ബാഹുബലി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാജമൗലിയും ശ്രീദേവിയും തമ്മിലുണ്ടായ വഴക്കിന് അന്ത്യം കുറിക്കുന്നു. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തെലുങ്കില്‍ ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം മോഹന്‍ലാലുമുണ്ടെന്ന് സൂചനയുണ്ട്.

ssrajamouli759

ബാഹുബലി സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാകൃഷ്ണന്‍ ചെയ്ത രാജമാത ശിവകാമിയുടെ വേഷത്തിന് ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെ ആയിരുന്നുവെന്നും എന്നാല്‍ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ ഒഴിവാക്കുകയുമായിരുന്നുവെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒഴിവായത് തന്റെ ഭാഗ്യമാണെന്ന് കൂടി പറഞ്ഞ രാജമൗലി ഇതിന് പ്രതികരണവുമായി ശ്രീദേവി എത്തിയതിനെതുടര്‍ന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തര്‍ക്കം പരസ്യമായതിനുശേഷം ഇരുവരും പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.