kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു

By webdesk14

August 01, 2023

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ വീണ്ടും കടലിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് മത്സ്യതൊഴിലാളികള്‍. ട്രോളിംഗ് അവസാനിച്ചതോടെ കുതിച്ചുയരുന്ന മീന്‍വില പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.

ഒരുപാട് പ്രതീക്ഷയോടെയും അതിലേറെ സ്വപ്നങ്ങളുമായുമായാണ് ഇത്തവണയും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പുതിയ രൂപത്തില്‍ ബോട്ടുകളും ഒരുങ്ങി കഴിഞ്ഞു. കോഴിക്കോട് ബേപ്പൂര്‍, എറണാകുളത്തെ മുനമ്പം, വൈപ്പിന്‍ ഭാഗങ്ങളില്‍ അടക്കം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് കടലിലേക്ക് പോകാനായി എത്തുന്നത്.