കോപ്പ ഡെല്‍ റെയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് മിന്നും ജയം. വലന്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.
മത്സരം തുടങ്ങി ആദ്യ മുപ്പത് മിനിറ്റില്‍ തന്നെ മുന്നേറ്റക്കാരന്‍ ഹാട്രിക്ക് തികച്ചു. മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ടോറസ് 14 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും സ്വന്തമാക്കി. 30ാം മിനിറ്റിലായിരുന്നു താരത്തിന്റെ മുന്‍ ക്ലബ്ലിനെതിരായ ഹാട്രിക്ക്. 23ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസും 59ാം മിനിറ്റില്‍ യുവതാരം ലാമിന്‍ യമാലും ബാഴ്‌സക്കായി ഗോള്‍ വല ചലിപ്പിച്ചു.
ജനുവരി 27 ന് നടന്ന ‘ലാ-ലീഗ’ യിലെ 21ാമത്തെ മത്സരത്തിലും വലന്‍സിയക്കെതിരെ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയിരുന്നു. മുന്‍ ജര്‍മന്‍ കോച്ചും ബയേണ്‍ മ്യൂണിക്കിന് അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഹാന്‍സി ഫ്‌ലിക്ക് ആണ് ബാഴ്‌സയുടെ നിലവിലെ കോച്ച്. മുന്‍ സീസണുകളിലെ ടീമിന്റെ മോശം പ്രകടനം ഹാന്‍സി ഫ്‌ലിക്കലൂടെ തിരിച്ചു പിടിച്ച ബാഴ്‌സ വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ്.