kerala

മാവേലിക്കരയില്‍ ഓട്ടോറിക്ഷ നദിയില്‍ വീണു; യുവതി മരിച്ചു, മകനെ കാണാതായി

By webdesk11

September 03, 2023

മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തി.

മൂന്നു വയസുള്ള കുട്ടിയെ കാണാനില്ല. ആതിരയുടെ മകന്‍ കാശനാഥിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചില്‍ തുടരുന്നു.