ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പുറമെ ഓള്‍റൗണ്ടര്‍ അക്‌സര്‍പട്ടേലിന് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം. പുതുക്കിയ ബൗളിങ് റാങ്കിങ് പ്രകാരം അക്‌സര്‍ പട്ടേലിന് ഒമ്പതാം സ്ഥാനമാണ്. ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല എന്നതാണ് അക്‌സറിന്റെ നേട്ടം ഇരട്ടിയാകുന്നത്. 624 പോയിന്റാണ് അക്‌സറിനുള്ളത്. 735 പോയിന്റുമായി ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ട് ആണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നാല് വിക്കറ്റുകളാണ് അക്‌സര്‍ സ്വന്തമാക്കിയത്. അതേസമയം പരമ്പരയില്‍ പതിനഞ്ച് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര സ്ഥാനം മെച്ചപ്പെടുത്തി പന്ത്രാണ്ടമനായി.