ന്യൂഡല്‍ഹി: വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന് സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ മികച്ച സേവനം ഉറപ്പാക്കലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് എംപിമാര്‍ അറിയിച്ചു.
രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവാസി തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും, പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ യോഗ്യതകള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നത് അനിവാര്യമാണ്.
ജോലിക്ക് പ്രവേശിക്കുന്ന മുന്‍പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ യാഥാര്‍ഥമാണോയെന്ന് ഉറപ്പുവരുത്തണം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടുന്ന കേസുകള്‍ വര്‍ധിച്ചതോടെ, ആരോഗ്യ, വിദ്യാഭ്യാസ, എന്‍ജിനീയറിങ് മേഖലകളില്‍ അയോഗ്യ വ്യക്തികള്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് എംപിമാര്‍ പറഞ്ഞു.
നിര്‍ദ്ദേശം മുഹമ്മദ് ഹുസൈന്‍ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ എംപിമാര്‍ സംഘം സമര്‍പ്പിച്ചു. സ്പീക്കര്‍ അറിയിച്ചു, ഇത് കൂടുതല്‍ പരിശോധനക്കായി സര്‍വീസ് കമ്മിറ്റി കൈമാറും.