എതിരില്ലാത്ത നാല് ഗോളിന് റയല്‍ സോസിഡാഡിനെ തകര്‍ത്ത് ബാഴ്‌സലോണ. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് സ്‌റ്റേഡിയത്തില്‍ ജെറാഡ് മാര്‍ട്ടിന്‍ (25), മാര്‍ക്ക് കസേഡോ (29), റൊണാള്‍ഡ് അരാഹോ (56), റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (60) എന്നിവരാണ് വലകുലുക്കിയത്. ജയത്തോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താനും കറ്റാലന്‍ സംഘത്തിനായി.
17ാം മിനിറ്റില്‍ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്‌റ്റോന്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി. 26 മത്സരങ്ങളില്‍ 57 പോയന്റുമായാണ് ബാഴ്‌സ തലപ്പത്ത് തുടരുന്നത്. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 56 പോയന്റും മൂന്നാമതുള്ള റയല്‍ മാഡ്രിഡിന് 54 പോയന്റുമായുള്ളത്.
അത്യന്തം ആവേശകരമായ എഫ്എ കപ്പ് അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ബ്രൈട്ടന്‍. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഡാനി വെല്‍ബെക്കിന്റെ ഗോളിലാണ്(114) െ്രെബട്ടന്‍ വിജയംപിടിച്ചത്. മുഴുവന്‍ സമയവും ഇരുടീമുകളും 11 സമനില പാലിച്ചതോടെയാണ് മത്സരം അധിക സമത്തേക്ക് നീണ്ടത്. 83ാം മിനിറ്റില്‍ ആന്റണി ഗോള്‍ഡനും 90+1ാം മിനിറ്റില്‍ താരിഖ് ലംപ്റ്റിയും ചുവപ്പ് കാര്‍ഡ് വാങ്ങിയതോടെ എക്‌സ്ട്രാ ടൈമില്‍ ഇരുടീമുകളും പത്തുപേരുമായാണ് കളിച്ചത്.