kerala

ആലപ്പുഴയില്‍ പക്ഷികളെ ഉപയോഗിക്കുന്നതിന് നിരോധനം

By Test User

October 26, 2022

ഹരിപ്പാട്: ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി, കാട തുടങ്ങിയ വളര്‍ത്ത് പക്ഷികളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗത്തിനും ജില്ല കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 30വരെയാണ് നിരോധനം.

എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂര്‍, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഉത്തരവ് നടപ്പാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാര്‍ത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.