Connect with us

More

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

Published

on

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചു.

ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണമായി അറിയിച്ചിരിക്കുന്നത്. അസോസിയേഷന്റെ ചട്ടം ലംഘിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹാജരായത്. തുടര്‍ നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും. നോട്ടീസ് ലഭിച്ച അഭിഭാഷകര്‍ക്ക് ജനറല്‍ ബോഡിയില്‍ വിശദീകരണം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മദ്രസകളെ ശരിവെച്ച് സുപ്രീംകോടതി

Published

on

മതബോധനം നടത്തുമ്പോള്‍ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ച്, ഉത്തര്‍ പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീം കോടതി ശരിവെക്കുമ്പോള്‍ രാജ്യത്തെ മദ്രസാ സംവിധാനങ്ങളുടെ പ്രസക്തിക്ക് അടിവരയിട്ടിരിക്കുകയാണ് പരമോന്നത നീതിപീഠം. 2004ലെ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചിഫ് ജെസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചരിത്രപരമായ വിധി വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യു.പിയിലെ മദ്രസാ നിയമത്തിനുണ്ടെന്നും ഈ സംവിധാനം ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നുമുള്ള സുപ്രീം കോടതി വിധി കീഴ്ക്കോടതിക്ക് മാത്രമല്ല, മദ്രസാ സംവിധാനങ്ങള്‍ക്കെതിരായ നിരന്തര നിക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന തല്‍പരകക്ഷികള്‍ക്കുകൂടിയുള്ള കനത്ത പ്രഹരമാണ്.

യു.പി മദ്രസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ സ്. റാത്തോഡ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ അസാധാരണമായ വിധി. മദ്രസകള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് വിധിച്ചകോടതി മദ്രസാ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്‌കൂള്‍ സംവിധാനത്തിലേക്ക് ചേര്‍ക്കാനും ഉത്തരവിട്ടിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എരി തീയില്‍ എണ്ണ എന്ന കണക്കെ മദ്രസകളെ നിയന്ത്രിക്കാനും സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ കത്തയക്കുകയും ചെയ്തിരുന്നു. കോടതിയുടെ ശക്തമായ വിമര്‍ശനത്തെത്തുടര്‍ന്ന് കമ്മിഷനും തിരുമാനം മരവിപ്പിക്കേണ്ടി വന്നിരുന്നു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്താണ് കമ്മിഷന് അമിത ഉത്സാഹമെന്നും മറ്റുമത പഠന സ്ഥാപനങ്ങളുടെ കാര്യത്തിലും സമാന നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു അന്ന് കോടതി ചോദിച്ചത്.

പരമോന്നത നീതിപീഠത്തിന്റെ വിധിപ്രസ്താവം അലഹബാദ് ഹൈക്കോടതിക്കുമാത്രമല്ല കാലാകാലങ്ങളായി മദ്രസകളെ ഉന്നംവെച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കുകൂടിയുള്ള മുന്നറിയിപ്പാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയോ വിദ്യാഭ്യാസ രീതിയോ ഒന്നുമല്ല, മദ്രസാ വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമാണ് ഇത്തരം നിക്കങ്ങളുടെയെല്ലാം പിന്നിലെന്നത് പകല്‍പോലെ തെളിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. ബാലാവകാശ കമ്മിഷന്റെയും മറ്റു അധികാരകേന്ദ്രങ്ങളുടെയും നീക്കങ്ങള്‍ സദുദ്ദേശപരമാണെങ്കില്‍ മദ്രസകള്‍ക്ക് ഭൗതികമായും അക്കാദമികപരമായും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. കാരണം വിദ്യാഭ്യാസം അവകാശ നിയമം നിലവിലുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികള്‍ പള്ളിക്കുടങ്ങളുടെ പടി പോലും കാണാതെ തെരുവിലൂടെ അലയുമ്പോള്‍ അവരില്‍ പലര്‍ക്കും മതവിദ്യയോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കി സര്‍ക്കാറിന്റെ ഭരണഘടനമായ ഉത്തരവാദിത്ത നിര്‍വഹണത്തിന് സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍, ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ രാഷ്ട്രിയമായും നിയമപരമായുമുള്ള നീക്കങ്ങളിലൂടെ മദ്രസകള്‍ക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടരിക്കുന്നത്.

സംഘ്പരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ മദ്രസാ സംവിധാനങ്ങള്‍ക്ക് കഴിയും എന്നതുമാത്രമാണ് ഈ വിദ്വേഷ പ്രചരണത്തിന്റെ ലക്ഷ്യം. സ്‌നേഹത്തിന്റെയും സ ഹിഷ്ണുതയുടെയും സമഭാവനയുടെയുമെല്ലാം നന്മനിറഞ്ഞ പാഠങ്ങള്‍ ചെറുപ്രായത്തില്‍തന്നെ സായത്തമാക്കപ്പെടുന്നു എന്നതോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസം നേടാനായി ഇതര സമുദായത്തിലെ കുട്ടികള്‍ മദ്രസയിലെത്തുന്നതിലൂടെ ഒരുമയുടെയും ഉള്‍ക്കൊള്ളലിന്റെയും സംസ്‌കാരങ്ങള്‍ അവര്‍ക്കിടയില്‍ കൈമാറ്റംചെയ്യപ്പെടുന്നു എന്നതും സംഘപരിവാരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇടങ്ങളില്‍ മാത്രമേ തങ്ങള്‍ക്ക് നിലനില്‍പുള്ളൂ എന്ന വ്യക്തമായ ബോധ്യമുള്ള അവര്‍ അത്തരത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് മദ്രസകളെ ഇല്ലായ്മചെയ്യേണ്ടത് പ്രഖ്യാപിത നിലപാടായി സ്വീകരിച്ചിരിക്കുകയാണ്. ലക്ഷക്കണക്കായ മദ്രസകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഏതെങ്കിലുമൊരു മദ്രസയില്‍ എന്തെങ്കിലുമൊരു അനിഷ്ട സംഭവമുണ്ടായാല്‍ അതിനെ സാമാന്യവല്‍ക്കരിക്കാനും അതിന്റെ പേരില്‍ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് പ്രസ്താവനയിറക്കാനും അത്യാവേശം കാണിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഈ ഗൂഢാലോചനയെ തിരിച്ചറിയുകയും പൊ ളിച്ചടുക്കുകയും ചെയ്തു എന്ന നിലയില്‍ ചിഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിപ്പിച്ച വിധി ചരിത്രപരമാണെന്ന് നിസംശയം പറയാനാകും.

Continue Reading

kerala

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയെ വാർഡ് വിഭജനത്തിൽ നിന്നും ഒഴിവാക്കി

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു

Published

on

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയിൽ വാർഡ് വിഭജന പ്രക്രിയ ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. 2011 ലെ സെൻസസ് പ്രകാരം 2015 ൽ വാർഡ് വിഭജനം നടന്നതും 2024 ലെ അംഗസംഖ്യ നിശ്ചയിക്കൽ വിജ്ഞാപന പ്രകാരം വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ഒക്ടോബർ 22നാണ് ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് നേതാക്കളായ ഷാനവാസ് ബാബു, സുബീഷ് എന്നിവർ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം 8 മുനിസിപ്പാലിറ്റികളിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവില്ല. എന്നാൽ ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ നിലവിലുള്ള അതിരുകൾ പുനർനിർണിക്കണമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ വിഭജനം സംബന്ധിച്ച മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും വാർഡ് വിഭജന റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കലക്ടർക്ക് കഴിഞ്ഞ 25ന് സമർപ്പിച്ചിരുന്നു.

വാർഡുകളുടെ എണ്ണം വർദ്ധിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ മുഴുവൻ വാർഡുകളുടെയും അതിരുകൾ പുനർനിർണയിക്കണമെന്ന് മാർഗരേഖ ചട്ട വിരുദ്ധമാണെന്ന് പരാതിക്കാർ വാദിച്ചു. നേരത്തെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും ഡീലിമിറ്റേഷൻ കമ്മീഷനും നോട്ടീസ് നൽകിയിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗച്ചപ്പോഴാണ് ചട്ട വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ഉത്തരവിറക്കിയതായി ഡിലിമിറ്റേഷൻ കമ്മീഷൻ്റെ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ എണ്ണം വർധിക്കാത്ത മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ അതിരുകൾ പുനക്രമീകരിക്കും. ഇവിടങ്ങളിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം നടന്നിട്ടില്ല എന്നാണ് ഡീലിമിറ്റേഷൻ കമ്മീഷണൻറെ വാദം .

Continue Reading

kerala

ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

Published

on

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

 

Continue Reading

Trending