സ്‌നേഹത്തിന്റെയും കരുതലിന്റെയും ആള്‍രൂപമായിട്ടാണ് ഇബ്രാഹീം കുഞ്ഞ് സാഹിബിനെ പറയാന്‍ കഴിയുകയെന്ന് മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തെ അദ്ദേഹവുമായുള്ള അനുഭവങ്ങള്‍. 2008 ല്‍msf ന്റെ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരണവുമായി തുടങ്ങിയ ബന്ധമാണ്. ചേര്‍ത്ത് നിര്‍ത്തിയും, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും, ാളെ കാരുടെ സാമ്പത്തിക ഞ്ഞെരുക്കങ്ങള്‍ക്ക് ആശ്വാസമായും അദ്ദേഹം ഞങ്ങള്‍ക്ക് ഒപ്പം നടന്നു. മധ്യതിരുവിതാംകൂറിലെ കാമ്പസുകളില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, ങഏ യൂണിവേഴ്‌സിറ്റിയിലും കുസാറ്റിലും യൂണിവേഴ്‌സിറ്റി യൂണിയനും സെനറ്റിലും അക്കാദമിക് കൗണ്‍സിലിലുംmsf പ്രതിനിധികളെ വിജയിപ്പിക്കുന്നതില്‍ ജില്ലാ സംസ്ഥാന കമ്മറ്റികളോടൊപ്പം അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.
‘സൈലന്റ് & ഷാര്‍പ്പ് ‘ അദ്ദേഹത്തിന്റെ ഒരു പോളിസിയായിരുന്നു. ബഹളമയമാക്കുന്ന, പൊട്ടിത്തെറിക്കുന്ന ഇബ്രാഹീം കുഞ്ഞിനെ നമ്മളാരും കണ്ടിട്ടില്ല. പലര്‍ക്കും അഴിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ അദ്ദേഹം കാണിച്ചിട്ടുള്ള മിടുക്ക്, പ്രായോഗിക രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ കാഴചപ്പാടുകള്‍, പൊതു സമൂഹത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന രീതികള്‍, ഭരണപരമായ ഇടപെടലുകള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്റെ വിജയ ചിരിത്രം നമുക്ക് കാണാം. 2011 ല്‍ പൊതുമരാമത്തു മന്ത്രിയായപ്പോള്‍ മികച്ച ഭരണകര്‍ത്താവി അദ്ദേഹം മാറി. പ്രതിപക്ഷ ങഘഅ മാര്‍ക്കുപോലും സ്വീകാര്യനായ മന്ത്രിയായി.
എടക്കര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ഞ്ഞാന്‍ സമര്‍പ്പിച്ച വാര്‍ഡിലെ റോഡുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പടുത്തി നല്‍കി. കേരളത്തിലെമ്പാടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിയാണദ്ദേഹം. ചന്ദ്രികയേയും മുസ്‌ലിം ലീഗിനെയും നെഞ്ചേറ്റിയ പ്രിയ നേതാവിന് വിട.