സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാലു യുവാക്കളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുക്കടവ് സ്വദേശി മെല്‍വിന്‍, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.