ബാങ്ക് കൊള്ളയടുക്കാന്‍ എത്തിയ മൂന്ന് കള്ളമ്മാരെ വിരട്ടിയൊടിച്ച് രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങളായിരിക്കുന്നത്. ബീഹാറിലെ ഹാജീപുരിലാണ് സംഭവം. ജുഹി കുമാരിയും ശാന്തി കുമാറുമാണ് താരങ്ങള്‍. ജുഹിയും ശാന്തിയും ഉത്തര ബിഹാറിലെ സെന്തൗരി ചൗക്കിലുള്ള ഗ്രാമീണ്‍ ബാങ്കിനു കാവലിരിക്കുകയായിരുന്നു.
The Gallant act of two lady constables of Bihar Police is laudable. Their bravery thwarted an attempt of Bank Robbery in Vaishali.#Bihar_Police_Action_against_Criminal pic.twitter.com/4Do0pQOPAp
— Bihar Police (@bihar_police) January 18, 2023
ഇതിനിടെയാണ് മൂന്നുപേര്‍ ബാങ്കിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. . ഉടന്‍ തന്നെ ജൂഹിയും ശാന്തിയും മൂന്നുപേരെയും പ്രതിരോധിച്ചു. അവര്‍ ബാങ്കില്‍ ജോലി ചെയ്യുന്നവരാണൊ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. പാസ്ബുക്ക് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലൊരാള്‍ തോക്കെടുക്കുകയായിരുന്നു എന്ന് ജൂഹി പറഞ്ഞു.
തോക്ക് പിടിച്ചു വാങ്ങാനും ഇവരെ പ്രതിരോധിക്കാനും ശാന്തിയും ജൂഹിയും ശ്രമിച്ചു. പ്രതികള്‍ ജൂഹിയുടെയും ശാന്തിയുടെയും കൈയിലുള്ള തോക്കുകള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ തോക്കുവിട്ടുകൊടിക്കാതിരിക്കുകയും ജൂഹി പ്രതികള്‍ക്കെതിരെ തോക്കു ചൂണ്ടുകയും ചെയ്തതോടെ പ്രതികള്‍ ജീവനും കൊണ്ടോടി. പിടിവലിക്കിടെ ജൂഹിക്ക് പരിക്കേറ്റിട്ടുണ്ട്.