india

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി; ഹൈക്കോടതി സ്റ്റേ സുപ്രിംകോടതി റദ്ദാക്കി

By webdesk11

August 22, 2023

വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയില്‍ തിരിച്ചടി. കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നേരത്തെ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിച്ച് 6 ആഴ്ചക്കകം തീര്‍പ്പ് കല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അതേസമയം ഹൈക്കോടതി വിധി വരുന്നത് വരെ എംപി സ്ഥാനത്ത് തുടരാം എന്നും അറിയിച്ചിട്ടുണ്ട്.

കവരത്തി ജില്ലാ സെക്ഷന്‍ കോടതിയാണ് വധശ്രമ കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നത്.