kerala

കോവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി; ഉത്തരവ് പുറത്തിറങ്ങി

By web desk 1

November 18, 2020

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്ക് ആയുര്‍വേദ ചികിത്സ തേടാന്‍ സര്‍ക്കാര്‍ അനുമതി. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികില്‍സ നടത്താമെന്ന് തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

രോഗികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആയുര്‍വേദ ചികിത്സ നല്‍കാവൂ എന്ന് ഉത്തരവിലുണ്ട്. താല്‍പര്യം ഉള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പ് മൂലം നിര്‍ദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല.