kerala

വ്യാഴാഴ്ച ഓട്ടോ- ടാക്‌സി പണിമുടക്ക്

By Test User

December 27, 2021

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ വരുന്ന വ്യാഴാഴ്ച( ഡിസംബര്‍ 30) പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം.

ഇന്ധനവില ഉള്‍പ്പെടെ അനുബന്ധ സാധനങ്ങളുടെയും വില കൂടിയതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്, അതുകൊണ്ട് മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ കൂട്ടണം, ടാകസ് പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

2018 ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്കുകള്‍ കൂട്ടിയത്.