന. പത്തംഗ സംഘമാണ് ഉത്ഭവമെന്ന് കരുതപ്പെടുന്ന വുഹാനിൽ സന്ദർശനം നടത്തുന്നത്.

2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ബാധ ആദ്യം പടർന്നുപിടിച്ചത്. ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന സംഘത്തിന്റെ ചൈനീസ് സന്ദർശനം. സംഘത്തെ ചൈനയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സംഘത്തെ സ്വീകരിക്കാൻ ചൈന തയാറാണെന്നും ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണെന്നും വ്യക്തമാക്കി ചൈനീസ് വക്താവ് പ്രതികരിച്ചിരുന്നു.

ലോകോരാഗ്യ സംഘടന സംഘത്തിനൊപ്പം വുഹാനിലേക്ക് ചൈനീസ് വിദഗ്ധരും അനുഗമിക്കുമെന്നാണ് വിവരം. വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ നേരത്തെ ലോകാരോഗ്യ സംഘടന ഒരുതവവണ ചൈനാ സന്ദർശനം നടത്തിയിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും കോവിഡ് വിഷയത്തിൽ ചൈനക്കെതിരെ തിരിഞ്ഞത്. ചൈനയുടെ പക്ഷം പിടിക്കുകയാണെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക വിഹിതം പോലും അമേരിക്ക നിർത്തിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഘടനാ പ്രതിനിധികളുടെ ചൈന സന്ദർശനം പ്രധാന്യമർഹിക്കുന്നതാണ്.

അതിനിടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ബീജിംഗിനോട് ചേർന്നുള്ള ഹെബി പ്രവിശ്യയിലാണ് ഇപ്പോൾ രോഗ വ്യാപനം നടക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കുതിപ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.