kerala

അയ്യന്തോള്‍ സഹകരണ ബാങ്കില്‍ റെയ്ഡ്; മാധ്യമങ്ങളോടു കയര്‍ത്ത് സി.പി.എമ്മുകാര്‍

By webdesk13

September 18, 2023

തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വിസ് സഹകരണ ബാങ്കിന് മുന്നില്‍ സി.പി.എമ്മുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ് ക്യാമറയില്‍ പകര്‍ത്തുന്നത് തടഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. വെസ്റ്റ് പൊലീസ് എത്തിയാണ് സി.പി.എമ്മുകാരെ അവിടെനിന്ന് മാറ്റിയത്. അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 40 കോടി വെളുപ്പിച്ചെന്ന വാര്‍ത്തയാണ് സി.പി.എമ്മുകാരെ പ്രകോപിപ്പിച്ചത്.