Cricket

ആവേശം നിറയെ.. ബംഗ്ലാദേശ് കീഴടങ്ങി; ഇന്ത്യക്ക് വിജയം

By Test User

November 02, 2022

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം. അവസന നിമിഷം വരെ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ ഇന്ത്യ അഞ്ചു റണ്‍സിന് വിജയം ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എടുത്തു. ബംഗ്ലാദേശിന് 16 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. മഴ കാരണം ഓവര്‍ ചുരുക്കുകയായിരുന്നു.

വിജയിച്ചതോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. ഗ്രൂപ്പില്‍ ഒന്നാമതാണ്.