നടന്‍ ഭരത് ബാലന്‍ കെ നായരുടെ ഭാര്യ രാമന്‍കണ്ടത്ത് ശാരദ അമ്മ അന്തരിച്ചു (83). വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശിയാണ് സ്വദേശം. കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആര്‍ ബി അനില്‍കുമാര്‍, പരേതനായ നടന്‍ മേഘനാഥന്‍ എന്നിവര്‍ മക്കളാണ്.